Thursday, June 17, 2010

ആന്‍ഡേഴ്സന്റെ രക്ഷപ്പെടല്‍ കോണ്‍ഗ്രസ് ന്യായീകരിക്കുന്നു

ന്യൂഡല്‍ഹി: ഭോപാല്‍ കൂട്ടക്കൊലയുടെ മുഖ്യ ഉത്തരവാദി വാറന്‍ ആന്‍ഡേഴ്സനെ രക്ഷപ്പെടുത്തിയതിനെ കോണ്‍ഗ്രസ് ന്യായീകരിക്കുന്നു. അക്രമാസക്തരായ ഭോപാല്‍ ജനതയില്‍നിന്ന് രക്ഷിക്കാനാണ് ആന്‍ഡേഴ്സനെ കടത്തിയതെന്നാണ് എഐസിസി തയ്യാറാക്കിയ ആഭ്യന്തരരേഖയില്‍ വാദിക്കുന്നത്. ആന്‍ഡേഴ്സനെ അവിടെ നിര്‍ത്തിയിരുന്നെങ്കില്‍ ജനക്കൂട്ടം അദ്ദേഹത്തെ കൊല്ലുമായിരുന്നെന്നും രേഖയില്‍ പറയുന്നു. ആന്‍ഡേഴ്സനെ രക്ഷിച്ചത് തങ്ങളാണെന്ന് അര്‍ഥശങ്കയ്ക്കിടയില്ലാതെ സമ്മതിക്കുകയാണ് കോണ്‍ഗ്രസ്. ഒപ്പം ലക്ഷക്കണക്കിനു ജനങ്ങളോട് കാട്ടിയ കൊടിയ വഞ്ചന ശരിയാണെന്ന് വാദിക്കുന്നു. ഭോപാലിലെ ജനതയുടെ രോഷപ്രകടനത്തെ അക്രമവാഴ്ചയായി മുദ്രകുത്തുന്നു.

നിയമപ്രകാരം ആന്‍ഡേഴ്സനെ ഇന്ത്യയില്‍ പിടിച്ചുനിര്‍ത്താനോ ജാമ്യം തടയാനോ കഴിയുമായിരുന്നില്ലെന്ന് എഐസിസിയുടെ നിയമസഹായവും മനുഷ്യാവകാശവും സംബന്ധിച്ച വകുപ്പിന്റെ സെക്രട്ടറി കെ സി മിത്തല്‍ തയ്യാറാക്കിയ രേഖയില്‍ പറയുന്നു. ആന്‍ഡേഴ്സനെ നിയമത്തിനു മുന്നില്‍ മടക്കിയെത്തിക്കേണ്ടതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനല്ലെന്നാണ് കോണ്‍ഗ്രസിന്റെ വാദം. അത് സിബിഐയും കോടതിയും നിയമാനുസരണം ചെയ്യേണ്ട കാര്യമാണെന്നും സുപ്രീംകോടതി കുറ്റങ്ങള്‍ ലഘൂകരിച്ചതിനെതിരെ സിബിഐ സപ്ളിമെന്ററി ചാര്‍ജ്ഷീറ്റ് സമര്‍പ്പിച്ചില്ലെന്നും രേഖയിലുണ്ട്. രാജീവ് ഗാന്ധിയെ ശക്തമായി ന്യായീകരിക്കുന്ന കോണ്‍ഗ്രസ് രേഖ ബിജെപി, ചന്ദ്രശേഖര്‍ സര്‍ക്കാരുകള്‍ ഭോപാല്‍ ദുരന്തക്കേസില്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും കുറ്റപ്പെടുത്തുന്നു.

deshabhimani 17062010

2 comments:

  1. ഭോപാല്‍ കൂട്ടക്കൊലയുടെ മുഖ്യ ഉത്തരവാദി വാറന്‍ ആന്‍ഡേഴ്സനെ രക്ഷപ്പെടുത്തിയതിനെ കോണ്‍ഗ്രസ് ന്യായീകരിക്കുന്നു. അക്രമാസക്തരായ ഭോപാല്‍ ജനതയില്‍നിന്ന് രക്ഷിക്കാനാണ് ആന്‍ഡേഴ്സനെ കടത്തിയതെന്നാണ് എഐസിസി തയ്യാറാക്കിയ ആഭ്യന്തരരേഖയില്‍ വാദിക്കുന്നത്. ആന്‍ഡേഴ്സനെ അവിടെ നിര്‍ത്തിയിരുന്നെങ്കില്‍ ജനക്കൂട്ടം അദ്ദേഹത്തെ കൊല്ലുമായിരുന്നെന്നും രേഖയില്‍ പറയുന്നു. ആന്‍ഡേഴ്സനെ രക്ഷിച്ചത് തങ്ങളാണെന്ന് അര്‍ഥശങ്കയ്ക്കിടയില്ലാതെ സമ്മതിക്കുകയാണ് കോണ്‍ഗ്രസ്. ഒപ്പം ലക്ഷക്കണക്കിനു ജനങ്ങളോട് കാട്ടിയ കൊടിയ വഞ്ചന ശരിയാണെന്ന് വാദിക്കുന്നു. ഭോപാലിലെ ജനതയുടെ രോഷപ്രകടനത്തെ അക്രമവാഴ്ചയായി മുദ്രകുത്തുന്നു.

