Tuesday, January 1, 2013

പാവാട നിരോധിക്കന്‍ ആവശ്യപ്പെട്ട എംഎല്‍എക്ക് പാവാട സമ്മാനം


ജയ്പൂര്‍: പെണ്‍കുട്ടികള്‍ പാവാട ധരിക്കുന്നതാണ് അവര്‍ക്കെതിരായ പീഡനങ്ങള്‍ കൂടുന്നതിന് കാരണങ്ങളിലൊന്നെന്ന് "കണ്ടെത്തിയ" ബിജെപി എംഎല്‍എയുടെ വീടീനുമുന്നില്‍ വിദ്യാര്‍ത്ഥിനികളും സ്ത്രീകളും പ്രകടനം നടത്തി. പ്രതിഷേധസൂചകമായി എംഎല്‍എക്ക് പാവാടയും സമ്മാനിച്ചു.

സ്കൂളുകളില്‍ പാവാട നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് ചീഫ്സെക്രട്ടറിക്ക് കത്തെഴുതിയ രാജസ്ഥാനിലെ ബിജെപി എംഎല്‍എ ബന്‍വാരിലാല്‍ സിംഘാലിനാണ് പ്രതിഷേധം നേരിടേണ്ടിവന്നത്. പെണ്‍കുട്ടികള്‍ പാവാടയ്ക്ക് പകരം സല്‍വാര്‍ കമ്മീസോ ട്രൗസറോ ഉപയോഗിക്കണമെന്നും പുഡനങ്ങള്‍ കുറയ്ക്കാന്‍ ഇതാവശ്യമാണെന്നും എംഎല്‍എ കത്തില്‍ പറയുന്നു. "ആണ്‍കുട്ടികളോട് അവരുടെ രീതികള്‍ മാറ്റാന്‍ എംഎല്‍എ എഗന്ത ഉപദേശിക്കുന്നില്ല. ആറുവയസ്സായ കുഞ്ഞുങ്ങളും ഇനി സാരി ചുറ്റണോ?"-പ്രതിഷേധക്കാരില്‍ ഒരാള്‍ ചോദിച്ചു.

deshabhimani 010113

No comments:

Post a Comment