കുമളി: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിന് തടസ്സം നില്‍ക്കുന്ന തമിഴ്നാട് സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. സംഭവത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു. മുല്ലപ്പെരിയാറില്‍നിന്ന് വെള്ളം കൊണ്ടുപോകുന്ന തമിഴ്നാടിന്റെ അധീനതയിലുള്ള തേക്കടി കനാല്‍ ഷട്ടറിലേക്കായിരുന്നു മാര്‍ച്ച്. ശനിയാഴ്ച ഉച്ചയോടെയാണ് നൂറോളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുമളിയില്‍നിന്ന് തേക്കടി ഷട്ടറിലേക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് തേക്കടി ചെക്പോസ്റ്റില്‍ പൊലീസ് തടഞ്ഞു. യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തള്ളിക്കയറാന്‍ ശ്രമിക്കുന്നതിനിടെ ഗേറ്റ് തകര്‍ന്നുവീണു. ഇതോടെ പ്രവര്‍ത്തകര്‍ അകത്തേയ്ക്ക് തള്ളിക്കയറി. കട്ടപ്പന സ്റ്റേഷനിലെ എഎസ്ഐ ശശി, രാധാകൃഷ്ണന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ ആര്‍ക്കെതിരെയും കേസെടുത്തിട്ടില്ല.
deshabhimani 041211
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിന് തടസ്സം നില്‍ക്കുന്ന തമിഴ്നാട് സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. സംഭവത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു.
ReplyDelete