Saturday, December 3, 2011

ജനസമ്പര്‍ക്ക പരിപാടിയില്‍ വന്‍ തട്ടിപ്പ്

വണ്ടാഴി-1 വില്ലേജില്‍ ചികിത്സാസഹായത്തിന് 1500 പേര്‍

വടക്കഞ്ചേരി: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയുടെ പേരില്‍ വന്‍ തട്ടിപ്പും ജനങ്ങളെ കബളിപ്പിക്കലും. ചികിത്സാധനസഹായത്തിന് വണ്ടാഴി-1 വില്ലേജില്‍നിന്നുമാത്രം 1500 അപേക്ഷകളുണ്ട്. ഇതിന്റെ വിചാരണക്കെത്തിയ നൂറുകണക്കിനാളുകള്‍ പെരുവഴിയിലുമായി. രോഗികളായവര്‍ക്ക് ചികിത്സാധനസഹായം ലഭിക്കുമെന്ന കോണ്‍ഗ്രസുകാരുടെ പ്രചാരണത്തെത്തുടര്‍ന്നാണ് ഇവരെക്കൊ അപേക്ഷ നല്‍കിയത്. വിചാരണക്കായി കലക്ടറേറ്റില്‍ നിന്നും അപേക്ഷകള്‍ അയച്ച്കൊടുത്തപ്പോള്‍ ദുരിതത്തിലായത് വില്ലേജ് ഓഫീസിലെ ജീവനക്കാരാണ്. അപേക്ഷ സമര്‍പ്പിച്ച ആളുകളുടെ വിവരങ്ങള്‍ പരിശോധിച്ച് അര്‍ഹരായവരെ കണ്ടെത്തുകയെന്നതാണ് വില്ലേജ് ഓഫീസറുടെ ചുമതല. എന്നാല്‍ ചുരുങ്ങിയ ദിവസത്തിനുള്ളില്‍ ഇത്രയധികം അപേക്ഷകള്‍ പരിശോധിക്കുകയെന്നത് തീര്‍ത്തും അപ്രായോഗികമാണ്. മാത്രമല്ല. മാരകമായതും മാറാരോഗികളുമായി നിരവധി ആളുകള്‍ക്ക് കിട്ടേണ്ട ആനുകൂല്യങ്ങള്‍ ഇതുമൂലം നിഷേധിക്കപ്പെടുകയുമാണ്.

അപേക്ഷ നല്‍കുന്നവര്‍ക്ക് മെഡിക്കല്‍സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് നിയമമുണ്ട്. അതും വളരെ ബുദ്ധിമുട്ടില്ലാതെ വണ്ടാഴി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍നിന്ന് ലഭിക്കുമത്രെ. കഴിഞ്ഞയാഴ്ച പ്രാഥമിക ആരോഗ്യകേന്ദ്രത്തിലും ഡോക്ടറുടെ വീട്ടിലും ഇതിന് വന്‍തിരക്ക് അനുഭവപ്പെട്ടിരുന്നു. പ്രദേശത്തെ കോണ്‍ഗ്രസ്നേതാക്കള്‍ ഒരുക്കിയ കെണിയില്‍പ്പെട്ടിരിക്കുകയാണ് പാവപ്പെട്ട ജനങ്ങള്‍ . അനധികൃതമായി സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ച് ധനസഹായം വാങ്ങിക്കൊടുക്കാനുള്ള ശ്രമമാണ് നടന്നത്. ഇതോടെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ മാറാരോഗികളുള്ള വില്ലേജായി വണ്ടാഴി-1 വില്ലേജ്. അപേക്ഷിച്ചഭൂരിഭാഗംപേര്‍ക്കും ധനസഹായം ലഭിക്കില്ലെന്നുറപ്പുണ്ടയിട്ടും ദിവസങ്ങളോളം ഓഫീസുകള്‍ കയറിയിറങ്ങി ബുദ്ധിമുട്ടുകയാണ് നാട്ടുകാര്‍ .

deshabhimani 031211

2 comments:

  1. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയുടെ പേരില്‍ വന്‍ തട്ടിപ്പും ജനങ്ങളെ കബളിപ്പിക്കലും. ചികിത്സാധനസഹായത്തിന് വണ്ടാഴി-1 വില്ലേജില്‍നിന്നുമാത്രം 1500 അപേക്ഷകളുണ്ട്. ഇതിന്റെ വിചാരണക്കെത്തിയ നൂറുകണക്കിനാളുകള്‍ പെരുവഴിയിലുമായി.

    ReplyDelete
  2. വണ്ടാഴി 1 വിലെജിലേ അപേക്ഷകളുടെ എണ്ണം 2000 കഴിഞ്ഞു. വണ്ടാഴി 2 വിലെജിലേ അപേക്ഷകളുടേ എണ്ണം 50 എല്‍ താഴേ മാത്രം..ഹെപ്പര്‍ ടെന്‍ഷനും പല്ല് വേദനയും തുടങ്ങി ചില്ലറ വ്യാധിക്കാര്‍ തട്ടിയെടുക്കുന്നത് കിഡ്നി നഷ്ടപ്പെട്ടവരുടെയും കാന്‍സര്‍ രോഗികളുടെയും കിട്ടേണ്ട ന്യായമായ തുകയാണ്. ഒരേ വീട്ടിലേ 3 അംഗങ്ങള്‍ വരേ അപേക്ഷകരിലുണ്ട്.വണ്ടാഴി 1 വിലജ് ദുരിത ബാധിതം തന്നേ...

    ReplyDelete