Monday, April 9, 2012

ഫേസ്ബുക്ക് കൂട്ടായ്മയുടെ ഐക്യദാര്‍ഢ്യം

പരസ്പരം കണ്ടിട്ടില്ല, പക്ഷെ അവര്‍ സംസാരിച്ചു. സമരമുഖത്ത് കൈകോര്‍ത്തുപിടിച്ചില്ല, അവര്‍ വിപ്ലവാശയങ്ങള്‍ പ്രചരിപ്പിച്ചു. എന്നാല്‍ എക്കാലവും അവര്‍ക്ക് കണ്ടുമുട്ടാതെ കഴിയാനാകുമായിരുന്നില്ല. എന്നും നെഞ്ചോട് ചേര്‍ക്കുന്ന പ്രസ്ഥാനത്തിന് കരുത്തുപകരാന്‍ അവര്‍ ഒത്തുകൂടിയപ്പോള്‍ "ഫേസ്ബുക്ക് കോമ്രേഡ്സ് മീറ്റ് 2012" ചരിത്രമായി. സിപിഐ എം അനുഭാവികളുടെ ഫേസ്ബുക്ക് കൂട്ടായ്മകള്‍ ചേര്‍ന്നാണ് പാര്‍ടി കോണ്‍ഗ്രസ് വിജയിപ്പിക്കുന്നതിനുവേണ്ടി കോഴിക്കോട്ട് സ്പാന്‍ ഹോട്ടലില്‍ കോമ്രേഡ്സ് മീറ്റ് സംഘടിപ്പിച്ചത്. എല്ലാ ജില്ലകളില്‍ നിന്നുമുള്ള നൂറോളം അംഗങ്ങള്‍ പങ്കെടുത്തു.
സൈബര്‍ലോകത്ത് വലതുപക്ഷമാധ്യമങ്ങളും വര്‍ഗീയ ശക്തികളും നടത്തുന്ന മാര്‍ക്സിസ്റ്റ് വിരുദ്ധ പ്രചാരണങ്ങളെ ചെറുക്കുക, സിപിഐ എം അനുഭാവികള്‍ക്കുവേണ്ടി വെബ്സൈറ്റ് സ്ഥാപിക്കുക തുടങ്ങിയവയും സമ്മേളനം തീരുമാനിച്ചു. മലപ്പുറത്ത് എല്ലാ ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലും "ദേശാഭിമാനി" പത്രം എത്തിക്കാനും തീരുമാനിച്ചു. ചരിത്രകാരന്‍ സി പി അബൂബക്കര്‍ സംഗമം ഉദ്ഘാടനംചെയ്തു. ടി എന്‍ സീമ എംപി, ദേശാഭിമാനി അസോസിയേറ്റ് എഡിറ്റര്‍ പി എം മനോജ്, എസ്എഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ് കെ സജീഷ്, വരുണ്‍ഭാസ്കര്‍ എന്നിവര്‍ സംസാരിച്ചു. പ്രമോദ് ലാല്‍സലാം (ലണ്ടന്‍) അധ്യക്ഷനായി. കോമ്രേഡ്സ് ഗ്രൂപ്പ് അഡ്മിനിസ്ട്രേറ്റര്‍ വി ശ്രീനി സ്വാഗതവും സിജു നന്ദിയും പറഞ്ഞു.
(വി എസ് വിഷ്ണുപ്രസാദ്)

deshabhimani 090412

1 comment:

  1. പരസ്പരം കണ്ടിട്ടില്ല, പക്ഷെ അവര്‍ സംസാരിച്ചു. സമരമുഖത്ത് കൈകോര്‍ത്തുപിടിച്ചില്ല, അവര്‍ വിപ്ലവാശയങ്ങള്‍ പ്രചരിപ്പിച്ചു. എന്നാല്‍ എക്കാലവും അവര്‍ക്ക് കണ്ടുമുട്ടാതെ കഴിയാനാകുമായിരുന്നില്ല. എന്നും നെഞ്ചോട് ചേര്‍ക്കുന്ന പ്രസ്ഥാനത്തിന് കരുത്തുപകരാന്‍ അവര്‍ ഒത്തുകൂടിയപ്പോള്‍ "ഫേസ്ബുക്ക് കോമ്രേഡ്സ് മീറ്റ് 2012" ചരിത്രമായി. സിപിഐ എം അനുഭാവികളുടെ ഫേസ്ബുക്ക് കൂട്ടായ്മകള്‍ ചേര്‍ന്നാണ് പാര്‍ടി കോണ്‍ഗ്രസ് വിജയിപ്പിക്കുന്നതിനുവേണ്ടി കോഴിക്കോട്ട് സ്പാന്‍ ഹോട്ടലില്‍ കോമ്രേഡ്സ് മീറ്റ് സംഘടിപ്പിച്ചത്. എല്ലാ ജില്ലകളില്‍ നിന്നുമുള്ള നൂറോളം അംഗങ്ങള്‍ പങ്കെടുത്തു.

    ReplyDelete