കരാർ റദ്ദാക്കാനോ, സ്റ്റേ ചെയ്യാനോ കോടതി തയ്യാറായില്ല. ഇന്നത്തെ സാഹചര്യത്തിൽ അടിയന്തരമായി സ്വീകരിക്കേണ്ട നടപടിയാണ് സർക്കാർ കൈക്കൊണ്ടതെന്ന് കോടതി അംഗീകരിച്ചു. ഡാറ്റാ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള വ്യവസ്ഥകൾ കരാറിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് കോടതിയുടെ നിരീക്ഷണങ്ങളിൽ അപാകമില്ല. സംസ്ഥാന സർക്കാർ നേരത്തെ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഡാറ്റാ സുരക്ഷയടക്കം ഉറപ്പുവരുത്തുന്നുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിൽ പ്രതിപക്ഷം തെറ്റായ പ്രചാരണങ്ങളിൽനിന്ന് പിൻമാറണം. കോവിഡ് പ്രതിരോധപ്രവർത്തനത്തിൽ സഹകരിക്കാൻ തയ്യാറാകണമെന്നും കോടിയേരി പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു
No comments:
Post a Comment