പാതയോര പൊതുയോഗ നിയന്ത്രണനിയമം മരവിപ്പിച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്തന്നെ നിയമത്തിന്റെ ഭരണഘടനാസാധുതയും പരിശോധിക്കും. ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍നായര്‍ , പി എസ് ഗോപിനാഥന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചില്‍ നിന്നാണ് ഈ അപൂര്‍വ നടപടി. പാതയോര പൊതുയോഗങ്ങള്‍ നിരോധിച്ചതും ഇതേ ബഞ്ചായിരുന്നു. ഇതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യക്കേസില്‍ കക്ഷിചേരാന്‍ ഹര്‍ജി നല്‍കിയ ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയനെ ഈ കേസിലെ ഉപഹര്‍ജിയില്‍ എതിര്‍കക്ഷിയാക്കുകയും ചെയ്തു.
കോടതി ഉത്തരവ് ലംഘിച്ച് മൂവാറ്റുപുഴയില്‍ ഡിവൈഎഫ്ഐ പൊതുയോഗം നടത്തിയെന്നാരോപിച്ച് ഖാലിദ് മുണ്ടപ്പിള്ളി സമര്‍പ്പിച്ച കോടതിയലക്ഷ്യക്കേസിനെത്തുടര്‍ന്നാണ് സംസ്ഥാന നിയമസഭ പാസാക്കിയ പുതിയ നിയമം കോടതി സ്വമേധയാ സ്റ്റേ ചെയ്യുകയും നിയമത്തിന്റെ ഭരണഘടനാസാധുത പരിശോധിക്കുമെന്ന് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തത്. നിയമത്തിന്റെ സാധുത കോടതിയലക്ഷ്യക്കേസില്‍ പരിഗണിക്കുന്നതും നിയമം മരവിപ്പിച്ചതും ചോദ്യംചെയ്താണ് ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ കോടതിയലക്ഷ്യക്കേസില്‍ കക്ഷിചേരാന്‍ അനുമതിതേടി പ്രത്യേക ഹര്‍ജി നല്‍കിത്. ഈ ഹര്‍ജി കഴിഞ്ഞയാഴ്ച ആക്ടിങ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരും ജസ്റ്റിസ് പി ആര്‍ രാമചന്ദ്രമേനോനും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുകയും പുതിയ നിയമത്തിന്റെ ഭരണഘടനാ സാധുത സംബന്ധിച്ച് നാലാഴ്ചയ്ക്കകം എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കുകയുംചെയ്തിരുന്നു. ഇതിനിടെയാണ് ഇതേ കോടതിയലക്ഷ്യക്കേസില്‍ കക്ഷിചേരാന്‍ അനുമതിതേടി ഡിജോ കാപ്പനും ബേസില്‍ അട്ടിപ്പേറ്റിയും പുതിയ ഉപഹര്‍ജികള്‍ സമര്‍പ്പിച്ചത്. എന്നാല്‍ , ആക്ടിങ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ശനിയാഴ്ച സിറ്റിങ് നടത്താത്ത സാഹചര്യത്തില്‍ ഹര്‍ജി ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍നായരുടെ നേതൃത്വത്തിലുള്ള ബെഞ്ച് പരിഗണിച്ചു. ഉപഹര്‍ജികള്‍ നിയമത്തിന്റെ ഭരണഘടനാസാധുത ചോദ്യംചെയ്യുന്ന പൊതുതാല്‍പ്പര്യ ഹര്‍ജികളായി കണക്കാക്കി കോടതി ഉത്തരവിട്ടു. കോടതിയലക്ഷ്യക്കേസില്‍ നിയമത്തിന്റെ ഭരണഘടനാസാധുത പരിശോധിക്കാനാവില്ലെന്ന് ലോയേഴ്സ് യൂണിയന്‍ അഭിഭാഷകന്‍ പി വി സുരേന്ദ്രനാഥ് തടസ്സവാദം ഉന്നയിച്ചു. എന്നാല്‍ , ഇക്കാര്യം പ്രത്യേകമായി പരിശോധിക്കേണ്ടതുണ്ടെന്ന് കോടതി അറിയിച്ചു.
deshabhimani 041211

ReplyDelete