Wednesday, December 15, 2010

പോരാട്ടം തുടരും: അസാഞ്ചെ

ലണ്ടന്‍: വിക്കിലീക്സ് സ്ഥാപിച്ചതിന് പ്രേരകമായ ആദര്‍ശങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായും പീഡനങ്ങള്‍വഴി തന്നെ പിന്തിരിപ്പിക്കാന്‍ കഴിയില്ലെന്നും ജൂലിയന്‍ അസാഞ്ചെ. ജയിലില്‍ അടച്ചശേഷം ആദ്യമായി പുറപ്പെടുവിച്ച പ്രസ്താവനയിലാണ് അസാഞ്ചെ സ്വാതന്ത്ര്യത്തിനും നീതിക്കുംവേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ചത്.

ഇതിനിടെ, അസാഞ്ചെയുടെ മാതാവ് ക്രിസ്റീന്‍ ചൊവ്വാഴ്ച ഓസ്ട്രേലിയയില്‍നിന്ന് ദക്ഷിണലണ്ടനിലെ ജയിലിലെത്തി മകനെ കണ്ടു. സമ്മര്‍ദവും ഭീഷണിയും അസാഞ്ചെയെ ഉലച്ചിട്ടില്ലെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം അവര്‍ പറഞ്ഞു. ധീരനായ തന്റെ മകനെ ലോകം പിന്തുണയ്ക്കണമെന്ന് ക്രിസ്റീന്‍ അഭ്യര്‍ഥിച്ചു.

അമേരിക്കന്‍ വിദേശനയത്തിന്റെ ഉപകരണങ്ങളായ വിസ, മാസ്റ്റര്‍കാര്‍ഡ്, പേപ്പാള്‍ തുടങ്ങിയ കമ്പനികളെ തുറന്നുകാട്ടാന്‍ കഴിഞ്ഞതായി അസാഞ്ചെ പ്രസ്താവനയില്‍ പറഞ്ഞു.

അമേരിക്കയുടെ യുദ്ധഭീകരതയും നയതന്ത്ര കള്ളക്കളികളും പുറത്തുകൊണ്ടുവന്നതിന് അസാഞ്ചെയെ സാമ്രാജ്യത്വം വേട്ടയാടുകയാണ്. അതേസമയം, അസാഞ്ചെയെ മോചിപ്പിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഓണ്‍ലൈനില്‍ സമര്‍പ്പിച്ച ഭീമഹര്‍ജിയില്‍ ആറ് ലക്ഷത്തില്‍പരം പേര്‍ ഒപ്പിട്ടു. വിക്കിലീക്സിനും അതിന്റെ അണിയറപ്രവര്‍ത്തകര്‍ക്കും എതിരായ കടന്നാക്രമണം ഉടന്‍ അവസാനിപ്പിക്കണമെന്ന് അമേരിക്കയോടും സഖ്യരാജ്യങ്ങളോടും ആവശ്യപ്പെടുന്നതാണ് ഹര്‍ജി.

ജാമ്യം ലഭിച്ചിട്ടും അസാന്‍ജെ ജയില്‍മോചിതനായില്ല

ലണ്ടന്‍: ജാമ്യം ലഭിച്ചിട്ടും വിക്കിലീക്ക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജെ ജയില്‍ മോചിതനായില്ല. അസാന്‍ജെയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെടുന്ന സ്വീഡന്‍ അപ്പീല്‍ ഫയല്‍ചെയ്യുമെന്നറിയിച്ചിട്ടുണ്ട്. അതുവരെ അസാന്‍ജെയെ തടവിലിടാനാണ് അധികൃതരുടെ നീക്കമെന്ന് കരുതുന്നു.

deshabhimani news

അസാഞ്ചെയ്ക്ക് ടൈം മാസികയുടെ 'പേഴ്‌സണ്‍ ഓഫ് ദി ഇയര്‍' അവാര്‍ഡ്

വാഷിംഗ്ടണ്‍: അമേരിക്കയുടെ നയതന്ത്രരഹസ്യങ്ങള്‍ പുറത്തുവിട്ട വിക്കിലീക്ക്‌സ് മേധാവി ജൂലിയന്‍ അസാഞ്ചെയെ അമേരിക്കയിലെ പ്രശസ്തമായ ടൈം മാസികയുടെ വായനക്കാര്‍  'പേഴ്‌സണ്‍ ഓഫ് ദി ഇയര്‍'  ആയി തിരഞ്ഞെടുത്തു.

