Friday, December 14, 2012

സുവര്‍ണ്ണ ചകോരം സ്റ്റാനിനയ്ക്ക്


കേരളത്തിന്റെ പതിനേഴാമത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഫിലിപ്പൈന്‍സ് ചിത്രം സ്റ്റാനിന സുവര്‍ണ്ണ ചകോരത്തിന് അര്‍ഹമായി. ഇമ്മാനുവല്‍ ക്വിന്റോ പാലോയാണ് ചിത്രത്തിന്റെ സംവിധായകന്‍. രചതചകോരം നിതിന്‍ കക്കറിന്റെ "ഫില്‍മിസ്താന്‍" എന്ന ചിത്രത്തിന് ലഭിച്ചു. ഫിപ്രസി പുരസ്കാരം "ദി റിപ്പന്റന്റ്" സ്വന്തമാക്കി. മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി പുരസ്കാരം കെ ഗോപിനാഥ് സംവിധാനം ചെയ്ത ഇത്രമാത്രമാണ് നേടിയത്.

മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്കാരം മലയാളിയായ കെ എം കമല്‍ സംവിധാനം ചെയ്ത ഐഡിക്ക് ലഭിച്ചു. മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്കാരം "ഈ അടുത്തകാലത്ത്" എന്ന ചിത്രത്തിന് ലഭിച്ചു. മികച്ച സംവിധായകനായി "ഇവാന്‍സ് വുമണ്‍" എന്ന ചിത്രം സംവിധാനം ചെയ്ത ഫ്രാന്‍സിസ്ക സില്‍വ അര്‍ഹനായി. മികച്ച നവാഗത സംവിധായകനുള്ള ഹസന്‍കുട്ടി അവാര്‍ഡ് മനോജ് കാനത്തിനാണ്. അവാര്‍ഡ് ദാനച്ചടങ്ങില്‍ പ്രശസ്ത മാലി സംവിധായകന്‍ സുലൈമാനെ സിസേ മുഖ്യാഥിയായി. ദ ലാസ്റ്റ് സ്പ്പെറ്റിന് പ്രത്യേക ജ്യൂറി പുരസ്കാരം ലഭിച്ചു.

ജാപ്പനീസ് സംവിധായകന്‍ മസായുക്കി സുവോയുടെ എ ടെര്‍മിനല്‍ ട്രസ്റ്റ്, കെ എം കമാലിന്റെ ഹിന്ദി ചിത്രം ഐ ഡി, ജോയ് മാത്യുവിന്റെ ഷട്ടര്‍, ഹാറ്റുവേ വിവറോസിന്റെ മെക്സിക്കന്‍ ചിത്രം മൈ യൂണിവേഴ്സ് ഇന്‍ ലോവര്‍കെയ്സ്, ജോയ് മാത്യുവിന്റെ ഷട്ടര്‍, നിതിന്‍ കക്കറിന്റെ ഫില്‍മിസ്ഥാന്‍ എന്നീ ചിത്രങ്ങള്‍ക്ക് മികച്ച പ്രേക്ഷകപ്രതികരണമാണ് ലഭിച്ചത്.

പ്രേക്ഷകപുരസ്കാരം ഷട്ടറിന്

രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രേക്ഷകപുരസ്കാരം മലയാളചിത്രം ഷട്ടറിന്. രണ്ടു ലക്ഷം രൂപയാണ് പുരസ്കാരത്തുക. ജോയ്മാത്യുവാണ് സംവിധായകന്‍. ജോണ്‍ എബ്രഹാമിന്റെ അമ്മ അറിയാന്‍ എന്ന ചിത്രത്തില്‍ നായകനായിരുന്നു ജോയ് മാത്യു.ജോണ്‍ എബ്രഹാം സിനിമക്കുശേഷം നാടകവേദികളില്‍ മാത്രം സജീവമായിരുന്നു ജോയ് മാത്യു. അതിനിടെയിലാണ് ഇത്തരമൊരു ചിത്രത്തിന്റെ ആലോചന വരുന്നത്. ലാല്‍, ശ്രീനിവാസന്‍, സജിതാ മഠത്തില്‍, വിനയ് തുടങ്ങിയവര്‍ അഭിനയിച്ചിരിക്കുന്നു. ഛായാഗ്രഹണം നിര്‍വഹിച്ചത് ഹരിനായരാണ്.


പ്രദര്‍ശിപ്പിച്ച സിനിമകളില്‍ മികച്ചു നിന്നതും പ്രേക്ഷകരുടെ ശ്രദ്ധ ആദ്യാവസാനം നേടിയതും ഷട്ടര്‍ തന്നെയായിരുന്നു. കോഴിക്കോടിന്റെ പശ്ചാത്തലത്തിലാണ് ഷട്ടര്‍ ഒരുക്കിയത്. രണ്ടുദിവസം മാത്രം ദൈര്‍ഘ്യമുള്ളതാണ് ഷട്ടറിന്റെ കഥ. സമകാലിക യാഥാര്‍ഥ്യങ്ങളെ ഗൗരവത്തോടെ ചര്‍ച്ച ചെയ്യുന്നുണ്ട് ഈ സിനിമ. ഗള്‍ഫ് വിട്ട് നാട്ടിലെത്തിയ റഷീദ്എന്ന ചെറുപ്പക്കാരന്‍, ഓട്ടോെ്രഡെവര്‍ സുരന്‍, മനോഹരന്‍ എന്ന സിനിമാ സ്വപ്നജീവി തുടങ്ങി നാം നിത്യം കണ്ടു മുട്ടുന്ന സാധാരണ കഥാപാത്രങ്ങളിലൂടെയാണ് ചിത്രത്തിന്റെ കാമ്പ് വികസിക്കുന്നത്. ഒരു സ്ത്രീയുടെ സാന്നിധ്യം കൂടിയാവുമ്പോള്‍ ഇവരുടെയൊക്കെ ജീവിതത്തില്‍ സംഭവിക്കുന്ന ചെറിയ ചെറിയ ചില കാര്യങ്ങളാണ് സിനിമയെ നയിക്കുന്നത്. അതാകട്ടെ ആദ്യന്തം ആശങ്കയും കൗതുകവും ജനിപ്പിക്കുന്നു.

deshabhimani

No comments:

Post a Comment