Tuesday, December 14, 2010

ജസ്റ്റിസ് v/s ജസ്റ്റിസ്

ജ. കെ ജി ബാലകൃഷ്ണനെതിരെ ജ. ഗോഖലെ

ന്യൂഡല്‍ഹി: സുപ്രിം കോടതി മുന്‍ ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണനെ സുപ്രിം കോടതി ജഡ്ജി എച്ച് എല്‍ ഗോഖലെ വിമര്‍ശിച്ചു. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായ രഘുപതിയുടെ കത്ത് തനിക്ക് കിട്ടിയില്ലെന്ന ബാലകൃഷ്ണന്റെ വാദത്തെയാണ് ഗോഖലെ എതിര്‍ത്തത്. ടെലികോം മന്ത്രി എ രാജക്കു വേണ്ടി തമിഴ്നാട് ബാര്‍ കൌസില്‍ ചെയര്‍മാന്‍ ചന്ദ്രമോഹന്‍ തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി സൂചിപ്പിച്ച് രഘുപതി അയച്ച കത്ത് താന്‍ ബാലകൃഷ്ണനു കൈമാറിയിരുന്നുവെന്നും ഗോഖലെ പറഞ്ഞു കത്തിന്റെ രണ്ടാമത്തെ ഖണ്ഡികയില്‍ രാജയുടെ പേര് വ്യക്തമായി പറഞ്ഞിട്ടുണ്ട്.

deshabhimani news

2 comments:

  1. സുപ്രിം കോടതി മുന്‍ ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണനെ സുപ്രിം കോടതി ജഡ്ജി എച്ച് എല്‍ ഗോഖലെ വിമര്‍ശിച്ചു. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായ രഘുപതിയുടെ കത്ത് തനിക്ക് കിട്ടിയില്ലെന്ന ബാലകൃഷ്ണന്റെ വാദത്തെയാണ് ഗോഖലെ എതിര്‍ത്തത്.

    ReplyDelete
  2. ക്രിമിനല്‍ കേസുമായി ബന്ധപ്പെട്ട് മുന്‍ കേന്ദ്രമന്ത്രി എ രാജ കോടതിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന നിലപാടില്‍ താന്‍ ഉറച്ചുനില്‍ക്കുന്നെന്ന് ജസ്റിസ് എസ് രഘുപതി വ്യക്തമാക്കി. അന്നത്തെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റിസ് എച്ച് എല്‍ ഗോഖലേക്ക് താന്‍ കൈമാറിയ കത്തില്‍ എ രാജയുടെ പേര് പരാമര്‍ശിച്ചിരുന്നെന്ന് രഘുപതി പറഞ്ഞു. ഇക്കാര്യം ഡിവിഷന്‍ബെഞ്ചിന്റെ ഉത്തരവില്‍ കാണാം- ജസ്റിസ് രഘുപതി പറഞ്ഞു. മാര്‍ക്ക് തിരുത്തല്‍ കേസില്‍ പോണ്ടിച്ചേരി സ്വദേശികളായ അച്ഛനും മകനും മുന്‍കൂര്‍ ജാമ്യമെടുക്കാന്‍ സൌകര്യമൊരുക്കാന്‍ ഒരു അ‘ി‘ാഷകന്‍വഴി രാജ അ‘്യര്‍ഥിച്ചെന്ന് നേരത്തെ ജസ്റിസ് രഘുപതി ആരോപിച്ചിരുന്നു.ണെന്ന് അദ്ദേഹം പറഞ്ഞു. (ദേശാഭിമാനി 191210)

    ReplyDelete