    ReplyDelete
  2. ഭോപാല്‍ കൂട്ടക്കൊലയുടെ മുഖ്യ ഉത്തരവാദി വാറന്‍ ആന്‍ഡേഴ്സനെ രക്ഷപ്പെടുത്തിയത് താനല്ലെന്ന് അര്‍ജുന്‍സിങ്. രാജീവ്ഗാന്ധിയുടെ പ്രതിച്ഛായ സംരക്ഷിക്കാന്‍ അര്‍ജുന്‍സിങ്ങിനെ ബലിയാടാക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നീക്കം നടത്തുന്നതിനിടെയാണ് അദ്ദേഹം തുറന്നടിച്ചത്. ഭോപാല്‍ കോടതിവിധിയെ ത്തുടര്‍ന്ന് രൂപീകരിച്ച കേന്ദ്രമന്ത്രിതലസമിതിയുടെ സിറ്റിങ് നടക്കുന്ന വേളയിലെ അര്‍ജുന്‍സിങ്ങിന്റെ വെളിപ്പെടുത്തല്‍ കോണ്‍ഗ്രസ് നേതൃത്വത്തെയും കേന്ദ്രസര്‍ക്കാരിനെയും വെട്ടിലാക്കി. ഇതേപ്പറ്റി പ്രതികരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തയ്യാറായില്ല. ആന്‍ഡേഴ്സനെ വിട്ടയക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അധികാരം അന്ന് മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന തനിക്കില്ലായിരുന്നെന്നാണ്് ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ അര്‍ജുന്‍സിങ് പറഞ്ഞത്. ഭോപാല്‍ കോടതിവിധിയെത്തുടര്‍ന്ന് രണ്ടാഴ്ചയായി തുടരുന്ന വിവാദങ്ങള്‍ക്കിടയില്‍ ഇതാദ്യമായാണ് അര്‍ജുന്‍സിങ് പ്രതികരിക്കുന്നത്. ഇതേക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കാന്‍ വിസമ്മതിച്ച സിങ് തന്റെ ആത്മകഥയില്‍ വിശദവിവരങ്ങള്‍ ഉണ്ടാകുമെന്നും സൂചിപ്പിച്ചു. യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ തലവനായിരുന്ന വാറന്‍ ആന്‍ഡേഴ്സന് ഭോപാല്‍ ദുരന്തത്തിനുശേഷം കടന്നുകളയാന്‍ സൌകര്യമൊരുക്കിയത് രാജീവ്ഗാന്ധിയാണെന്ന് അന്ന് ഉന്നതപദവികള്‍ വഹിച്ച നിരവധി പേര്‍ വെളിപ്പെടുത്തിയിരുന്നു. ഇന്ത്യയില്‍നിന്ന് സുരക്ഷിതനായി മടക്കി അയക്കാമെന്ന് ഉറപ്പുലഭിച്ചശേഷമാണ് അമേരിക്ക ആന്‍ഡേഴ്സനെ ഭോപാലിലേക്കയച്ചത്. ഇതുസംബന്ധിച്ച നടപടിക്രമങ്ങളില്‍ ചുക്കാന്‍പിടിച്ച അന്നത്തെ വിദേശ സെക്രട്ടറി ആര്‍ എസ് രസ്ഗോത്രയുടെയും അമേരിക്കന്‍ എംബസി ഉപമേധാവി ഗോര്‍ദന്‍ സ്ട്രീബിന്റെയും വെളിപ്പെടുത്തലോടെ രാജീവ്ഗാന്ധിയുടെ പങ്ക് അര്‍ഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമായിട്ടുണ്ട്. ആന്‍ഡേഴ്സനെ ഭോപാലില്‍ വീട്ടുതടങ്കലിലാക്കിയ ഉടന്‍ താന്‍ വിദേശമന്ത്രാലയവുമായി ബന്ധപ്പെട്ടെന്നും കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിക്കാന്‍ ആവശ്യപ്പെട്ടെന്നും സ്ട്രീബ് വ്യക്തമാക്കി. കേന്ദ്രസര്‍ക്കാര്‍ ആന്‍ഡേഴസ്ന്റെ മോചനത്തിന് വേഗത്തില്‍ ഇടപെട്ടെന്ന് വ്യക്തമാക്കുന്ന അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ 1984 ഡിസംബര്‍ എട്ടിലെ രേഖയും പുറത്തുവന്നിരുന്നു. പ്രതിരോധിക്കാനാകാത്ത വിധം ശക്തമായ തെളിവുകള്‍ നിരന്നതോടെ ആന്‍ഡേഴ്സനെ രക്ഷിച്ചത് അര്‍ജുന്‍സിങ് സര്‍ക്കാരാണെന്നും കേന്ദ്രത്തിന് പങ്കില്ലെന്നുമായി കോണ്‍ഗ്രസിന്റെ വാദം. ഇതിനിടയ്ക്കുണ്ടായ അര്‍ജുന്‍സിങ്ങിന്റെ വെളിപ്പെടുത്തല്‍ കോണ്‍ഗ്രസിന് വീണ്ടും കനത്ത പ്രഹരമായി.

    ReplyDelete