Thursday, December 13, 2012

കേരളത്തിനുവദിച്ച കല്‍ക്കരിപ്പാടം റദ്ദാക്കി


കേരളത്തിനുവദിച്ച കല്‍ക്കരിപ്പാടം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. ഒറീസയിലെ വൈതരണി തീരത്താണ് കേരളത്തിന് കല്‍ക്കരിപ്പാടം അനുവദിച്ചിരുന്നത്. ഇത് ഉപയോഗിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കാത്തതിനെത്തുടര്‍ന്നാണ് റദ്ദാക്കിയത്. എല്‍ഡിഎഫ് സര്‍ക്കാര്‍ ഖനം തുടങ്ങുന്നതിനാവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. തുടര്‍ന്ന് അധികാരത്തിലെത്തിയ സംസ്ഥാനസര്‍ക്കാര്‍ ഇക്കാര്യത്തില്‍ അലംഭാവം കാട്ടി. കഴിഞ്ഞ ജനുവരിയില്‍ ഖനം തുടങ്ങാത്തതിനെക്കുറിച്ച് മറുപടി നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്രം കത്തയച്ചിരുന്നുവെങ്കിലും സര്‍ക്കാര്‍ മറുപടി നല്‍കിയില്ല. ഇതേത്തുടര്‍ന്നാണ് കേരളത്തിന് അനുവദിച്ച പാടം റദ്ദാക്കിയത്.

കടുത്ത ഊര്‍ജക്ഷാമം മുന്നില്‍ കണ്ട് 2007 ലാണ് കേന്ദ്രം കേരളത്തിന് പാടം അനുവദിച്ചത്. 200 മെഗാവാട്ട് വൈദ്യുതി ഇതുവഴി ലഭിക്കുമായിരുന്നു. കേരളം, ഗുജറാത്ത്, ഒറീസ എന്നീ സംസ്ഥാനങ്ങള്‍ ചേര്‍ന്ന് കമ്പനി രൂപീകരിച്ചിരുന്നു. പക്ഷേ തുടര്‍നടപടികളായില്ല. വൈദ്യുതി പ്രതിസന്ധി ഉറപ്പായിട്ടും സംസ്ഥാനം വേണ്ടത്ര താല്‍പര്യം കാട്ടിയില്ല. കല്‍ക്കരിപ്പാടം വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് വന്‍അഴിമതി ഉയര്‍ന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നടപടി കര്‍ശനമാക്കിയത് .

deshabhimani

No comments:

Post a Comment