ഗുവാഹത്തി: കോളിളക്കം സൃഷ്ടിച്ച സുഖ്ന ഭൂമി കുംഭകോണ കേസില്‍ മുന്‍ സൈനിക സെക്രട്ടറിയും റിട്ട. ലഫ്. ജനറലുമായ അവധേശ് പ്രകാശ് കുറ്റക്കാരനെന്ന് സൈനികകോടതി കണ്ടെത്തി. ഇയാളെ "സര്‍വീസില്‍നിന്ന് പുറത്താക്കാന്‍" ഉത്തരവിട്ടു. നിലവില്‍ സര്‍വീസില്‍ ഇല്ലെങ്കിലും സൈനികനിയമപ്രകാരം പുറത്താക്കുകയെന്നാല്‍ പെന്‍ഷന്‍ ആനുകൂല്യം ലഭിക്കില്ലെന്നും റാങ്കുകള്‍ നഷ്ടമാകുമെന്നുമാണ്.
2008ല്‍ പശ്ചിമ ബംഗാളിലെ സിലിഗുരിയില്‍ സുഖ്ന സൈനികകേന്ദ്രത്തിനുസമീപം സൈന്യത്തിന്റെ കൈവശമുള്ള 71 ഏക്കര്‍ ഭൂമി വിദ്യാഭ്യാസസ്ഥാപനം തുടങ്ങാനെന്നപേരില്‍ സ്വകാര്യ ഭൂമി കച്ചവടക്കാര്‍ക്ക് കൈമാറാന്‍ അവധേശ് ശ്രമിച്ചുവെന്നതാണ് കേസ്. പദവി ദുരുപയോഗം ചെയ്യല്‍ ഉള്‍പ്പെടെ മൂന്നു കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്. വിവാദമായതിനെ തുടര്‍ന്ന് സൈനിക കോടതി നടത്തിയ അന്വേഷണത്തിനുശേഷമാണ് അവധേശിനെതിരെ സൈനികവിചാരണയ്ക്ക് ഉത്തരവിട്ടത്. അന്വേഷണത്തില്‍ വിവാദ ഭൂമിയില്‍ വിദ്യാഭ്യാസസ്ഥാപനം നിര്‍മിക്കുമെന്ന ഭൂമി ഇടപാടുകാരന്റെ വാദം നുണയാണെന്ന് തെളിഞ്ഞു. സുഖ്നയില്‍ കോളേജ് ആരംഭിക്കുന്നുവെന്നാണ് അവകാശപ്പെട്ടിരുന്നത്. അവധേശിനുപുറമെ 33 കോര്‍ കമാന്‍ഡിലെ പി കെ രഥും അന്വേഷണം നേരിട്ടിരുന്നു. ഇയാള്‍ കുറ്റക്കാരനെന്ന് ഈ വര്‍ഷം ജനുവരിയില്‍ കോടതി കണ്ടെത്തി. തുടര്‍ന്ന് ഇയാളുടെ സീനിയോറിറ്റിയും പെന്‍ഷനും വെട്ടിക്കുറച്ചു. തന്റെ മേലുദ്യോഗസ്ഥനായ അവധേശിന്റെ നിര്‍ദേശപ്രകാരമാണ് ഭൂമി ഇടപാടിന് കൂട്ടുനിന്നതെന്ന് രഥ്് കോടതിയില്‍ പറഞ്ഞിരുന്നു. സൈനികവിചാരണ നേരിടുന്ന മൂന്നാമത്തെയും പുറത്താക്കപ്പെടുന്ന രണ്ടാമത്തെയും ലഫ്. ജനറലാണ് അറുപത്തൊന്നുകാരനായ അവധേശ് പ്രകാശ്. അവധേശിനെതിരായ വിധി അംഗീകാരത്തിനായി കിഴക്കന്‍ കരസേന കമാന്‍ഡറിന് സൈനികകോടതി അയക്കും.
അനധികൃതഖനനം: കൃഷ്ണയടക്കം 3 മുന്‍ മുഖ്യമന്ത്രിമാര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
ബംഗളൂരു: അനധികൃതഖനന കേസില്‍ വിദേശമന്ത്രി എസ് എം കൃഷ്ണയടക്കം കര്‍ണാടകത്തിലെ മൂന്ന് മുന്‍ മുഖ്യമന്ത്രിമാര്‍ക്കെതിരെ അന്വേഷണത്തിന് ലോകായുക്ത ജഡ്ജി എന്‍ കെ സുധീന്ദ്രറാവു ഉത്തരവിട്ടു. കര്‍ണാടകത്തിലെ അനധികൃതഖനനവും ഇതില്‍ മുന്‍ മുഖ്യമന്ത്രിമാരുടെ ഇടപെടലും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സന്നദ്ധപ്രവര്‍ത്തകനും വ്യവസായിയുമായ ടി ജെ എബ്രഹാം സമര്‍പ്പിച്ച പരാതിയെതുടര്‍ന്നാണ് ഉത്തരവ്. 2012 ജനുവരി ആറിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ലോകായുക്ത എഡിജിപി അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കണമെന്നും ഉത്തരവില്‍ പറയുന്നു. എസ് എം കൃഷ്ണയ്ക്കുപുറമെ മുന്‍ മുഖ്യമന്ത്രിമാരായ ധരംസിങ്, എച്ച് ഡി കുമാരസ്വാമി എന്നിവര്‍ക്കെതിരെയാണ് അന്വേഷണ ഉത്തരവ്. ഇതിനൊപ്പം 11 ഉന്നതോദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
അനധികൃതഖനനത്തെപ്പറ്റി ലോകായുക്ത നടത്തിയ അന്വേഷണത്തെതുടര്‍ന്ന് ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബി എസ് യെദ്യൂരപ്പയ്ക്ക് മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്നിരുന്നു. എസ് എം കൃഷ്ണ, എന്‍ ധരംസിങ്, എച്ച് ഡി കുമാരസ്വാമി എന്നിവര്‍ മുഖ്യമന്ത്രിമാരായിരുന്ന സമയത്തും വന്‍തോതില്‍ അനധികൃതഖനനം നടന്നുവെന്നും ചട്ടം മറികടന്ന് പല സ്ഥാപനത്തിനും ലൈസന്‍സ് അനുവദിച്ചെന്നുമാണ് എബ്രഹാമിന്റെ പരാതി. 11 ഉന്നതോദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ലൈസന്‍സ് അനുവദിച്ചതെന്നും പരാതിയില്‍ പറയുന്നു.
deshabhimani 041211
കോളിളക്കം സൃഷ്ടിച്ച സുഖ്ന ഭൂമി കുംഭകോണ കേസില്‍ മുന്‍ സൈനിക സെക്രട്ടറിയും റിട്ട. ലഫ്. ജനറലുമായ അവധേശ് പ്രകാശ് കുറ്റക്കാരനെന്ന് സൈനികകോടതി കണ്ടെത്തി. ഇയാളെ "സര്‍വീസില്‍നിന്ന് പുറത്താക്കാന്‍" ഉത്തരവിട്ടു. നിലവില്‍ സര്‍വീസില്‍ ഇല്ലെങ്കിലും സൈനികനിയമപ്രകാരം പുറത്താക്കുകയെന്നാല്‍ പെന്‍ഷന്‍ ആനുകൂല്യം ലഭിക്കില്ലെന്നും റാങ്കുകള്‍ നഷ്ടമാകുമെന്നുമാണ്.
ReplyDelete