മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വിവേകത്തോടെയും പ്രായോഗിക ബുദ്ധിയോടെയും നിലപാട് പ്രഖ്യാപിച്ച സിപിഐ എം പൊളിറ്റ് ബ്യൂറോ കേരളവിരുദ്ധമാണെന്ന പ്രചാരണം വസ്തുതയറിയാതെ. 35 ലക്ഷത്തോളം ജനങ്ങളൂടെ ജീവന്‍ പന്താടുന്ന ഗൗരവമുള്ള വിഷയത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങോ കോണ്‍ഗസ് അധ്യക്ഷ സോണിയഗാന്ധിയോ എഐസിസിയോ നിലപാട് വ്യക്തമാക്കിയിട്ടില്ല. പ്രധാനമന്ത്രി പ്രശ്നത്തില്‍ ഇടപെട്ടു തുടങ്ങിയെന്ന സാന്ത്വനവാക്കല്ലാതെ മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്ന നിര്‍ദേശംപോലും കേന്ദ്രമന്ത്രി എ കെ ആന്റണി മുന്നോട്ടുവച്ചിട്ടില്ല. ഇതെല്ലാം മറച്ചുവച്ചാണ് മലയാള മനോരമയും മാതൃഭൂമിയുമടക്കം വലതുപക്ഷമാധ്യമങ്ങള്‍ സിപിഐ എം പൊളിറ്റ് ബ്യൂറോക്കുമേല്‍ കുതിരകയറുന്നത്.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പക്വതയുള്ള ദേശീയനിലപാട് സ്വീകരിക്കാന്‍ മറ്റു ദേശീയ രാഷ്ട്രീയകക്ഷികള്‍ മടികാട്ടുമ്പോഴാണ് പൊളിറ്റ് ബ്യൂറോ സുവ്യക്തനിലപാട് പ്രഖ്യാപിച്ചത്. നിഷ്പക്ഷസമീപനം മനോരമയ്ക്കും മറ്റും ഉണ്ടായിരുന്നെങ്കില്‍ അവര്‍ ധീരമായ നിലപാട് സ്വീകരിച്ച പാര്‍ടിയെ ശ്ലാഘിച്ചേനേ. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ചുവടുപിഴയ്ക്കുന്ന ഉമ്മന്‍ചാണ്ടി ഭരണത്തിനും പ്രശ്നത്തില്‍ ഫലപ്രദമായി ഇടപെടാത്ത കേന്ദ്രസര്‍ക്കാരിനും എതിരായി ഉയരുന്ന ജനരോഷത്തെ വഴിതെറ്റിച്ച് വിടാനാണ് പിബി പ്രസ്താവനയെ വലതുപക്ഷ മാധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനിച്ചത്.
രണ്ടു സംസ്ഥാനങ്ങളെ ബാധിക്കുന്ന അതീവ ഗൗരവമുള്ളതും സങ്കീര്‍ണവുമായ പ്രശ്നം സ്ഫോടനാത്മകമായത് അണക്കെട്ട് പ്രദേശത്ത് തുടര്‍ച്ചയായി ഭൂചലനങ്ങള്‍ ഉണ്ടായതുകൊണ്ടാണ്. അതിന്റെ അടിസ്ഥാനത്തിലാണ് പുതിയ അണക്കെട്ട് നിര്‍മിച്ച് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും അതിന് പ്രധാനമന്ത്രി ഇടപെടണമെന്നും ആവശ്യപ്പെട്ട് എല്‍ഡിഎഫ് എട്ടിന് മനുഷ്യമതില്‍ തീര്‍ക്കുന്നത്. പാര്‍ലമെന്റിന് അകത്തും പുറത്തും പ്രക്ഷോഭം തുടരുകയും ചെയ്യുന്നു. ഈ പശ്ചാത്തലത്തിലാണ് പിബി പ്രസ്താവന. തമിഴ്നാടിന് വെള്ളവും കേരളത്തിന് സുരക്ഷയുമെന്ന നിര്‍ദേശത്തിനാണ് പിബി അടിവരയിട്ടത്. ഡല്‍ഹിയില്‍ പിബി യോഗത്തില്‍ പങ്കെടുത്ത് പുറത്തുവന്ന സംസ്ഥാന സെക്രട്ടറി പിണറായി വിജയനോട് മാധ്യമപ്രവര്‍ത്തകര്‍ പുതിയ അണക്കെട്ടിനെപ്പറ്റി പ്രസ്താവനയില്‍ ഒന്നും പറയുന്നില്ലല്ലോ എന്ന് ആരാഞ്ഞപ്പോള്‍ കേരളത്തിന്റെ സുരക്ഷയെപ്പറ്റി പറയുന്നുണ്ടെന്നും അതില്‍ എല്ലാം അടങ്ങിയിട്ടുണ്ടെന്നും മറുപടി നല്‍കിയിരുന്നു. പുതിയ അണക്കെട്ടിന് കേരളം ഉയര്‍ത്തുന്ന പൊതു ആവശ്യം സിപിഐ എം പൊളിറ്റ് ബ്യൂറോ തള്ളാത്തതുകൊണ്ടാണ് മനുഷ്യമതിലിന് സിപിഐ എം നേതൃത്വം നല്‍കുന്നത്. ഇക്കാര്യം മറച്ചുവച്ചാണ് മനോരമ "കേരള സിപിഐ എമ്മിനെ കേന്ദ്രം തള്ളി"യെന്ന അസംബന്ധ നിരീക്ഷണവുമായി മനോരമ രംഗത്തെത്തിയത്.
