അഞ്ചല്‍ : യുഡിഎഫ് ഭരണത്തിലുള്ള കുളത്തൂപ്പുഴ പഞ്ചായത്തിലെ സെക്രട്ടറിയെ ഡിസിസി മെമ്പറും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ എം എ ലത്തീഫ് കൈയേറ്റംചെയ്തു. പഞ്ചായത്ത് പ്രസിഡന്റിന്റെ ജാതിപ്പേരുവിളിച്ച് ആക്ഷേപിക്കുകയും തെറിവിളിക്കുകയും ചെയ്തു. സെക്രട്ടറിയുടെ മേശപ്പുറത്തിരുന്ന ഫയലുകള്‍ വലിച്ചുകീറി എറിഞ്ഞു. മര്‍ദനമേറ്റ പഞ്ചായത്ത് സെക്രട്ടറി കെ നടരാജനെ കുളത്തൂപ്പുഴ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എം എ ലത്തീഫിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് സുഭിലാഷ്കുമാറിന്റെ നേതൃത്വത്തില്‍ യുഡിഎഫ് പഞ്ചായത്ത് അംഗങ്ങള്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു പ്രതിഷേധപ്രകടനവും നടത്തി. പഞ്ചായത്ത് സെക്രട്ടറിയും പ്രസിഡന്റും കുളത്തൂപ്പുഴ പൊലീസില്‍ പരാതി നല്‍കി. സെക്രട്ടറിയെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ പണിമുടക്കി. എല്‍ഡിഎഫ് ഭരണസമിതി അംഗങ്ങളും ഇടതുപക്ഷ പ്രവര്‍ത്തകരും പഞ്ചായത്ത് ഓഫീസിന് മുന്നില്‍ പ്രതിഷേധപ്രകടനം നടത്തി. പട്ടയം കിട്ടാത്ത ഭൂമിയില്‍ നിര്‍മിച്ച കെട്ടിടത്തിന് ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ട് കെട്ടിടഉടമയുമായി എത്തിയാണ് ഡിസിസി അംഗം പരാക്രമം കാട്ടിയത്. ഇതേ ആവശ്യം ഉന്നയിച്ച് ബുധനാഴ്ചയും ഇദ്ദേഹം പഞ്ചായത്ത് ഓഫീസില്‍ ബഹളംവച്ചിരുന്നു.
deshabhimani 031211
യുഡിഎഫ് ഭരണത്തിലുള്ള കുളത്തൂപ്പുഴ പഞ്ചായത്തിലെ സെക്രട്ടറിയെ ഡിസിസി മെമ്പറും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ എം എ ലത്തീഫ് കൈയേറ്റംചെയ്തു. പഞ്ചായത്ത് പ്രസിഡന്റിന്റെ ജാതിപ്പേരുവിളിച്ച് ആക്ഷേപിക്കുകയും തെറിവിളിക്കുകയും ചെയ്തു. സെക്രട്ടറിയുടെ മേശപ്പുറത്തിരുന്ന ഫയലുകള്‍ വലിച്ചുകീറി എറിഞ്ഞു. മര്‍ദനമേറ്റ പഞ്ചായത്ത് സെക്രട്ടറി കെ നടരാജനെ കുളത്തൂപ്പുഴ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ReplyDelete