Tuesday, December 11, 2012
നിരീശ്വരവാദികള്‍ ലോകമെങ്ങും പീഡിപ്പിക്കപ്പെടുന്നു
നിരീശ്വരവാദികളും മതസന്ദേഹികളും ലോകത്തിന്റെ പല ഭാഗങ്ങളിലും പീഡനത്തിനും വിവേചനത്തിനും ഇരയാകുന്നതായി റിപ്പോര്‍ട്ട്. ഏഴ് ഇസ്ലാമികരാജ്യങ്ങളില്‍ നിരീശ്വരവാദികളും ഔദ്യോഗികമതത്തില് നിന്ന് മാറുന്നവരും വധശിക്ഷയ്ക്ക് വിധേയരാകുന്നുണ്ട്. മതേതരത്വം പറയുന്ന പല യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലും നിരീശ്വരവാദികള്‍ വിവേചനം അനുഭവിക്കുന്നുണ്ട്. തിങ്കളാഴ്ച ഐക്യരാഷ്ട്ര സംഘടനയുടെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര മനുഷ്യാവകാശദിനം ആചരിച്ചതിനോടനുബന്ധിച്ച് ഇന്റര്‍നാഷണല്‍ ഹ്യൂമനിസ്റ്റ് ആന്‍ഡ് എത്തിക്കല്‍ യൂണിയന്(ഐഎച്ച്ഇയു) പുറത്തിറക്കിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മത-വിശ്വാസ സ്വാതന്ത്ര്യകാര്യത്തില് യുഎന്‍ സ്പെഷ്യ ല്‍ റാപ്പോര്‍ട്ടറായ ഹെയ്നര്‍ ബെലേഫെല്ഡ് ഈ പഠനത്തെ സ്വാഗതം ചെയ്തു.
അമേരിക്കയില്‍ നിരീശ്വരവാദികള്‍ പലപ്പോഴും അന്യരായാണ് പരിഗണിക്കപ്പെടുന്നതെന്ന് പഠനത്തില്‍ പറയുന്നു. ഏഴ് അമേരിക്കന്‍ സംസ്ഥാനങ്ങളിലെങ്കിലും നിരീശ്വരവാദികള്‍ സര്‍ക്കാര്‍ പദവികള്‍ വഹിക്കുന്നതിന് ഭരണഘടനാപരമായ വിലക്കുണ്ട്. അര്‍കന്‍സാസ് സംസ്ഥാനത്ത് നിരീശ്വരവാദികള്‍ വിചാരണകളില്‍ സാക്ഷിമൊഴി നല്‍കുന്നതിന് പോലും നിരോധനമുണ്ട്. എല്ലാ ഭൂഖണ്ഡങ്ങളിലെയും പല ക്രൈസ്തവ ഭൂരിപക്ഷ രാജ്യങ്ങളിലും വിദ്യാഭ്യാസമടക്കമുള്ള സേവനരംഗങ്ങളില്‍ ക്രൈസ്തവസഭയ്ക്ക് പ്രത്യേക പരിഗണന നല്‍കുന്നുണ്ട്.പല രാജ്യങ്ങളിലും പഠനത്തിനും ചികിത്സയ്ക്കും മറ്റും ആവശ്യമായ ഔദ്യോഗികരേഖകളും ഡ്രൈവിങ് ലൈസന്‍സും മറ്റും ലഭിക്കണമെങ്കില്‍ നിരീശ്വരവാദികള്‍ വിശ്വാസികളാണെന്ന് നുണ പറയേണ്ട സ്ഥിതിയാണെന്നും പഠനത്തില്‍ പറയുന്നു. നാല്‍പ്പതില്‍പരം രാജ്യങ്ങളിലായി 120ഓളം മാനവിക, നിരീശ്വരവാദ, മതേതര സംഘടനകള്‍ ഉള്‍പ്പെടുന്ന ഐഎച്ച്ഇയു അറുപതോളം രാജ്യങ്ങളില്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലുള്ളതാണ് പഠനം. സൗദി അറേബ്യ, പാകിസ്ഥാന്, അഫ്ഗാനിസ്ഥാന്, സുഡാന്, ഇറാന്, മാലദ്വീപ്, മൗറിത്താനിയ എന്നീ രാജ്യങ്ങളിലാണ് നിരീശ്വരവാദം വധശിക്ഷ ലഭിക്കുന്ന കുറ്റമാവുന്നത്. മറ്റ് പല ഇസ്ലാമികരാജ്യങ്ങളിലും നിരീശ്വരവാദ ആശയങ്ങളുടെ പ്രസിദ്ധീകരിക്കുന്നതിന് നിരോധനമുണ്ട്.
deshabhimani 111212
Subscribe to:
Post Comments (Atom)

പരിഹാസത്തിനും തരം താഴ്ത്തലൂകളും മനുഷ്യാവകാശലംഘനങ്ങളും സ്വാതന്ത്ര്യ നിഷേധങ്ങളും ഒന്നും ഇക്കണക്കിൽ വരില്ല
ReplyDelete