പതിനായിരക്കണക്കിന് രഹസ്യരേഖകള്‍ പുറത്തുവിട്ട 39 കാരനായ ഓസ്‌ട്രേലിയന്‍ പൗരന്‍  അസാഞ്ചെ 382,020 വോട്ട് നേടിയാണ് ഒന്നാം സ്ഥാനത്തെത്തിയത്. 27,478 വോട്ട് നേടിയ അമേരിക്കന്‍ പ്രസിഡന്റ് ബാരക് ഒബാമ ആറാം സ്ഥാനത്താണ്. രണ്ടാംസ്ഥാനത്തെത്തിയ തുര്‍ക്കി പ്രധാനമന്ത്രി റെസപ് തയ്യിപ് എര്‍ഗോദന്‍ 233,638 വോട്ടോടെ രണ്ടാംസ്ഥാനത്തെത്തി. 148,383 ആണ് ഇരുവരുടേയും വോട്ടിംഗിലുളള അന്തരം. പോപ് താരം ലേഡി ഗാഗയാണ് 146,378 വോട്ടോടെ മൂന്നാം സ്ഥാനത്തെത്തിയത്.

ടൈം മാസികയുടെ വായനക്കാരാണ് അസാഞ്ചെയെ 'പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ ' തിരഞ്ഞെടുത്തത്. എഡിറ്റോറിയല്‍ ബോര്‍ഡ് ആരെയാണ് നാമനിര്‍ദേശം ചെയ്തതെന്ന് ഇന്ന് അറിയിപ്പുണ്ടാകും. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയ വ്യക്തി ആരെന്ന ചോദ്യമാണ് ടൈം മാസിക വായനക്കാര്‍ക്കു മുന്നില്‍ ഉയര്‍ത്തിയത്.

സ്വീഡനില്‍ ചാര്‍ജ് ചെയ്യപ്പെട്ടിട്ടുളള ലൈംഗിക പീഡനക്കേസില്‍ ഇപ്പോള്‍ ലണ്ടനിലെ ജയിലില്‍ കഴിയുകയാണ് അസാഞ്ചെ.

janayugom 151210

2 comments:

  1. വിക്കിലീക്സ് സ്ഥാപിച്ചതിന് പ്രേരകമായ ആദര്‍ശങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായും പീഡനങ്ങള്‍വഴി തന്നെ പിന്തിരിപ്പിക്കാന്‍ കഴിയില്ലെന്നും ജൂലിയന്‍ അസാഞ്ചെ. ജയിലില്‍ അടച്ചശേഷം ആദ്യമായി പുറപ്പെടുവിച്ച പ്രസ്താവനയിലാണ് അസാഞ്ചെ സ്വാതന്ത്ര്യത്തിനും നീതിക്കുംവേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ചത്.

    ഇതിനിടെ, അസാഞ്ചെയുടെ മാതാവ് ക്രിസ്റീന്‍ ചൊവ്വാഴ്ച ഓസ്ട്രേലിയയില്‍നിന്ന് ദക്ഷിണലണ്ടനിലെ ജയിലിലെത്തി മകനെ കണ്ടു. സമ്മര്‍ദവും ഭീഷണിയും അസാഞ്ചെയെ ഉലച്ചിട്ടില്ലെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം അവര്‍ പറഞ്ഞു. ധീരനായ തന്റെ മകനെ ലോകം പിന്തുണയ്ക്കണമെന്ന് ക്രിസ്റീന്‍ അഭ്യര്‍ഥിച്ചു.

    ReplyDelete
  2. വിക്കി ലീക്‌സിനെതിരെയുള്ള അന്വേഷണങ്ങള്‍ നിര്‍ത്തിവച്ചതായി ഓസ്‌ട്രേലിയ. വിക്കിലീക്‌സിന്റെ പ്രവര്‍ത്തനം നിയമവിരുദ്ധമാണെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിലും വിക്കിലീക്‌സ് ഓസ്‌ട്രേലിയയിലെ നിയമങ്ങളൊന്നും ലംഘിച്ചിട്ടില്ലെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടതായി ഓസ്‌ട്രേലിയന്‍ പൊലീസ് വ്യക്തമാക്കി. (janayugom 171210)

    ReplyDelete