Wednesday, December 12, 2012

ദേശീയ മരുന്ന് നയം; കേന്ദ്രം വിജ്ഞാപനം പുറത്തിറക്കി


ദേശീയ മരുന്ന് നയം സംബന്ധിച്ച വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. 348 മരുന്നുകളാണ് അവശ്യമരുന്നുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. വിപണിവില അടിസ്ഥാനമാക്കിയായിരിക്കും ഇനി അവശ്യമരുന്നുകളുടെ വില നിര്‍ണ്ണയിക്കുക.

വില നിയന്ത്രിക്കാന്‍ തീരുമാനിക്കുന്ന മരുന്നുകളില്‍ മാര്‍ക്കറ്റില്‍ ഏറ്റവുമധികം വിറ്റുവരുന്ന മൂന്നു മരുന്നുകളുടെ വില ഏറ്റവും ഉയര്‍ന്ന വിലയായി നിശ്ചയിച്ച് ആ വിലയ്ക്കോ അതില്‍ താഴ്ന്ന വിലയ്ക്കോ മരുന്നുകള്‍ക്ക് വില ഈടാക്കാന്‍ മറ്റു കമ്പനികളെ അനുവദിക്കാനാണ് പുതിയ നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്. രണ്ടുവര്‍ഷം കൂടുമ്പോള്‍ സീലിങ് വില പുതുക്കുമെന്നും വ്യവസ്ഥചെയ്തിരിക്കുന്നു.

രണ്ടാഴ്ചയ്ക്കകം വിജ്ഞാപനം പുറത്തിറക്കണമെന്ന് സുപ്രീം കോടതി സര്‍ക്കരിനോട് നിര്‍ദ്ദേശിച്ച സാഹചര്യത്തിലാണ് വിജ്ഞാപനമിറക്കിയിരിക്കുന്നത്. വിജ്ഞാപനമിറക്കിയ വിവരം സര്‍ക്കാര്‍ ബുധനാഴ്ച സുപ്രീം കോടതിയെ അറിയിക്കും.

നിര്‍ബന്ധിത ലൈസന്‍സിങ് വഴി ഔഷധവില കുറക്കാനാവുമെന്ന പ്രതീക്ഷക്ക് വലിയ തിരിച്ചടി നല്‍കിക്കൊണ്ടാണ് പുതിയ ഔഷധവില നിശ്ചയിച്ചത്. ജീവന്‍ രക്ഷാ ഔഷധങ്ങളുടെ വിലയും ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ സാമ്പത്തിക താല്‍പര്യം സംരക്ഷിച്ചുകൊണ്ട് പെട്രോളിയം ഉല്‍പന്നങ്ങളുടെ കാര്യത്തിലെന്നപോലെ കമ്പോള ശക്തികള്‍ക്ക് വിട്ടുകൊടുക്കുകയാണ് ചെയ്തിരിക്കുന്നതെന്ന് ജനകീയാരോഗ്യ സംഘടനകള്‍ ചുണ്ടിക്കാട്ടുന്നു.

ഔഷധങ്ങളുടെ ഉല്‍പാദനച്ചെലവിെന്‍റ അടിസ്ഥാനത്തില്‍ ഒരു നിശ്ചിത അനുപാതത്തില്‍ ലാഭഭമെടുത്ത് വില നിശ്ചയിക്കുന്നതിനാണ് ഇതുവരെ കമ്പനികളെ അനുവദിച്ചിരുന്നത്. ഇതിനെ ചെലവടിസ്ഥാന വില നിശ്ചയിക്കല്‍എന്നും വിശേഷിപ്പിച്ചിരുന്നു. എന്നാലിപ്പോള്‍ ഈ നയം മാറ്റി അതിെന്‍റ സ്ഥാനത്ത് പെട്രോളിയം ഉല്‍പന്നങ്ങളുടെ കാര്യത്തില്‍ ചെയ്തതുപോലെ കമ്പോളാടിസ്ഥാന വില നിശ്ചയിക്കല്‍ നയം നടപ്പിലാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

deshabhimani news

No comments:

Post a Comment