ബെര്‍ലിന്‍: യൂറോപ്പിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ഒറ്റമൂലിയൊന്നുമില്ലെന്ന് ജര്‍മന്‍ ചാന്‍സിലര്‍ ഏയ്ഞ്ചല മെര്‍ക്കല്‍. ജര്‍മന്‍ പാര്‍ലമെന്റിന്റെ ഉപരിസഭയെ അഭിസംബോധന ചെയ്യുകയായിരുന്നു മെര്‍ക്കല്‍. കടുത്ത നിയന്ത്രണങ്ങളിലൂടെ മാത്രമേ യൂറോസോണിനെ ബാധിച്ചിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ കഴിയൂ. ഇതിന് നിരവധി വര്‍ഷങ്ങള്‍ തന്നെ വേണ്ടി വരുമെന്ന് മെര്‍ക്കല്‍ അഭിപ്രായപ്പെട്ടു.
യൂറോസോണിനെ നിലനിര്‍ത്തിക്കൊണ്ടു തന്നെ യൂറോപ്യന്‍ യൂണിയനുളളില്‍ മറ്റൊരു സമവാക്യം രൂപപ്പെടുത്താന്‍ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയുമായി മെര്‍ക്കല്‍ കഴിഞ്ഞ ദിവസങ്ങളില്‍ കൂടിയാലോചനകള്‍ നടത്തിയിരുന്നു. ഇറ്റലിയുടെ സഹകരണവും ഇക്കാര്യത്തില്‍ ഇവര്‍ പ്രതീക്ഷിക്കുന്നു. കമ്പോളത്തിന്റെ വിശ്വാസ്യത തിരിച്ചുപിടിക്കാന്‍ യൂറോ അടിസ്ഥാന കറന്‍സിയായുളള 17 രാജ്യങ്ങള്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്ന് മെര്‍ക്കല്‍ അഭിപ്രായപ്പെട്ടു. യൂറോസോണ്‍ ഏര്‍പ്പെടുത്തിയിട്ടുളള സാമ്പത്തിക നിയന്ത്രണങ്ങള്‍ പലപ്പോഴും ലംഘിക്കപ്പെടുന്നതായും മെര്‍ക്കല്‍ കുറ്റപ്പെടുത്തി. യൂറോപ്യന്‍ യൂണിയന്‍ ഏര്‍പ്പെടുത്താനുദ്ദേശിക്കുന്ന യൂറോബോണ്ടുകള്‍ സാമ്പത്തിക പ്രതിസന്ധിയ്ക്ക് പരിഹാരമായി കാണാന്‍ കഴിയില്ലെന്ന് മെര്‍ക്കല്‍ അഭിപ്രായപ്പെട്ടു. യൂറോസോണിന് പരിഹാരം കാണാനായില്ലെങ്കില്‍ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് സ്വന്തം നിലയ്ക്കുളള പരിഹാര മാര്‍ഗ്ഗങ്ങളുമായി മുന്നോട്ടു പോകാന്‍ മെര്‍ക്കല്‍ പാര്‍ലമെന്റിന്റെ സഹകരണം തേടി. സര്‍ക്കോസിയുമായുളള കൂടിക്കാഴ്ച യൂറോസോണ്‍ അംഗങ്ങളെന്നും അല്ലാത്തവരെന്നുമുളള വേര്‍തിരിവ് ഇല്ലാതാക്കാനും യൂറോപ്യന്‍ യൂണിയനെ ശക്തിപ്പെടുത്താനും വേണ്ടിയുളള ചര്‍ച്ചകള്‍ക്കായിരുന്നു. യൂറോപ്യന്‍ യൂണിയനുളളില്‍ സമഗ്രമായ പുനസംഘടന വേണമെന്ന് ഇരു നേതാക്കളും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
janayugom 031211
യൂറോപ്പിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ഒറ്റമൂലിയൊന്നുമില്ലെന്ന് ജര്‍മന്‍ ചാന്‍സിലര്‍ ഏയ്ഞ്ചല മെര്‍ക്കല്‍. ജര്‍മന്‍ പാര്‍ലമെന്റിന്റെ ഉപരിസഭയെ അഭിസംബോധന ചെയ്യുകയായിരുന്നു മെര്‍ക്കല്‍. കടുത്ത നിയന്ത്രണങ്ങളിലൂടെ മാത്രമേ യൂറോസോണിനെ ബാധിച്ചിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ കഴിയൂ. ഇതിന് നിരവധി വര്‍ഷങ്ങള്‍ തന്നെ വേണ്ടി വരുമെന്ന് മെര്‍ക്കല്‍ അഭിപ്രായപ്പെട്ടു.
ReplyDelete