ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് തമിഴ്നാട്; കേരളം 7ന് ഹര്‍ജി നല്‍കും
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ തിങ്കളാഴ്ച നടക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ച ഉദ്യോഗസ്ഥതല ചര്‍ച്ചയില്‍നിന്ന് തമിഴ്നാട് പിന്മാറി. തങ്ങള്‍ ചര്‍ച്ചയ്ക്കില്ലെന്ന് നേരത്തേതന്നെ തീരുമാനിച്ചതാണെന്ന് തമിഴ്നാട് പൊതുമരാമത്ത് സെക്രട്ടറി സായികുമാര്‍ ജലവിഭവമന്ത്രാലയത്തെ അറിയിച്ചു. "തമിഴ്നാട് സര്‍ക്കാര്‍ കേരളവുമായി അഞ്ചിന് നടത്തുമെന്ന് പറയുന്ന അനൗദ്യോഗികചര്‍ച്ചയ്ക്ക് പോകേണ്ടെന്ന് ഞങ്ങള്‍ നേരത്തെ തീരുമാനിച്ചതാണ്" എന്ന ഒറ്റ വാചകമാണ് ജലമന്ത്രാലയത്തിന് അയച്ച സന്ദേശത്തില്‍ പറയുന്നത്. അതേസമയം തിങ്കളാഴ്ചത്തെ ഉന്നതാധികാരസമിതിയില്‍ കേരളം പങ്കെടുക്കുമെന്നും ഏഴിന് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കുമെന്നും മന്ത്രി പി ജെ ജോസഫ് അറിയിച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഇപ്പോഴത്തെ അവസ്ഥ വിശദീകരിക്കാന്‍ കേരളം അവസരം ചോദിക്കും. ഇതുസംബന്ധിച്ച് മുതിര്‍ന്ന അഭിഭാഷകരുമായി മന്ത്രി പി ജെ ജോസഫ് ന്യൂഡല്‍ഹിയില്‍ ചര്‍ച്ച നടത്തി.
ചര്‍ച്ചയില്‍നിന്ന് തമിഴ്നാടിന്റെ പിന്മാറ്റം ദണ്ഡപാണിയുടെ വാദത്തിനു പിന്നാലെ
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളം ഉയര്‍ത്തിക്കൊണ്ടുവന്ന അനുകൂലസാധ്യതകള്‍ക്ക് തുരങ്കംവച്ച് എജി ദണ്ഡപാണി ഹൈക്കോടതിയില്‍ നടത്തിയ വാദത്തിന് പിന്നാലെയാണ് ചര്‍ച്ചയില്‍നിന്ന് തമിഴ്നാടിന്റെ പിന്മാറ്റം. തമിഴ്നാട് സര്‍ക്കാര്‍ കേരളവുമായി അഞ്ചിന് നടത്തുമെന്ന് പറയുന്ന അനൗദ്യോഗികചര്‍ച്ചയ്ക്ക് പോകേണ്ടെന്ന് ഞങ്ങള്‍ നേരത്തെ തീരുമാനിച്ചതാണ് എന്ന ഒറ്റ വാചകമാണ് ജലമന്ത്രാലയത്തിന് തമിഴ്നാട് പൊതുമരാമത്ത് സെക്രട്ടറി അയച്ച സന്ദേശത്തില്‍ പറയുന്നത്. ചീഫ് സെക്രട്ടറി ദേബേന്ദ്രനാഥ് സാരംഗിയുടെ നിര്‍ദേശം എന്ന് ചൂണ്ടിക്കാട്ടിയാണ പൊതുമരാമത്ത് സെക്രട്ടറി കത്തയച്ചത്. ഇരുസംസ്ഥാനങ്ങളുടെയും ജലവകുപ്പ് സെക്രട്ടറിമാര്‍ ജലമന്ത്രാലയ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തുമെന്നായിരുന്നു അറിയിച്ചത്. കോടതിക്ക് പുറത്ത് പ്രശ്നം ചര്‍ച്ച ചെയ്യുന്നതിനോട് തമിഴ്നാടിന് താല്‍പ്പര്യമില്ലെന്നാണ് ഇപ്പോഴത്തെ സൂചന. ഉദ്യോഗസ്ഥതല ചര്‍ച്ചയ്ക്ക് ശേഷം മന്ത്രിതല ചര്‍ച്ച നടക്കുമെന്നാണ് നേരത്തെ കേന്ദ്രസര്‍ക്കാരും മുഖ്യമന്ത്രിയും സൂചിപ്പിച്ചത്.
