തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ സഹായിക്കാന്‍ കത്തോലിക്കാ മെത്രാന്‍സമിതി ഇറക്കിയ ഇടയലേഖനം ഭരണഘടനാവിരുദ്ധവും ജനപ്രാതിനിധ്യനിയമ ലംഘനവുമാണെന്ന് വിദഗ്ധാഭിപ്രായം. ഇന്ത്യയുടെ മതനിരപേക്ഷ അന്തഃസത്തയ്ക്ക് വിരുദ്ധവുമാണിതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മതസ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനല്‍കുന്ന മൌലിക അവകാശമാണെങ്കിലും സഭയുടെ നടപടി ആ സ്വാതന്ത്യ്രത്തിന്റെ ദുര്‍വ്യാഖ്യാനമാണെന്ന് നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ് (ന്യൂവാല്‍സ്) വൈസ് ചാന്‍സലറും കേരള നിയമസഭയുടെ മുന്‍ സെക്രട്ടറിയുമായ ഡോ. എന്‍ കെ ജയകുമാര്‍ പറഞ്ഞു. മതവും രാഷ്ട്രീയവും കൂട്ടിക്കുഴയ്ക്കുമ്പോള്‍ മതേതര മൂല്യം നഷ്ടമാകും. മതത്തിന്റെ പേരില്‍ വോട്ട് അഭ്യര്‍ഥിക്കുന്നതും വോട്ട് ചെയ്യേണ്ട എന്നു പറയുന്നതും ഒരുപോലെ കുറ്റകരമാണ്. ജനാധിപത്യവും മതേതരത്വവും ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന മൂല്യമാണ്. ആ മൂല്യമാണ് ഇത്തരം ഇടപെടലുകള്‍ തകര്‍ക്കുന്നത്- അദ്ദേഹം പറഞ്ഞു.
മതത്തിന്റെ പേരില്‍ വിധ്വംസകപ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുന്ന ഈ സാഹചര്യത്തില്‍ ഇത്തരക്കാര്‍ക്ക് തുണയാകുന്നതാണ് ഇടയലേഖനമെന്ന് ജസ്റ്റിസ് കെ കെ നരേന്ദ്രന്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മതവികാരം ഇളക്കരുതെന്ന് ഭരണഘടനയും ചട്ടങ്ങളും വ്യക്തമാക്കുന്നുണ്ട്. ഇവ ലംഘിക്കുകയാണ് സഭ ചെയ്തത്. ഇന്ത്യയില്‍ ഭരണഘടനാപ്രകാരം രജിസ്റ്റര്‍ചെയ്ത ഒരു പാര്‍ടിയെ ആക്രമിക്കാന്‍ ഭരണഘടനാവിരുദ്ധമായ സമീപനമാണ് സഭ സ്വീകരിച്ചിട്ടുള്ളതെന്ന് നിയമവിദഗ്ധനും മുന്‍ എംപിയുമായ ഡോ. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. സിപിഐ എം മുന്നോട്ടുവയ്ക്കുന്ന സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രത്തെയാണ് ഇടയലേഖനത്തിലൂടെ സഭ എതിര്‍ക്കുന്നത്. മതവിശ്വാസമെന്നപോലെ രാഷ്ട്രീയവിശ്വാസവും വച്ചുപുലര്‍ത്താന്‍ ഏതു മതക്കാരനും അവകാശമുണ്ട്. നിര്‍ബന്ധമായി വിശ്വാസികള്‍ പങ്കെടുക്കേണ്ട ദിവ്യബലിമധ്യേ ഇതു പറയുന്നത് നീതികേടാണെന്നും അദ്ദേഹം പറഞ്ഞു. ജനപ്രാതിനിധ്യ നിയമത്തിലെ 125-ാം ചട്ടത്തെയും സഭാലേഖനം ലംഘിച്ചതായി വിമര്‍ശനമുണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ശത്രുത ഉണ്ടാക്കുന്നതിനെ ചട്ടം വിലക്കുന്നു. വിവിധ വര്‍ഗങ്ങള്‍ക്കിടയിലും പൌരന്മാര്‍ക്കിടയിലും മതം, വര്‍ണം, ജാതി, സമുദായം, ഭാഷാപരമായ ശത്രുതാവികാരം സൃഷ്ടിക്കുന്നത് മൂന്നുവര്‍ഷം വരെ തടവിനോ പിഴയ്ക്കോ രണ്ടുംകൂടിയോ ശിക്ഷ വിധിക്കാവുന്ന കുറ്റമായാണ് ചട്ടം വിലയിരുത്തുന്നത്. പരസ്യമായി ഈ ചട്ടം ലംഘിക്കുകയാണ് കെസിബിസി ലേഖനം വായിച്ചതുവഴി ഇടവക വികാരിമാര്‍ നടത്തിയിരിക്കുന്നത്- വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
