Sunday, December 4, 2011

ബിജെപിക്ക് കനത്തപ്രഹരം; ബല്ലാരി ശ്രീരാമലുവിന്

കര്‍ണാടകത്തില്‍ ഭരണകക്ഷിയായ ബിജെപിക്ക് കനത്തപ്രഹരം നല്‍കിക്കൊണ്ട് ബല്ലാരി ഉപതെരഞ്ഞെടുപ്പില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായ ബി ശ്രീരാമലു വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു. തൊട്ടടുത്ത എതിര്‍സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ രാമപ്രസാദിനേക്കാള്‍ 46790 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ശ്രീരാമലു തെരഞ്ഞെടുക്കപ്പെട്ടത്. മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ബിജെപി സ്ഥാനാര്‍ഥി ഗാദിലിംഗപ്പയ്ക്ക് കെട്ടിവച്ച തുക നഷ്ടപ്പെട്ടു. ശ്രീരാമലുവിന് 74527 വോട്ടും രാമപ്രസാദിന് 27737 വോട്ടും ഗാദിലിംഗപ്പയ്ക്ക് 17366 വോട്ടുമാണ് ലഭിച്ചത്.

ഖനനഅഴിമതിയെക്കുറിച്ചുള്ള ലോകായുക്ത റിപ്പോര്‍ട്ടില്‍ പേര് പരാമര്‍ശിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ബി ശ്രീരാമലു മന്ത്രിസ്ഥാനം രാജിവച്ചത്. പിന്നീട് എംഎല്‍എ സ്ഥാനവും രാജിവച്ചതുമൂലമാണ് ബല്ലാരിയില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഇവിടെ ബിജെപിയെ വെല്ലുവിളിച്ച് ശ്രീരാമലു മത്സരിക്കാന്‍ ഇറങ്ങുകയായിരുന്നു. അനധികൃത ഖനനത്തില്‍ ഉള്‍പ്പെട്ട റെഡ്ഡി സഹോദരന്‍മാരുടെ അകമഴിഞ്ഞ പിന്തുണയും ശ്രീരാമലുവിന് ലഭിച്ചിരുന്നു. ശ്രീരാമലുവിനെ വിജയിപ്പിച്ച് സര്‍ക്കാരിനെ വിലപേശി മുള്‍മുനയില്‍ നിര്‍ത്തുകയെന്ന തന്ത്രമാണ് റെഡ്ഡി പക്ഷം പയറ്റിയത്. ഇതിനായി വന്‍തോതില്‍ പണം റെഡ്ഡി പക്ഷം ഒഴുക്കിയതായും ബിജെപിയും കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ള കക്ഷികള്‍ ആരോപണം ഉന്നയിച്ചിരുന്നു.

ബല്ലാരി ഉപതെരഞ്ഞെടുപ്പ് ബിജെപി അഭിമാന പ്രശ്നമായാണ് കണ്ടത്. ബിജെപിയുടെ ദേശീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇവിടെ പ്രചാരണത്തിനെത്തിയിരുന്നു. എന്നാല്‍ അതൊന്നും ഫലപ്രദമായില്ല. ജെഡിഎസ് ബല്ലാരിയില്‍ സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്താതെ ശ്രീരാമലുവിനെ സഹായിക്കുകയായിരുന്നു.

deshabhimani news

1 comment:

  1. കര്‍ണാടകത്തില്‍ ഭരണകക്ഷിയായ ബിജെപിക്ക് കനത്തപ്രഹരം നല്‍കിക്കൊണ്ട് ബല്ലാരി ഉപതെരഞ്ഞെടുപ്പില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായ ബി ശ്രീരാമലു വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു. തൊട്ടടുത്ത എതിര്‍സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ രാമപ്രസാദിനേക്കാള്‍ 46790 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ശ്രീരാമലു തെരഞ്ഞെടുക്കപ്പെട്ടത്. മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ബിജെപി സ്ഥാനാര്‍ഥി ഗാദിലിംഗപ്പയ്ക്ക് കെട്ടിവച്ച തുക നഷ്ടപ്പെട്ടു. ശ്രീരാമലുവിന് 74527 വോട്ടും രാമപ്രസാദിന് 27737 വോട്ടും ഗാദിലിംഗപ്പയ്ക്ക് 17366 വോട്ടുമാണ് ലഭിച്ചത്.

    ReplyDelete