തങ്ങളുടെ വിദേശനാണ്യ കരുതല്‍ശേഖരം യൂറോപ്പിനെ സാമ്പത്തികപ്രതിസന്ധിയില്‍നിന്ന് രക്ഷിക്കാനുള്ളതല്ലെന്ന് ചൈനയുടെ ഉപ വിദേശമന്ത്രി ഫൂ യിങ് വ്യക്തമാക്കി. 3.2 ലക്ഷം കോടി ഡോളറിന്റെ വിദേശനാണ്യ കരുതല്‍ശേഖരമാണ് ചൈനയ്ക്കുള്ളത്. ഇതുപയോഗിച്ച് ചൈന യൂറോപ്പിനെ രക്ഷിക്കണമെന്ന വാദം നിലനില്‍പ്പില്ലാത്തതാണ്. കാരണം കരുതല്‍ശേഖരങ്ങള്‍ അങ്ങനെ കൈകാര്യംചെയ്യുന്നതല്ല- ഫൂ പറഞ്ഞു. ചൈനീസ് വിദേശമന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ ചൈനീസ് ഉദ്യോഗസ്ഥരുടെയും പണ്ഡിതരുടെയും സാമൂഹ്യസംഘങ്ങളുടെ കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അവര്‍ .
യൂറോപ്പിനെ രക്ഷിക്കാനുള്ള അന്താരാഷ്ട്രയത്നങ്ങളില്‍നിന്ന് ചൈന വിട്ടുനില്‍ക്കുന്നില്ല. ക്രിയാത്മകമായും ആരോഗ്യകരമായും ചൈന അതില്‍ പങ്കാളിയാകുന്നുണ്ട്. യൂറോപ്യന്‍ സാമ്പത്തിക പ്രതിസന്ധി ആരംഭിച്ചശേഷം ചൈന അവിടേക്ക് മുപ്പതിലധികം പ്രതിനിധിസംഘങ്ങളെ അയച്ചിട്ടുണ്ടെന്നും അവിടെനിന്നുള്ള ഇറക്കുമതി വര്‍ധിപ്പിക്കാന്‍ സഹായിച്ചിട്ടുണ്ടെന്നും ഫു വ്യക്തമാക്കി. ചൈനയുടെ വിദേശനാണ്യ കരുതല്‍ശേഖരം ഉപയോഗിക്കുന്നത് സംബന്ധിച്ച് പല തെറ്റിദ്ധാരണകളുമുണ്ട്. കരുതല്‍ശേഖരം ആഭ്യന്തരവരുമാനമോ പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും ചെലവഴിക്കാവുന്ന പണമോ അല്ല. സുരക്ഷിതത്വം, പണമായി മാറ്റാനുള്ള സൗകര്യം, ന്യായമായ ലാഭം എന്നീ തത്വങ്ങള്‍ക്കനുസരിച്ചായിരിക്കണം കരുതല്‍ശേഖരം കൈകാര്യംചെയ്യുന്നത്. ചൈന യൂറോപ്യന്‍ , അമേരിക്കന്‍ , ഐഎംഎഫ് ബോണ്ടുകള്‍ വാങ്ങുന്നത് ഈ തത്വത്തിന്റെ അടിസ്ഥാനത്തിലാണ്. ആഗോളപ്രതിസന്ധി മറികടക്കാന്‍ ചൈന ഭാവിയിലും യൂറോപ്പും അന്താരാഷ്ട്രസമൂഹവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. ചൈനയുടെ ശ്രമങ്ങളെ രാഷ്ട്രീയതാല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് സംശയദൃഷ്ടിയോടെ കാണുന്ന പാശ്ചാത്യസമീപനത്തെ ഫു വിമര്‍ശിച്ചു. മിതത്വത്തോടെയും നിഷ്പക്ഷ മനോഭാവത്തോടെയും രാജ്യങ്ങള്‍ പരസ്പരം പരിഗണിക്കണം. അത് ഉഭയകക്ഷിബന്ധങ്ങള്‍ സുഗമമാക്കും. തങ്ങളുടെ സാമ്പത്തികപ്രവര്‍ത്തനങ്ങളെ രാഷ്ട്രീയ വീക്ഷണത്തോടെ വ്യാഖ്യാനിക്കില്ലെന്ന് പ്രത്യാശിക്കുന്നതായും ഫു പറഞ്ഞു.
deshabhimani 041211

ReplyDelete