Friday, December 14, 2012
എഫ്സിഐ ഗോഡൗണില്‍നിന്ന് കടത്തിയ ഒരുലോഡ് ഗോതമ്പ് സ്വകാര്യ മൈദ കമ്പനിയില്‍നിന്ന് പിടിച്ചു
അങ്കമാലി എഫ്സിഐ ഗോഡൗണില്‍നിന്ന് കടത്തിയ ഒരുലോഡ് റേഷന്‍ ഗോതമ്പ് സ്വകാര്യ മൈദനിര്‍മാണ കമ്പനിയില്‍നിന്ന് പൊലീസ് പിടിച്ചെടുത്തു. വ്യാഴാഴ്ച മൂന്നിന് പോഞ്ഞാശേരി ടാജ് ആട്ട നിര്‍മാണ കമ്പനിയില്‍നിന്നാണ് 11 ടണ്ണോളം ഗോതമ്പ് പിടിച്ചത്. 50 കിലോഗ്രാമുള്ള 226 ചാക്ക് ഗോതമ്പും ലോറിയുമാണ് പിടിച്ചത്. റേഷന്‍ മൊത്തവ്യാപാരി കോതമംഗലം എ കെ പൗലോസിന്റെ ഗോഡൗണിലേക്കുള്ള ഗോതമ്പാണ് നിയമവിരുദ്ധമായി സ്വകാര്യ കമ്പനിയിലേക്കു കടത്തിയത്. ലോറി ഡ്രൈവര്‍ അങ്കമാലി പുളിയനം പുതുശേരി രാജു (58) വിനെയും കസ്റ്റഡിയിലെടുത്തു. ലോറി ഉടമ പീച്ചാനിക്കാട് പാറേക്കാട്ടില്‍ ഷാജി ലോറിയോടൊപ്പം ഉണ്ടായിരുന്നെങ്കിലും പൊലീസ് എത്തിയപ്പോള്‍ മുങ്ങി.
റേഷന്‍കടകളില്‍ ഒരുമണി ഗോതമ്പുപോലും ഇല്ലെന്നിരിക്കെയാണ് റേഷന്‍ ഗോതമ്പ് സ്വകാര്യ കമ്പനികള്‍ കൈക്കലാക്കുന്നത്. ഇത്തരത്തില്‍ ഗോതമ്പുകടത്ത് സംസ്ഥാനത്ത് വ്യാപകമാണ്. ആറുമാസമായി റേഷന്‍കടകളില്‍ ഗോതമ്പ് വിതരണമില്ല. പിടിച്ചെടുത്ത ഗോതമ്പ് എ കെ പൗലോസിന്റെ ബിനാമിയായ പ്രമുഖ കോണ്‍ഗ്രസ് നേതാവിന്റേതാണ്. സ്വന്തമായി റേഷന്‍ മൊത്തവ്യാപാര ലൈസന്‍സുള്ള ഈ നേതാവാണ് എ കെ പൗലോസിന്റെ പേരിലുള്ള റേഷന്‍ മൊത്തവ്യാപാരവും നടത്തുന്നത്. ഇയാളുടെ നേതൃത്വത്തിലാണ് ജില്ലയിലെ റേഷന്‍ അട്ടിമറി നടക്കുന്നത്. യുഡിഎഫ് നേതാക്കളും വകുപ്പുമന്ത്രിയുടെ കുടുംബവുമായി അടുത്തബന്ധം പുലര്‍ത്തുന്ന നേതാവിന്റെ ബിനാമി ഇടപാടുകള്‍ നാട്ടില്‍ സംസാരവിഷയമാണ്. ഗോതമ്പ് പിടിച്ചെടുത്ത ടാജ് ആട്ട കമ്പനിയുടെ ഗോഡൗണ്‍ വെള്ളിയാഴ്ച താലൂക്ക് സപ്ലൈ ഓഫീസര്‍ പരിശോധിക്കും. ഇവിടെ പൊലീസ് കാവല ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡിവൈഎസ്പി കെ ഹരികൃഷ്ണനുലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് എസ്ഐ ബിജോയ് ചന്ദ്രന്റെ നേതൃത്വത്തിലാണ് ഗോതമ്പ് പിടിച്ചത്.
deshabhimani 141212
Labels:
പൊതുവിതരണം
Subscribe to:
Post Comments (Atom)
No comments:
Post a Comment