(ഷഫീഖ് അമരാവതി)
ദേശാഭിമാനി 20072010
തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ സഹായിക്കാന്‍ കത്തോലിക്കാ മെത്രാന്‍സമിതി ഇറക്കിയ ഇടയലേഖനം ഭരണഘടനാവിരുദ്ധവും ജനപ്രാതിനിധ്യനിയമ ലംഘനവുമാണെന്ന് വിദഗ്ധാഭിപ്രായം. ഇന്ത്യയുടെ മതനിരപേക്ഷ അന്തഃസത്തയ്ക്ക് വിരുദ്ധവുമാണിതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മതസ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനല്‍കുന്ന മൌലിക അവകാശമാണെങ്കിലും സഭയുടെ നടപടി ആ സ്വാതന്ത്യ്രത്തിന്റെ ദുര്‍വ്യാഖ്യാനമാണെന്ന് നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ് (ന്യൂവാല്‍സ്) വൈസ് ചാന്‍സലറും കേരള നിയമസഭയുടെ മുന്‍ സെക്രട്ടറിയുമായ ഡോ. എന്‍ കെ ജയകുമാര്‍ പറഞ്ഞു. മതവും രാഷ്ട്രീയവും കൂട്ടിക്കുഴയ്ക്കുമ്പോള്‍ മതേതര മൂല്യം നഷ്ടമാകും. മതത്തിന്റെ പേരില്‍ വോട്ട് അഭ്യര്‍ഥിക്കുന്നതും വോട്ട് ചെയ്യേണ്ട എന്നു പറയുന്നതും ഒരുപോലെ കുറ്റകരമാണ്. ജനാധിപത്യവും മതേതരത്വവും ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന മൂല്യമാണ്. ആ മൂല്യമാണ് ഇത്തരം ഇടപെടലുകള്‍ തകര്‍ക്കുന്നത്- അദ്ദേഹം പറഞ്ഞു.
ReplyDeleteകെ.സി.ബി.സി യുടെ ലേഖനവും ജനപ്രാതിനിധ്യ നിയമവും
ReplyDeleteകമ്യൂണിസ്റ്റു സഹായതിര്കളും അനുഭാവികളും പറയുന്നത് തൊണ്ട തൊടാതെ വിഴുങ്ങണം എന്നില്ലല്ലോ.
ReplyDelete>> പരസ്യമായി ഈ ചട്ടം ലംഘിക്കുകയാണ് കെസിബിസി ലേഖനം വായിച്ചതുവഴി ഇടവക വികാരിമാര്‍ നടത്തിയിരിക്കുന്നത്- വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു <<
ReplyDeleteഅങ്ങനെയാണെങ്കില്‍ ഈ ലേഖനങ്ങള്‍ എഴുതിവിടുന്ന സമയംകൊണ്ട് കോടതി വഴി "നിയമ നടപടികള്‍" സ്വീകരിക്കുന്നതല്ലേ കൂടുതല്‍ ഉചിതം.
അങ്ങനെയാണെങ്കില്‍ ഈ ലേഖനങ്ങള്‍ എഴുതിവിടുന്ന സമയംകൊണ്ട് കോടതി വഴി "നിയമ നടപടികള്‍" സ്വീകരിക്കുന്നതല്ലേ കൂടുതല്‍ ഉചിതം....
ReplyDeleteyea.. they know its not the case. they are not going to win the case.. so write like this for ever :)
the same time, the priest should look back to their activities too. now a days they more concentrate on how to make money and power instead of uplifting the poor.
