Saturday, December 3, 2011

ഗ്രന്ഥശാലാപ്രസ്ഥാനത്തെ തകര്‍ക്കുന്ന നിലപാടില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിയണം

സംസ്ഥാനത്തെ ഗ്രന്ഥശാലകള്‍ക്ക്് ഉടനടി ഗ്രാന്റ് അനുവദിക്കണമെന്ന് മലയാള പ്രസാധക സംഘം(മാപ്‌സ്) സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന് കീഴിലുള്ള ആറായിരത്തോളം ലൈബ്രറികള്‍ക്ക് ലഭിക്കേണ്ട പ്രവര്‍ത്തന ഗ്രാന്റാണ് സര്‍ക്കാര്‍ പിടിച്ചുവെച്ചിരിക്കുന്നത്. ഇത് ഗ്രാമീണ വായനശാലകളുടെ പ്രവര്‍ത്തനത്തെ അവതാളത്തിലാക്കുമെന്ന് മാപ്‌സ് സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ചൂണ്ടിക്കാട്ടി.

എല്ലാ വര്‍ഷവും നാല് ഗഡുക്കളായാണ് കേരളാ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന് ഗ്രാന്റ് നല്‍കുന്നത്. നവംബര്‍ മാസത്തോടെ എല്ലാ ഗഡുക്കളും നല്‍കി തീരുമായിരുന്നു. എന്നാല്‍ ഇത്തവണ ലൈബ്രേറിയന്മാര്‍ക്ക് ശമ്പളം നല്‍കാനുള്ള ഒരു ഗഡു മാത്രമാണ് നല്‍കിയത്.

ഇപ്പോഴെങ്കിലും ഗ്രാന്റ്അനുവദിച്ചാല്‍ മാത്രമേ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മാര്‍ച്ചിന് മുമ്പ് ഗ്രാമീണ വായനശാലകള്‍ക്ക് പണം ലഭിക്കുകയുള്ളു. ഈ തുക വിനിയോഗിച്ചാണ് വായനശാലകള്‍ പുതിയ പുസ്തകങ്ങള്‍ വാങ്ങുന്നത്. ഗ്രാന്റ് വിതരണം മുടങ്ങിയതോടെ ജില്ലാതലത്തില്‍ സംഘടിപ്പിക്കുന്ന പുസ്തകോത്സവങ്ങളും മുടങ്ങിയിരിക്കയാണ്.
കല്‍ക്കത്ത ആസ്ഥാനമായുള്ള രാജാറാം മോഹന്‍ റോയ് ലൈബ്രറി ഫൗണ്ടേഷന്‍ മാച്ചിംഗ് ഗ്രാന്റിനത്തില്‍ നല്‍കുന്ന ഫണ്ടും സര്‍ക്കാര്‍  അലംഭാവം കാരണം നഷ്ടപ്പെടുന്ന സ്ഥിതിയാണ്. സംസ്ഥാനങ്ങളിലെ ഗ്രാമീണ വായനശാലകള്‍ക്ക്് സൗജന്യമായി പുസ്തകം വാങ്ങിനല്‍കുന്നതിനാണ് ഈ പണം അനുവദിക്കുന്നത്.

എന്നാല്‍ ഇത് സംബന്ധിച്ച ഫയല്‍ വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസില്‍ പിടിച്ച്‌വച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞു. ഇക്കാര്യത്തില്‍ അടിയന്തര നടപടി ഉണ്ടാവണമെന്നും മാപ്‌സ് ആവശ്യപ്പെട്ടു.
എസ് എസ് എ, ആര്‍ എം എസ് എ തുടങ്ങി കേന്ദ്ര ഏജന്‍സികള്‍ വിദ്യാലയങ്ങള്‍ക്ക് പുസ്തകം വാങ്ങുന്നത് മുന്‍ വര്‍ഷത്തെ പോലെ വിദഗ്ധസമിതി തയ്യാറാക്കുന്ന ലിസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കണം.

അതല്ലെങ്കില്‍ സ്‌കൂള്‍ ഗ്രന്ഥശാലകളില്‍ നിലവാരമില്ലാത്ത പുസ്തകങ്ങള്‍ കടന്നുകൂടാനിടയിലുണ്ട്. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് തദ്ദേശസ്ഥാപനങ്ങള്‍ വാങ്ങുന്ന പുസ്തകങ്ങളുടെ നിലവാരം വിലയിരുത്താന്‍ സമിതിയെ നിയോഗിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സംഘടന പ്രസിഡന്റ് ആനന്ദം അധ്യക്ഷത വഹിച്ചു.

janayugom 031211

2 comments:

  1. സംസ്ഥാനത്തെ ഗ്രന്ഥശാലകള്‍ക്ക്് ഉടനടി ഗ്രാന്റ് അനുവദിക്കണമെന്ന് മലയാള പ്രസാധക സംഘം(മാപ്‌സ്) സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന് കീഴിലുള്ള ആറായിരത്തോളം ലൈബ്രറികള്‍ക്ക് ലഭിക്കേണ്ട പ്രവര്‍ത്തന ഗ്രാന്റാണ് സര്‍ക്കാര്‍ പിടിച്ചുവെച്ചിരിക്കുന്നത്. ഇത് ഗ്രാമീണ വായനശാലകളുടെ പ്രവര്‍ത്തനത്തെ അവതാളത്തിലാക്കുമെന്ന് മാപ്‌സ് സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ചൂണ്ടിക്കാട്ടി.

    ReplyDelete
  2. സംസ്ഥാനത്തെ ഗ്രന്ഥശാലകള്‍ക്ക്് ഉടനടി ഗ്രാന്റ് അനുവദിക്കണമെന്ന് മലയാള പ്രസാധകസംഘം (മാപ്സ്) ആവശ്യപ്പെട്ടു. കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന് കീഴിലുള്ള ആറായിരത്തോളം ലൈബ്രറികള്‍ക്ക് ലഭിക്കേണ്ട പ്രവര്‍ത്തന ഗ്രാന്റാണ് സര്‍ക്കാര്‍ പിടിച്ചുവച്ചിരിക്കുന്നത്. ഇത് ഗ്രാമീണ വായനശാലകളുടെ പ്രവര്‍ത്തനത്തെ അവതാളത്തിലാക്കുമെന്ന് മാപ്സ് സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ചൂണ്ടിക്കാട്ടി. ഇത് സംബന്ധിച്ച ഫയല്‍ വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസല്‍ പിടിച്ചുവച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഇക്കാര്യത്തില്‍ അടിയന്തരനടപടി ഉണ്ടാകണമെന്നും മാപ്സ് ആവശ്യപ്പെട്ടു.

    ReplyDelete