എജിയുടെ വാദമാണ് തമിഴ്നാടിനെ നിലപാട് കര്‍ക്കശമാക്കാന്‍ പ്രേരിപ്പിച്ചതെന്നറിയുന്നു. അണക്കെട്ട് തകര്‍ന്നാലും അത്ര അപകടഭീതിയില്ലെന്നും ഇടുക്കി അണക്കെട്ടിന് താങ്ങാന്‍ കഴിയുന്ന വെള്ളമേ ഒഴുകി വരൂവെന്നുമാണ് എജി വാദിച്ചത്. ഇതുതന്നെയാണ് കോടതിയില്‍ തമിഴ്നാടും വാദിക്കാന്‍ പോകുന്നത്. കേരളം അനാവശ്യഭഭീതി പരത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് തമിഴ്നാട് നല്‍കിയ ഹര്‍ജിക്ക് മറുപടി നല്‍കാനും മുല്ലപ്പെരിയാറിലെ പുതിയ സാഹചര്യം അറിയിക്കാനുമാണ് കേരളം ശ്രമിക്കുന്നത്. തിങ്കളാഴ്ച ഇതിനുള്ള അപേക്ഷ നല്‍കും. അനുവദിച്ചാല്‍ വാദിക്കാനായി പ്രമുഖരായ അഭിഭാഷകരെ വയ്ക്കാനാണ് ശനിയാഴ്ച ഡല്‍ഹിയിലെത്തിയ മന്ത്രി ശ്രമിച്ചത്. ഹരീഷ്സാല്‍വെ ഹാജരാകുമെന്ന് മന്ത്രി അറിയിച്ചു. സാല്‍വെയുമായി മന്ത്രി ചര്‍ച്ച നടത്തി. മുല്ലപ്പെരിയാര്‍ അണക്കെട്ട് പരിസരത്ത് ആറുമാസത്തിനിടെ ഉണ്ടായ ഭഭുചലനങ്ങളുടെ റിപ്പോര്‍ട്ടുകള്‍ ഉന്നതാധികാരസമിതിക്ക് കൈമാറും. അടിയന്തരമായി ജലനിരപ്പ് 120 ല്‍ എത്തിക്കുക, പുതിയ അണക്കെട്ടിന് അനുവാദം നല്‍കുക എന്നീ ആവശ്യങ്ങളാണ് സമിതി മുമ്പാകെ വയ്ക്കുക. തമിഴ്നാടിന് വെള്ളം നല്‍കാമെന്നും പുതിയ അണക്കെട്ടിന്റെ ചെലവ് സംസ്ഥാനം വഹിക്കാമെന്നുമുള്ള ഉറപ്പും നല്‍കിയേക്കും. മാധ്യമങ്ങളാണ് ഭീതിപരത്തി പ്രശ്നം വഷളാക്കിയതെന്ന എജിയുടെ വാദം ശരിയല്ലെന്ന് പി ജെ ജോസഫ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എജി കേരളത്തിന്റെ താല്‍പ്പര്യത്തിന് എതിരായി കോടതിയില്‍ പറഞ്ഞെന്ന് തെളിഞ്ഞാല്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
(ദിനേശ്വര്‍മ)
deshabhimani 041211
മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ തിങ്കളാഴ്ച നടക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ച ഉദ്യോഗസ്ഥതല ചര്‍ച്ചയില്‍നിന്ന് തമിഴ്നാട് പിന്മാറി. തങ്ങള്‍ ചര്‍ച്ചയ്ക്കില്ലെന്ന് നേരത്തേതന്നെ തീരുമാനിച്ചതാണെന്ന് തമിഴ്നാട് പൊതുമരാമത്ത് സെക്രട്ടറി സായികുമാര്‍ ജലവിഭവമന്ത്രാലയത്തെ അറിയിച്ചു. "തമിഴ്നാട് സര്‍ക്കാര്‍ കേരളവുമായി അഞ്ചിന് നടത്തുമെന്ന് പറയുന്ന അനൗദ്യോഗികചര്‍ച്ചയ്ക്ക് പോകേണ്ടെന്ന് ഞങ്ങള്‍ നേരത്തെ തീരുമാനിച്ചതാണ്" എന്ന ഒറ്റ വാചകമാണ് ജലമന്ത്രാലയത്തിന് അയച്ച സന്ദേശത്തില്‍ പറയുന്നത്.
ReplyDelete