രാജന്‍ഗുരുക്കളും ബേബിയും കുട്ടിസഖാക്കളും വായിച്ചറിയാന്‍ അല്‍പം മിഷനറി വിശേഷം http://www.sathyadarsanamala.org/?p=257
ReplyDeleteഒരു സമുദായത്തിന്റെയൊ രാഷ്ട്രീയപാര്‍ട്ടിയുടെയോ നേതാക്കള്‍ക്ക് അവരുടെ അനുയായികളെ തങ്ങളുടെ വിശ്വാസത്തെക്കുറിച്ചോ, പ്രത്യയശാസ്ത്രങ്ങളെക്കുറിച്ചോ പഠിപ്പിക്കുവാനും തങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നവരെക്കുറിച്ച് ജാഗ്രത ഉള്ളവരായിരിക്കുക എന്ന പ്രബോധനം നല്‍കാനും അധികാരവും അവകാശവും ഉണ്ട് എന്ന കാര്യം സഖാക്കള്‍ സമ്മതിക്കുമോ ഇല്ലയോ... എന്തായാലും നാം ജീവിക്കുന്നത് ജനാധിപത്യ ഇന്‍ഡ്യയില്‍ ആയതിനാല്‍ ഇത് സാധിക്കും. ചൈനയിലും, ക്യൂബയിലും, വിയറ്റ്നാമിലും ഒന്നും നടക്കില്ല.... ഇടയലേഖനത്തില്‍ കമ്മ്യൂണിസ്റ്റ്കാരന് വോട്ട് ചെയ്യരുതെന്ന് പറയുന്നില്ല സഖാക്കളേ... ബൂത്ത് പിടുത്തം നടത്തി ജനഹിതത്തെ അട്ടിമറിക്കുന്നവരെയും, ഡമ്മി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി ജനത്തെ വഞ്ചിക്കുന്നവരെയും, സ്വതന്ത്രന്മാരെ നിര്‍ത്തി ജയിപ്പിച്ച് അസ്വതന്ത്രരാക്കുന്നവരെയും ഒക്കെ കരുതിയിരിക്കുക എന്നാണ് പറഞ്ഞിരിക്കുന്നത്.... കോഴി കട്ടവന്റെ തലയില്‍ തൂവല്‍ കാണുമെന്ന് പറഞ്ഞപ്പോള്‍ യഥാര്‍ത്ഥ കള്ളന്‍ തപ്പി നോക്കിയതുപോലെ ഇടയലേഖനം വായിച്ചപ്പോള്‍ സി.പി.എമ്മും... ;)
ReplyDeleteഇടയലേഖനവും വിമര്‍ശനങ്ങളും [http://www.sathyadarsanamala.org/?p=253]
ReplyDeleteമതവും രാഷ്‌ട്രീയവും വേര്‍പിരിയണമെന്ന ആധുനിക ജനാധിപത്യ-മതേതര രാഷ്‌ട്രത്തിന്റെ അടിസ്ഥാന തത്വത്തെ നിരാകരിച്ച് രാഷ്‌ട്രീയത്തില്‍ മതം ഇടപെടുകയെന്ന ഗുരുതരമായ തെറ്റാണ് അഭിവന്ദ്യരായ മെത്രാന്മാര്‍ ഇടയലേഖനത്തിലൂടെ ചെയ്‌തിരിക്കുന്നത്. ഏതെങ്കിലും രാഷ്‌ട്രീയപാര്‍ടിക്ക് വോട്ടുചെയ്യണമെന്ന് പറഞ്ഞിട്ടില്ല എന്ന കെസിബിസിയുടെ വാദം നിരര്‍ഥകമാണ്. 'വോട്ട് ചെയ്യരുത്' എന്ന് പറയുന്നതും രാഷ്‌ട്രീയ ഇടപെടല്‍തന്നെ. ദൈവവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ വേണം തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യേണ്ടതെന്ന് ക്രൈസ്‌തവ സഹോദരീസഹോദരന്മാരോട് ആഹ്വാനംചെയ്ത അഭിവന്ദ്യമെത്രാന്മാര്‍ക്ക് ഇന്ത്യയെ ഹിന്ദുരാഷ്‌ട്രമാക്കണമെന്ന് ഹിന്ദുമതവിശ്വാസികളോട് ആവശ്യപ്പെടുന്ന ആര്‍എസ്എസ് നിലപാടിനെ എങ്ങനെ എതിര്‍ക്കാനാവും? ദൈവവിശ്വാസം അടിസ്ഥാനമാക്കി ഇന്ത്യയില്‍ ഇസ്ളാം രാഷ്‌ട്രം സ്ഥാപിക്കണമെന്ന് ആഹ്വാനംചെയ്യുന്ന ജമാഅത്തെ ഇസ്ളാമിയുടെ നയം തെറ്റാണെന്ന് എങ്ങനെ പറയാനാവും? മതകോടതികള്‍ സ്ഥാപിക്കുകയും അധ്യാപകന്റെ കൈവെട്ടുകയുംചെയ്ത എന്‍ഡിഎഫ് -പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദ പ്രസ്ഥാനത്തെ ഏത് നയം മുന്‍നിര്‍ത്തി എതിര്‍ക്കാനാവും?
ReplyDeletehttp://workersforum.blogspot.com/2010/08/blog-post_8363.html
mathathilidapedaruthennu parayunnavar enthinu rashtriyathilidapedunnu
Delete