കൊച്ചി> അനാവശ്യ വിവാദങ്ങൾകൊണ്ട് ഐടി മേഖലയുടെ ആത്‌മവിശ്വാസത്തെ തകർക്കരുതെന്ന് പ്രോഗ്രസീവ് ടെക്കീസ് . കോവിഡ് കാലത്ത് നമ്മുടെ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിന് ഐ ടി മേഖലയ്ക്കും, ഈ മേഖലയിലെ സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും വലിയ പങ്ക് വഹിക്കാനാകും, എന്നാല്‍ ക്ലൗഡ് സര്‍വീസുകളിലുള്ള വിശ്വാസ്യത നഷ്ടപ്പെടുത്തുന്നതിലൂടെ ഐ ടി മേഖലയ്ക്കും, ഈ മേഖലയിലെ സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും വഹിക്കാമായിരുന്ന വലിയ പങ്കിനെ നിരുത്സാഹപ്പെടുത്തുന്ന അവസ്ഥയിലേക്കാണ് നമ്മള്‍ നടന്നടുക്കുന്നതെന്നും അവർ എഫ് ബി പോസ്‌റ്റിൽ പറയുന്നു
പോസ്‌റ്റ് ചുവടെ
കഴിഞ്ഞ 30 ദിവസമായി മുഴുവൻ സമയവും വീട്ടിൽ ഇരുന്നപ്പോൾ നൂതന ശാസ്ത്ര സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിച്ച അനവധി അപ്പ്ലിക്കേഷനുകൾ ഉപയോഗിച്ചവരാണ് നാമെല്ലാവരും. പലരും അത്തരത്തിലുള്ള ആപ്പുകളുടെ നിർമ്മാണത്തിൽ പങ്കെടുത്തവരും ആണ്.കേരളത്തിൽ ദുരന്ത നിവാരണ മേഖലയിൽ നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നത് മലയാളികൾക്ക് വളരെ അധികം ശുഭ പ്രതീക്ഷ നൽകുന്നു..
ക്‌ളൗഡ് കമ്പ്യൂട്ടിങ്, ബിഗ് ഡാറ്റ അനാലിസിസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ നൂതനസാങ്കേതിക വിദ്യകൾ വാണിജ്യ ആവശ്യങ്ങൾക്ക് അപ്പുറത്ത്, മനുഷ്യരാശിക്ക് ഗുണപരമായ രീതിയിൽ, കോവിഡ് വ്യാപനത്തെ പ്രതിരോധിക്കാനും വിലപ്പെട്ട മനുഷ്യജീവനുകൾ സംരക്ഷിക്കാനും ഉപയോഗിച്ചതിൽ അഭിമാനം കൊള്ളുകയാണ് ഐ ടി സമൂഹം. അത് ചെയ്തവരെ പ്രോത്സാഹിപ്പിക്കുക ആണ് നമ്മൾ ചെയ്യേണ്ടത് എന്നാണ് പ്രോഗ്രസ്സിവ് ടെക്കിസിന്റെ വിനീതമായ അഭ്യർത്ഥന .
ഈ കോവിഡ് കാലത്ത് നമ്മുടെ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിന് ഐ ടി മേഖലയ്ക്കും, ഈ മേഖലയിലെ സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും വലിയ പങ്ക് വഹിക്കാനാകും, എന്നാല്‍ ക്ലൗഡ് സര്‍വീസുകളിലുള്ള വിശ്വാസ്യത നഷ്ടപ്പെടുത്തുന്നതിലൂടെ ഐ ടി മേഖലയ്ക്കും, ഈ മേഖലയിലെ സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും വഹിക്കാമായിരുന്ന വലിയ പങ്കിനെ നിരുത്സാഹപ്പെടുത്തുന്ന അവസ്ഥയിലേക്കാണ് നമ്മള്‍ നടന്നടുക്കുന്നത്. ഐ ടി സംരഭകരുടെയും ഈ മേഖലയിൽ ജോലി ചെയുന്ന അനേകായിരം ജീവനക്കരുടെയും സ്വപ്നങ്ങളെയും ആത്മവിശ്വാസത്തെയും നശിപ്പിക്കരുത്. അത് നാളത്തെ കേരളത്തിന് വളരെ അധികം വില കൊടുക്കേണ്ടി വരുന്ന ഒരു കാര്യം ആയതിനാൽ അനാവശ്യ വിവാദങ്ങളെ വേണ്ടപ്പെട്ടവര്‍ യുക്തിഭദ്രമായി മനസ്സിലാക്കി വിവാദങ്ങള്‍ ഒഴിവാക്കി കേരളത്തിന്റ ഐ ടി മേഖലയിൽ ഉള്ള പ്രാധാന്യം മനസിലാക്കി അനാവശ്യ ചർച്ചകൾ അവസാനിപ്പിക്കണം എന്ന് പ്രോഗ്രസീവ് ടെക്കീസ് അഭ്യര്‍ത്ഥിക്കുന്നു.
No comments:
Post a Comment