Sunday, December 4, 2011

കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ പിന്തുണ; മനുഷ്യമതില്‍ ചരിത്രമാകും

മുല്ലപ്പെരിയാര്‍പ്രശ്നത്തിന് അടിയന്തര പരിഹാരമാവശ്യപ്പെട്ട് എട്ടിന് മുല്ലപ്പെരിയാര്‍മുതല്‍ എറണാകുളം മറൈന്‍ഡ്രൈവ് വരെ എല്‍ഡിഎഫ് സംഘടിപ്പിക്കുന്ന മനുഷ്യമതിലിലെ ജനപങ്കാളിത്തം ചരിത്രമാകും. കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ നാനാതുറകളില്‍നിന്നുള്ള സംഘടനകളും മനുഷ്യമതിലില്‍ അണിനിരക്കാന്‍ സന്നദ്ധതയറിയിച്ച് സ്വമേധയാ മുന്നോട്ടുവരികയാണ്. ജില്ലയുടെ അതിര്‍ത്തിയായ നേര്യമംഗലംമുതല്‍ എറണാകുളം മറൈന്‍ഡ്രൈവ്വരെ 74 കിലോമീറ്റര്‍ നീളത്തില്‍ ഉയരുന്ന മനുഷ്യമതില്‍ മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന ജനങ്ങളുടെ ആവശ്യത്തിന്റെ ഏറ്റവും ശക്തമായ പ്രതികരണമാകും.

എല്‍ഡിഎഫ് മനുഷ്യമതിലിന് ആഹ്വാനം ചെയ്തതുമുതല്‍ നൂറുകണക്കിന് അന്വേഷണങ്ങളാണ് മുന്നണിയിലെ വിവിധ രാഷ്ട്രീയപാര്‍ടികളുടെ ഓഫീസുകളിലെത്തുന്നത്. നിശ്ചയിച്ച റൂട്ടില്‍ എവിടെയാണ് കണ്ണിയാവേണ്ടതെന്നറിയാനുള്ള അന്വേഷണമാണ് കൂടുതലും.ചില സ്ഥാപനങ്ങള്‍ പോസ്റ്ററുകളും മറ്റ് പ്രചാരണസാമഗ്രികളും സൗജന്യമായി നല്‍കാമെന്ന് വാഗ്ദാനംചെയ്യുന്നു. എംജി റോഡില്‍ പ്രവര്‍ത്തിക്കുന്ന ഒരു പ്രമുഖ ഐടി അധിഷ്ഠിത വ്യവസായസ്ഥാപനം മനുഷ്യമതിലിന്റെ പ്രചാരണത്തിനുള്ള പോസ്റ്റര്‍ അച്ചടിച്ച് പ്രചരിപ്പിക്കുന്ന ജോലി സ്വയം ഏറ്റെടുത്തു. മലയാളത്തിലും ഇംഗ്ലീഷിലുമുള്ള പോസ്റ്ററിന്റെ പ്രിന്റുകള്‍ പ്രദര്‍ശിപ്പിക്കുന്നതോടൊപ്പം മെയിലുകളിലൂടെ മറ്റ് സ്ഥാപനങ്ങള്‍ക്ക് അയച്ചുകൊടുക്കുന്നു. തങ്ങളുടെ സ്ഥാപനത്തിലെ നൂറോളംപേരെ മനുഷ്യമതിലില്‍ അണിനിരത്തുന്നതോടൊപ്പം എംജി റോഡിലെ മറ്റ് വ്യാപാരസ്ഥാപനങ്ങളില്‍നിന്നുള്ളവരെ ഏകോപിപ്പിക്കുന്ന ജോലിയും ഈ ഐടി സ്ഥാപനത്തിലെ ഉദ്യോഗസ്ഥര്‍ ഏറ്റെടുത്ത് ചെയ്യുന്നു. നഗരത്തിലെ പ്രമുഖ സ്കൂളുകള്‍ , കോളേജുകള്‍ , പ്രൊഫഷണല്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് നിരവധിപേര്‍ മനുഷ്യമതിലില്‍ അണിനിരക്കും.

പ്രതിരോധത്തിന്റെ പ്രതീകം: സെബാസ്റ്റ്യന്‍ പോള്‍

കൊച്ചി: മനുഷ്യമതില്‍ ഒരു ജനതയുടെ പ്രതിരോധത്തിന്റെ പ്രതീകമായിമാറുമെന്ന് ഡോ. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. ന്യായമായ ആവശ്യത്തോട് മുഖംതിരിച്ചു നില്‍ക്കുന്ന സംസ്ഥാനത്തിനെതിരെ കേന്ദ്രവും സുപ്രീംകോടതിയും പ്രകടിപ്പിക്കുന്ന നിസ്സഹായാവസ്ഥക്കെതിരെയുള്ള പ്രതിഷേധമാണിത്. ഇന്ത്യയുടെ മാത്രമല്ല, ലോകത്തിന്റെതന്നെ ശ്രദ്ധ അത്യപൂര്‍വമായ ഈ പ്രശ്നത്തിലേക്ക് ആകര്‍ഷിക്കപ്പെടാന്‍ ഈ പരിപാടി സഹായകമാകും. എറണാകുളത്ത് മനുഷ്യമതിലില്‍ കണ്ണിയാകുമെന്നും സെബാസ്റ്റ്യന്‍ പോള്‍ വ്യക്തമാക്കി.

deshabhimani 041211

1 comment:

  1. മുല്ലപ്പെരിയാര്‍പ്രശ്നത്തിന് അടിയന്തര പരിഹാരമാവശ്യപ്പെട്ട് എട്ടിന് മുല്ലപ്പെരിയാര്‍മുതല്‍ എറണാകുളം മറൈന്‍ഡ്രൈവ് വരെ എല്‍ഡിഎഫ് സംഘടിപ്പിക്കുന്ന മനുഷ്യമതിലിലെ ജനപങ്കാളിത്തം ചരിത്രമാകും. കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ നാനാതുറകളില്‍നിന്നുള്ള സംഘടനകളും മനുഷ്യമതിലില്‍ അണിനിരക്കാന്‍ സന്നദ്ധതയറിയിച്ച് സ്വമേധയാ മുന്നോട്ടുവരികയാണ്. ജില്ലയുടെ അതിര്‍ത്തിയായ നേര്യമംഗലംമുതല്‍ എറണാകുളം മറൈന്‍ഡ്രൈവ്വരെ 74 കിലോമീറ്റര്‍ നീളത്തില്‍ ഉയരുന്ന മനുഷ്യമതില്‍ മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന ജനങ്ങളുടെ ആവശ്യത്തിന്റെ ഏറ്റവും ശക്തമായ പ്രതികരണമാകും.

    ReplyDelete