Tuesday, December 11, 2012
അംഗവൈകല്യമുള്ളവരുടെ ആധിക്യത്തിന് പ്രധാനകാരണം യുദ്ധം: വൃന്ദ
അംഗവൈകല്യമുള്ളവര്‍ ലോകത്തില്‍ വര്‍ധിക്കുന്നതിന് പ്രധാന കാരണം സാമ്രാജ്യത്വത്തിന്റെ യുദ്ധക്കൊതിയാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട് പറഞ്ഞു. ദാരിദ്ര്യവും അതിനോടനുബന്ധമായ പോഷകാഹാരക്കുറവും മറ്റ് പലതും വൈകല്യമുള്ളവരെ സൃഷ്ടിക്കുന്നതിന് കാരണമായിട്ടുണ്ട്. എന്നാല്‍, ഇതിലെല്ലാം ഉപരിയായി കൂടുതല്‍പേര്‍ വികലാംഗരാകുന്നത് യുദ്ധഫലമായാണ്. മാനസികവും ശാരീരികവുമായി അംഗവൈകല്യമുള്ളവരുടെ അവകാശസംരക്ഷണത്തിനായുള്ള ദേശീയവേദി(എന്‍പിആര്‍ഡി)യുടെ നേതൃത്വത്തില്‍ ബംഗളൂരുവില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വൃന്ദ.
കഴിഞ്ഞ 20-22 വര്‍ഷത്തെ കണക്ക് പരിശോധിച്ചാല്‍ ഇറാഖില്‍ മാത്രം യുദ്ധത്തില്‍ ആറ് ലക്ഷത്തോളം പേര് വികലാംഗരായിട്ടുണ്ട്. പലസ്തീനിലെ ആക്രമണങ്ങളില്‍ 38,000 പേര്‍ക്കും അംഗ വൈകല്യം സംഭവിച്ചു. അംഗവൈകല്യമുള്ളവരുടെ അവകാശങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ഭരണഘടനയുടെ 14-ാം വകുപ്പ് ഭേദഗതിചെയ്യണമെന്ന് വൃന്ദ കാരാട്ട് പറഞ്ഞു. അംഗവൈകല്യമുള്ളവര്ക്കുനേരെ സമൂഹത്തില്‍നിന്ന് വിവേചനപരമായ സമീപനങ്ങള്‍ ഉണ്ടാകുമ്പോള്‍ നിയമത്തിന്റെ ചട്ടക്കൂടില്‍നിന്നുള്ള ശിക്ഷാനടപടി ഉണ്ടാകുന്നില്ല. ഇവരുടെ അവകാശങ്ങള്‍ ഭരണഘടനയുടെ മൗലിക മനുഷ്യാവകാശമായി കാണണം- വൃന്ദ പറഞ്ഞു. വൈകല്യമുള്ളവരുടെ അവകാശത്തിനും ഉന്നമനത്തിനുമായി വിപുലമായ സംഘടന രൂപീകരിക്കുന്നതിന്റെ ഭാഗമായാണ് സമ്മേളനം സംഘടിപ്പിച്ചത്. സംഘടനയുടെ ഭരണഘടനയും പരിപാടികളും സംബന്ധിച്ച കരട് യോഗം ചര്‍ച്ച ചെയ്തു. ദേശീയതലത്തില്‍ വിപുലമായ കണ്വന്ഷന് വിളിച്ചുചേര്‍ക്കും. സമ്മേളനം ഞായറാഴ്ച പശ്ചിമബംഗാള്‍ മുന്‍ മന്ത്രിയും എന്‍പിആര്‍ഡി കണ്‍വീനറുമായ കാന്തി ഗാംഗുലിയാണ് ഉദ്ഘാടനം ചെയ്തത്. ജോയിന്റ് കണ്‍വീനര്‍ മുരളീധര്‍, കര്‍ണാടക സംസ്ഥാന കണ്‍വീനര്‍ ജി എന്‍ നാഗരാജ് എന്നിവര്‍ സംസാരിച്ചു. കേരളത്തില്‍നിന്നുള്‍പ്പെടെ നൂറോളം പ്രതിനിധികളാണ് ദ്വിദിന സമ്മേളനത്തില്‍ സംബന്ധിച്ചത്.
deshabhimani 111212
Labels:
വാര്‍ത്ത
Subscribe to:
Post Comments (Atom)
ഇറാഖില്‍ മാത്രം യുദ്ധത്തില്‍ ആറ് ലക്ഷത്തോളം പേര് വികലാംഗരായിട്ടുണ്ട്. പലസ്തീനിലെ ആക്രമണങ്ങളില്‍ 38,000 പേര്‍ക്കും അംഗ വൈകല്യം സംഭവിച്ചു. അംഗവൈകല്യമുള്ളവരുടെ അവകാശങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ഭരണഘടനയുടെ 14-ാം വകുപ്പ് ഭേദഗതിചെയ്യണമെന്ന് വൃന്ദ കാരാട്ട് പറഞ്ഞു
ReplyDeleteങേ ... യുദ്ധത്തില്‍ അംഗ വൈകല്യം വന്നവര്‍ ഇറാഖില്‍ , പലസ്ടിനില് . എന്നിട്ട് നമ്മുടെ 14-അം വകുപ്പ് ഭേദഗതി ചെയ്യണമെന്നോ . ഇശ്വരാ എന്റെ കണ്ണ് പിടിക്കാണ്ടായോ
നല്ല വെവരം..കീപ്പിറ്റപ്പാ...
ReplyDelete