Monday, February 27, 2012

സെക്സിയെന്ന് വിളിച്ചാല്‍ തെറ്റില്ലെന്ന് ദേശീയ വനിതാ കമീഷന്‍ അധ്യക്ഷ

 പുരുഷന്‍മാര്‍ "സെക്സി"യെന്ന് വിളിച്ചാല്‍ സ്ത്രീകള്‍ ക്ഷുഭിതരാകേണ്ടതില്ലെന്ന് ദേശീയ വനിതാ കമീഷന്‍ അധ്യക്ഷ മമത ശര്‍മ. ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളെ "സെക്സി"യെന്ന് വിളിക്കാറുണ്ട്. സെക്സിയെന്നാല്‍ ഭംഗിയുള്ളവളെന്നും ആകര്‍ഷകയാണെന്നുമാണ് അര്‍ത്ഥം. അത് ഒരു മോശം അര്‍ത്ഥത്തില്‍ എടുക്കേണ്ട.- ജയ്പുരില്‍ ഒരു സെമിനാറില്‍ മമത ശര്‍മ പറഞ്ഞു.

പരാമര്‍ശം വിവാദമായതോടെ യുപിഎ സര്‍ക്കാരിന്റെ നോമിനിയായ മമതാ ശര്‍മ വിശദീകരണവുമായി രംഗത്തെത്തി. പറഞ്ഞതില്‍ തെറ്റില്ലെന്ന് സ്ഥാപിക്കാനാണ് ശ്രമം. യുവതലമുറ സാക്ഷരരാണ്. അവര്‍ക്ക് വ്യത്യസ്തമായ സമീപനങ്ങളാണ്. "സെക്സി" പോലുള്ള വാക്കുകളുമായി പൊരുത്തപ്പെടാന്‍ അവര്‍ക്ക് കഴിയും. യുവാക്കള്‍ കൂടുതലുള്ള ജയ്പുരിലെ വേദിയില്‍ വിശാല അര്‍ത്ഥത്തിലാണ് പരാമര്‍ശം നടത്തിയത്. തികച്ചും അപരിചിതനായ ഒരു വ്യക്തിയോ പൂവാലന്മാരോ ഇത്തരം പ്രയോഗം നടത്തിയാല്‍ അംഗീകരിക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ല.- മമത ശര്‍മ വിശദീകരിച്ചു.

deshabhimani 270212

1 comment:

  1. പുരുഷന്‍മാര്‍ "സെക്സി"യെന്ന് വിളിച്ചാല്‍ സ്ത്രീകള്‍ ക്ഷുഭിതരാകേണ്ടതില്ലെന്ന് ദേശീയ വനിതാ കമീഷന്‍ അധ്യക്ഷ മമത ശര്‍മ. ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളെ "സെക്സി"യെന്ന് വിളിക്കാറുണ്ട്. സെക്സിയെന്നാല്‍ ഭംഗിയുള്ളവളെന്നും ആകര്‍ഷകയാണെന്നുമാണ് അര്‍ത്ഥം. അത് ഒരു മോശം അര്‍ത്ഥത്തില്‍ എടുക്കേണ്ട.- ജയ്പുരില്‍ ഒരു സെമിനാറില്‍ മമത ശര്‍മ പറഞ്ഞു.

    ReplyDelete