Sunday, December 4, 2011

ദേവാനന്ദ് അന്തരിച്ചു


ബോളിവുഡിലെ നിത്യഹരിത നായകന്‍ ദേവാനന്ദ്(88)അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ലണ്ടനിലായിരുന്നു മരണം. മരണസമയത്ത് മകന്‍ സുനിലും ഒപ്പമുണ്ടായിരുന്നു. വൈദ്യപരിശോധനയ്ക്കായി ലണ്ടനിലെത്തിയതായിരുന്നു.

1946ല്‍ പുറത്തിറങ്ങിയ ഹം ഏക് ഹെ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറിയ അദ്ദേഹം പിന്നീട് ബോളിവുഡിലെ സമാനതകളില്ലാത്ത താരമായി വളരുകയായിരുന്നു. അഭിനയത്തിന് പുറമെ സംവിധാനരംഗത്തും സിനിമാ നിര്‍മ്മാണരംഗത്തും സജീവമായിരുന്നു. 19 സിനിമകള്‍ സംവിധാനം ചെയ്ത അദ്ദേഹം 31 സിനിമകള്‍ നിര്‍മ്മിച്ചു. പെയിംഗ് ഗെസ്റ്റ്, ജ്വല്‍ തീഫ്, സിഐഡി, ജോണി മേരാ നാം, ഹരേ രാമ ഹരേ കൃഷ്ണ തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രശസ്തമായി ചില ചിത്രങ്ങളാണ്. 1958ലും 1966ലും ഫിലിം ഫെയര്‍ അവാര്‍ഡിന് അര്‍ഹനായി. 2001ല്‍ പത്മഭൂഷണ്‍ നല്‍കി രാജ്യം ഈ അഭിനയപ്രതിഭയെ ആദരിച്ചു. 2002ല്‍ ദാദാ സിഹിബ് ഫാല്‍ക്കേ പുരസ്കാരവും ലഭിച്ചു. കല്‍പ്പനാ കൗര്‍ ആണ് ഭാര്യ. ചേതന്‍ ആനന്ദ്, വിജയ് ആനന്ദ്്, ശീള്‍കാന്താ കപൂര്‍ എന്നിവര്‍ സഹോദരങ്ങളാണ്.

deshabhimani news

1 comment:

  1. ബോളിവുഡിലെ നിത്യഹരിത നായകന്‍ ദേവാനന്ദ്(88)അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ലണ്ടനിലായിരുന്നു മരണം. മരണസമയത്ത് മകന്‍ സുനിലും ഒപ്പമുണ്ടായിരുന്നു. വൈദ്യപരിശോധനയ്ക്കായി ലണ്ടനിലെത്തിയതായിരുന്നു.

    ReplyDelete