Monday, November 14, 2011

സമ്പൂര്‍ണ വൈദ്യുതീകരണം യുഡിഎഫ് അട്ടിമറിക്കുന്നു: എ കെ ബാലന്‍

എല്‍ഡിഎഫ് സര്‍ക്കാര്‍ അഭിമാനപൂര്‍വം നടപ്പാക്കി വിജയത്തിലേക്ക് എത്തിച്ച സമ്പൂര്‍ണ വൈദ്യുതീകരണം യുഡിഎഫ് അട്ടിമറിക്കുകയാണെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറിയറ്റ് അംഗം എ കെ ബാലന്‍ പറഞ്ഞു. സിപിഐ എം ആലത്തൂര്‍ ഏരിയ സമ്മേളനത്തിന് സമാപനം കുറിച്ച് തരൂരില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

85 മണ്ഡലങ്ങളിലും നാലുജില്ലകളിലും പൂര്‍ണമായും എല്‍ഡിഎഫ് സര്‍ക്കാര്‍ സമ്പൂര്‍ണമായി വൈദ്യുതീകരിച്ചു. കേരളം സമ്പൂര്‍ണമായും വൈദ്യുതീകരിക്കാനുള്ള ശ്രമത്തിന് അടുത്തെത്തുകയും ചെയ്തു. എന്നാല്‍ യുഡിഎഫ് അധികാരത്തില്‍ വന്നതോടെ വൈദ്യുതി കണക്ഷന് നല്‍കിയിരുന്ന എല്ലാ സൗജന്യങ്ങളും എടുത്തുകളഞ്ഞു. പോസ്റ്റിന് പതിനായിരത്തോളം രൂപ കെട്ടിവച്ചാലേ കണക്ഷന്‍ നല്‍കൂവെന്ന് നിര്‍ദേശിച്ചിരിക്കുന്നു. വൈദ്യുതിറഗുലേറ്ററി നിയമത്തിന്റെ പേരിലാണ് ഈ കൊള്ള നടത്തുന്നത്. എന്നാല്‍ ഇതേ നിയമംവച്ചാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പാവങ്ങള്‍ക്ക് വൈദ്യുതി സൗജന്യമായി നല്‍കിയത്. എല്‍ഡിഎഫ് ഭരിക്കുമ്പോള്‍ ഒരു നയവും യുഡിഎഫിന് മറ്റൊരുനയവും. ഇത് വിരോധാഭാസമാണ്. പാവങ്ങള്‍ക്ക് വൈദ്യുതി കിട്ടാക്കനിയാക്കുക എന്ന നയമാണ് യുഡിഎഫ് സര്‍ക്കാര്‍ പിന്തുടരുന്നതെന്നും എ കെ ബാലന്‍ പറഞ്ഞു.

നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ക്ഷമ ഇത്രത്തോളം പരീക്ഷിച്ച കാലം വേറെയുണ്ടായിട്ടില്ല. പിതൃതുല്യം സ്നേഹിക്കുന്നവരെ അപമാനിക്കാന്‍ ഓരോരുത്തര്‍ മത്സരിക്കുകയാണ്. വി എസിനെപോലെയുള്ള മഹത്വ്യക്തികളെ അദ്ദേഹത്തിന്റെ കൊച്ചുമകന്റെ പ്രായമുള്ള ഗണേഷ്കുമാര്‍ അപമാനിക്കുന്നു. ഇതിനൊക്കെ ഉമ്മന്‍ചാണ്ടിയും യുഡിഎഫും കൂട്ടുനില്‍ക്കുന്നു. അതുപോലെ സര്‍ക്കാര്‍ ചിഫ്വിപ്പ് എന്തുംവിളിച്ചുപറയുന്ന ആളായിമാറിയിരിക്കുന്നുവെന്നും എ കെ ബാലന്‍ പറഞ്ഞു.

deshabhimani 141111

1 comment:

  1. എല്‍ഡിഎഫ് സര്‍ക്കാര്‍ അഭിമാനപൂര്‍വം നടപ്പാക്കി വിജയത്തിലേക്ക് എത്തിച്ച സമ്പൂര്‍ണ വൈദ്യുതീകരണം യുഡിഎഫ് അട്ടിമറിക്കുകയാണെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറിയറ്റ് അംഗം എ കെ ബാലന്‍ പറഞ്ഞു. സിപിഐ എം ആലത്തൂര്‍ ഏരിയ സമ്മേളനത്തിന് സമാപനം കുറിച്ച് തരൂരില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

    ReplyDelete