സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള എല്‍ഡിഎഫിന്റെ ക്ലിഫ്ഹൗസ് ഉപരോധത്തെ അപഹസിച്ച സന്ധ്യയെന്ന യുവതിക്ക് അഞ്ചുലക്ഷം നല്‍കുമെന്ന ചിറ്റിലപ്പിള്ളിയുടെ പ്രഖ്യാപനം വിവാദമായിരുന്നു. തുടര്‍ന്നാണ് മണല്‍ മാഫിയക്കെതിരെ സെക്രട്ടറിയറ്റിനു മുന്നിലും ഡല്‍ഹിയിലുമുള്‍പ്പടെ തെരുവില്‍ സമരംചെയ്ത ജസീറയ്ക്കും ധനസഹായം നല്‍കാന്‍ തീരുമാനിച്ചത്. എന്നാല്‍, സമരത്തിനെതിരെ പ്രതികരിച്ച സന്ധ്യക്കൊപ്പം വേദി പങ്കിട്ട് സമ്മാനം സ്വീകരിക്കില്ലെന്ന് ജസീറ പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് പ്രഖ്യാപിച്ച തുക ചിറ്റിലപ്പിള്ളി ആദ്യം പിന്‍വലിച്ചു. പിന്നീട് മക്കളുടെ പേരില്‍ അക്കൗണ്ടിലിടുമെന്ന് പ്രഖ്യാപിച്ചു. മക്കള്‍ക്ക് പണം കൊടുക്കാന്‍ തനിക്ക് അറിയാമെന്നും അതിന് ചിറ്റിലപ്പിള്ളിയുടെ സഹായം വേണ്ടെന്നും ജസീറ വ്യക്തമാക്കിയിരുന്നു. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പലരും പണമുള്‍പ്പെടെയുള്ള ഉപഹാരങ്ങള്‍ പ്രഖ്യാപിച്ചത് മാധ്യമങ്ങള്‍ വഴി അറിഞ്ഞിരുന്നു. അവര്‍ തന്നെ ഉപയോഗിച്ച് പ്രശസ്തി നേടാനല്ല ശ്രമിച്ചത്.ഡല്‍ഹിയില്‍ സമരം നടക്കുന്നതിനാല്‍ സന്ധ്യക്കൊപ്പം ഉപഹാരം സ്വീകരിക്കില്ലെന്നു പ്രഖ്യാപിച്ചശേഷം താന്‍ പലവട്ടം ചിറ്റിലപ്പിള്ളിയുമായി ഫോണ്‍വഴി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം സംസാരിക്കാന്‍ തയ്യാറായില്ലെന്നും ജസീറ പറഞ്ഞു.
deshabhimani
No comments:
Post a Comment