മുപ്പത്തഞ്ചു ലക്ഷം ജനങ്ങളുടെ സുരക്ഷയ്ക്കുവേണ്ടിയുള്ള കേരളത്തിന്റെ വികാരം പിബി മനസ്സിലാക്കിയിട്ടുണ്ട്. തര്‍ക്കം ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ ഏറ്റുമുട്ടുന്ന സ്ഥിതിയിലേക്ക് പോകാതിരിക്കാന്‍ ജാഗരൂകമാകേണ്ടതുണ്ട്. ഹൈക്കോടതിയില്‍ സര്‍ക്കാര്‍ കൂറുമാറിയപ്പോള്‍ പ്രതിരോധത്തിലായ ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാനാണ് മാധ്യമങ്ങള്‍ സിപിഐ എമ്മിനെതിരെ തിരിഞ്ഞത്. പിബി അംഗീകരിച്ച പ്രസ്താവനയില്‍ പാര്‍ടി ഉറച്ചുനില്‍ക്കുകയാണെന്ന് പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പ്രഖ്യാപിച്ചതോടെ വലതുപക്ഷമാധ്യമ ചേരിയുടെ മോഹം പൊലിഞ്ഞു.
(ആര്‍ എസ് ബാബു)
deshabhimani 041211
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വിവേകത്തോടെയും പ്രായോഗിക ബുദ്ധിയോടെയും നിലപാട് പ്രഖ്യാപിച്ച സിപിഐ എം പൊളിറ്റ് ബ്യൂറോ കേരളവിരുദ്ധമാണെന്ന പ്രചാരണം വസ്തുതയറിയാതെ. 35 ലക്ഷത്തോളം ജനങ്ങളൂടെ ജീവന്‍ പന്താടുന്ന ഗൗരവമുള്ള വിഷയത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങോ കോണ്‍ഗസ് അധ്യക്ഷ സോണിയഗാന്ധിയോ എഐസിസിയോ നിലപാട് വ്യക്തമാക്കിയിട്ടില്ല. പ്രധാനമന്ത്രി പ്രശ്നത്തില്‍ ഇടപെട്ടു തുടങ്ങിയെന്ന സാന്ത്വനവാക്കല്ലാതെ മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്ന നിര്‍ദേശംപോലും കേന്ദ്രമന്ത്രി എ കെ ആന്റണി മുന്നോട്ടുവച്ചിട്ടില്ല. ഇതെല്ലാം മറച്ചുവച്ചാണ് മലയാള മനോരമയും മാതൃഭൂമിയുമടക്കം വലതുപക്ഷമാധ്യമങ്ങള്‍ സിപിഐ എം പൊളിറ്റ് ബ്യൂറോക്കുമേല്‍ കുതിരകയറുന്നത്.
ReplyDeleteമനോരമയില്‍ നിന്നു പിതൃശൂന്യ നിലപാട് അല്ലാതെ മറ്റെന്തെങ്കിലും പ്രതീക്ഷിക്കണോ ?
ReplyDelete