രാജ്യത്ത് അവശേഷിക്കുന്ന എന്‍ഡോസള്‍ഫാന്‍ വില്‍ക്കാന്‍ അനുവദിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. എന്‍ഡോസള്‍ഫാന്‍ ഉല്‍പ്പാദകരാണ് സുപ്രീം കോടതിയെ സമീപിച്ചത്. എന്‍ഡോസള്‍ഫാന്‍ രാജ്യത്ത് രണ്ടുവര്‍ഷം കൂടി ഉപയോഗിക്കാന്‍ അനുമതി നല്‍കാമെന്ന് സുപ്രീംകോടതി നിയോഗിച്ച വിദഗ്ധസമിതി പറഞ്ഞിരുന്നു. ഈ നിര്‍ദേശമാണ് കോടതി തള്ളിയത്.
കീടനാശിനി കെട്ടിക്കിടന്നാല്‍ വിഷാംശം കൂടുമെന്ന ഉടമകളുടെ വാദം കോടതി അംഗീകരിച്ചില്ല. കൂടുതല്‍ വിശദീകരണം നല്‍കാന്‍ വിദഗ്ധസമിതിയോട് കോടതി ആവശ്യപ്പെട്ടു. കേസ് അടുത്തമാസം 4ന് വീണ്ടും പരിഗണിക്കും.
രണ്ടുവര്‍ഷംകൊണ്ട് കീടനാശിനി കമ്പനികളുടെ പക്കല്‍ വിവിധ രൂപങ്ങളില്‍ ശേഷിച്ച എന്‍ഡോസള്‍ഫാന്‍ പൂര്‍ണമായി ഉപയോഗിച്ചുതീര്‍ക്കണമെന്നാണ് സമിതിയുടെ നിര്‍ദേശം. എന്‍ഡോസള്‍ഫാന്‍ ഉപയോഗം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുന്നെ് സമ്മതിക്കുന്ന വിദഗ്ധസമിതി, എന്നാല്‍ വലിയ അളവില്‍ ശേഷിക്കുന്ന കീടനാശിനി നശിപ്പിക്കുന്നതിലെ വമ്പന്‍ സാമ്പത്തികബാധ്യത ചൂണ്ടിക്കാട്ടിയാണ് രുവര്‍ഷം കൂടി ഉപയോഗിക്കാമെന്ന് നിര്‍ദേശിച്ചത്. എന്‍ഡോസള്‍ഫാന്‍ മാരകമാണെന്ന അഭിപ്രായം സംസ്ഥാന സര്‍ക്കാരുകളൊന്നുംതന്നെ മുന്നോട്ടുവച്ചില്ലെന്ന് സമിതി പറഞ്ഞു സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങള്‍ പരിഗണിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, എന്‍ഡോസള്‍ഫാന്‍ ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യപ്രശ്നം സൃഷ്ടിച്ചതായി ഒരു സംസ്ഥാനവും അറിയിച്ചില്ലെന്ന് സമിതി റിപ്പോര്‍ട്ടില്‍ പറഞ്ഞു.
deshabhimani
No comments:
Post a Comment