സാവോപോളോ: ബ്രസീലിയന്‍ ഫുട്ബോള്‍ ഇതിഹാസം സോക്രട്ടീസ്(57) അന്തരിച്ചു. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. രണ്ട് ലോകകപ്പുകളില്‍ ബ്രസീലിനായി കളത്തിലിറങ്ങിയ സോക്രട്ടീസ് 22 ഗോളുകള്‍ ടീമിനായി നേടിയിട്ടുണ്ട്. 1979 മുതല്‍ 86 വരെ ബ്രസീല്‍ ടീമിന്റെ നായകനായിരുന്നു. ജീവിച്ചിരിക്കുന്നവരില്‍ മികച്ച 125 താരങ്ങളെ വിഖ്യാതതാരം പെലെ പ്രഖ്യാപിച്ചതില്‍ സോക്രട്ടീസ് ഇടം പിടിച്ചിരുന്നു. ഫിഫയുടെ മികച്ച നൂറുതാരങ്ങളുടെ പട്ടികയിലും സോക്രട്ടീസ് ഉണ്ടായിരുന്നു.
ബ്രസീലിയന്‍ ഫുട്ബോള്‍ ഇതിഹാസം സോക്രട്ടീസ്(57) അന്തരിച്ചു. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. രണ്ട് ലോകകപ്പുകളില്‍ ബ്രസീലിനായി കളത്തിലിറങ്ങിയ സോക്രട്ടീസ് 22 ഗോളുകള്‍ ടീമിനായി നേടിയിട്ടുണ്ട്.
ReplyDeleteബ്രസീലിലെ റയോ ഡി ജനീറോ സ്റ്റേഡിയം, കളത്തില്‍ പരമ്പരാഗത വൈരികളായ അര്‍ജന്റീനയും ബ്രസീലും. വെള്ളയില്‍ നീലവരക്കുപ്പായത്തില്‍ ലയണല്‍ മെസിയും മഞ്ഞയില്‍ പൂത്ത് നെയ്മറും. സ്റ്റേഡിയം ഇരമ്പിയാര്‍ത്തു. കളി തീരുമ്പോള്‍ മെസിയുടെ രണ്ടു ഗോളില്‍ അര്‍ജന്റീന ലോകചാമ്പ്യന്‍മാര്‍ ... ഇത് പൂര്‍ത്തിയാകാത്തൊരു നോവലിന്റെ ഇതിവൃത്തം. കഥാകാരന്‍ ബ്രസീലിന്റെ ഇതിഹാസതാരമായ സാക്ഷാല്‍ സോക്രട്ടീസ്. ബ്രസീല്‍ ആതിഥേയത്വം വഹിക്കുന്ന 2014 ലോകകപ്പ് ഇതിവൃത്തമാക്കി ഒരു നോവലിനുള്ള പണിപ്പുരയിലായിരുന്നു സോക്രട്ടീസ്. പക്ഷേ, കഥ എഴുതിത്തീരാതെ, ലോകകപ്പ് കാണാന്‍ കൂട്ടാക്കാതെ സോക്രട്ടീസ് മടങ്ങി. സോക്രട്ടീസിന്റെ ഭാവന കളിക്കളത്തില്‍ യാഥാര്‍ഥ്യമാകുമോ? അതറിയാന്‍ 2014 ജൂലൈവരെ കാത്തിരിക്കണം.
ReplyDelete