ഭോപാല്‍ വിഷവാതകദുരന്തത്തിന് ഉത്തരവാദികളായ യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ ഇപ്പോഴത്തെ ഉടമകളായ ഡൗ കെമിക്കല്‍സിനെ ലണ്ടന്‍ ഒളിമ്പിക്സ് സ്പോണ്‍സര്‍ഷിപ്പില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ലോകമെങ്ങും പ്രതിഷേധം വ്യാപകമാകുന്നു.
2012 ലണ്ടന്‍ ഒളിമ്പിക്സ് സ്പോണ്‍സര്‍മാരുടെ പട്ടികയില്‍നിന്ന് ഡൗ കെമിക്കല്‍സിനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സംഘാടകസമിതി ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ കോയ്ക്ക് നിരവധി കല-കായികതാരങ്ങളും ചിന്തകരും കത്തെഴുതിയിട്ടുണ്ട്. ബ്രിട്ടീഷ് എംപിയും ലേബര്‍ ഫ്രണ്ട്സ് ഓഫ് ഇന്ത്യ ചെയര്‍മാനും ബാരി ഗാര്‍ഡിനറുടെ നേതൃത്വത്തിലാണ് കത്തെഴുതിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാക്കള്‍ , ചലച്ചിത്രപ്രവര്‍ത്തകര്‍ , രാഷ്ട്രീയക്കാര്‍ , കലാകാരന്മാര്‍ എന്നിവരെല്ലാം കത്തില്‍ ഒപ്പിട്ടു. ലോകത്തെമ്പാടുമുള്ളവര്‍ ഡൗ കെമിക്കല്‍സിനെ ഒളിമ്പിക്സില്‍നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന് ഗാര്‍ഡിനര്‍ എഴുതിയ കത്തിന്റെ ആമുഖത്തില്‍ പറയുന്നുണ്ട്. പ്രശസ്തചിന്തകന്‍ നോം ചോംസ്കി, ബോളിവുഡ് സംവിധായകന്‍ ശേഖര്‍ കപൂര്‍ , ഫോട്ടോഗ്രാഫര്‍ രഘുറായ്, ഇന്ത്യന്‍ റേസിങ് താരം ആദിത്യ പട്ടേല്‍ , എഴുത്തുകാരന്‍ ഇന്ദ്ര സിന്‍ഹ, അമേരിക്കന്‍ ചലച്ചിത്രനടന്‍ മാര്‍ട്ടിന്‍ ഷീന്‍ തുടങ്ങിയവര്‍ കത്തില്‍ ഒപ്പിട്ടിട്ടുണ്ട്. ഇടതുപക്ഷക്കാരനായ മുന്‍ ലണ്ടന്‍ മേയര്‍ കെന്‍ ലിവിങ്സ്റ്റണ്‍ , യാഥാസ്ഥിതിക കക്ഷി എംപി പ്രീതി പട്ടേല്‍ തുടങ്ങിയവരും ഒപ്പിട്ടവരില്‍ ഉള്‍പ്പെടുന്നു.
deshabhimani 041211
ഭോപാല്‍ വിഷവാതകദുരന്തത്തിന് ഉത്തരവാദികളായ യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ ഇപ്പോഴത്തെ ഉടമകളായ ഡൗ കെമിക്കല്‍സിനെ ലണ്ടന്‍ ഒളിമ്പിക്സ് സ്പോണ്‍സര്‍ഷിപ്പില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ലോകമെങ്ങും പ്രതിഷേധം വ്യാപകമാകുന്നു.
ReplyDelete