Friday, May 1, 2009

ആണവ കരാര്‍ പാസാക്കാന്‍ ഇന്ത്യ കോടികള്‍ നല്‍കി

ഇന്ത്യ-അമേരിക്ക ആണവകരാറിന് പിന്തുണ ലഭിക്കുന്നതിന് അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങളെ പാട്ടിലാക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ കോടിക്കണക്കിനു രൂപ നല്‍കി. അമേരിക്കയിലെ ലോബിയിങ് സ്ഥാപനമായ ബാര്‍ബുര്‍ ഗ്രിഫിത്ത് ആന്‍ഡ് റോജേഴ്സിനാണ് (ബിജിആര്‍) ഇന്ത്യ പണം നല്‍കിയത്. ബിജിആര്‍ അമേരിക്കന്‍ കോണ്‍ഗ്രസിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തല്‍. 2005 മുതല്‍ ഇന്ത്യ 24.1 ലക്ഷം ഡോളര്‍ (ഉദ്ദേശം 12 കോടി രൂപ) നല്‍കിയതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതില്‍ ഏറിയപങ്കും ആണവകരാറിന് യുഎസ് കോണ്‍ഗ്രസ് അംഗങ്ങളുടെയും മറ്റും പിന്തുണ ഉറപ്പിക്കാനായിരുന്നു. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും മുന്‍ യുഎസ് പ്രസിഡന്റ് ജോര്‍ജ് ബുഷും തമ്മിലുണ്ടായ കൂടിക്കാഴ്ചയെ തുടര്‍ന്ന് 2005ന്റെ അവസാനപാദത്തിലാണ് ഇന്ത്യ ആദ്യ ഗഡു നല്‍കിയത്. ഇന്ത്യന്‍ സര്‍ക്കാരിന് വേണ്ടി യുഎസ് കോണ്‍ഗ്രസിലെ ഇരു സഭയിലെയും അംഗങ്ങള്‍ക്കിടയിലും പ്രസിഡന്റിന്റെ ഓഫീസിലെ അംഗങ്ങളിലും വാണിജ്യവകുപ്പ്, പ്രതിരോധ വകുപ്പ്, തൊഴില്‍ വകുപ്പ്, വിദേശവകുപ്പ്, ദേശീയ സുരക്ഷാ കൌസില്‍, യുഎസ് വ്യാപാര പ്രതിനിധി എന്നിവയിലും സ്വാധീനം ചെലുത്തിയതായി ബിജിആര്‍ സമ്മതിക്കുന്നു. ഇറാനുമായുള്ള വ്യാപാരബന്ധത്തിന്റെ പേരില്‍ അമേരിക്കയുടെ പ്രതികാരനടപടി നേരിടുന്ന റിലയന്‍സും ബിജിആറിന് ഒരുകോടി രൂപയോളം നല്‍കിയിട്ടുണ്ട്. ബിജിആറിലെ ലോബിയിങ് വീരന്മാര്‍ വൈറ്റ്ഹൌസിലും യുഎസ് കോണ്‍ഗ്രസിലും മറ്റും ഉയര്‍ന്ന സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ളവരാണ്. സര്‍ക്കാരിന്റെ നയങ്ങള്‍ മാറ്റിക്കാനും പുതിയ നിയമനിര്‍മാണം നടത്താനും തടയാനുമെല്ലാം പിന്തുണനേടാന്‍ ശേഷിയുണ്ടെന്നാണ് സ്ഥാപനത്തിന്റെ അവകാശവാദം. അമേരിക്കയിലെ ഇസ്രയേല്‍ ലോബിയെയും ആണവകരാര്‍ പ്രശ്നത്തില്‍ ഇന്ത്യ ഉപയോഗിച്ചിരുന്നു.

Indian govt spends over Rs 12-cr bill for lobbying in US

India: Wheeling and (nuclear) dealing

2 comments:

  1. ഇന്ത്യ-അമേരിക്ക ആണവകരാറിന് പിന്തുണ ലഭിക്കുന്നതിന് അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങളെ പാട്ടിലാക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ കോടിക്കണക്കിനു രൂപ നല്‍കി. അമേരിക്കയിലെ ലോബിയിങ് സ്ഥാപനമായ ബാര്‍ബുര്‍ ഗ്രിഫിത്ത് ആന്‍ഡ് റോജേഴ്സിനാണ് (ബിജിആര്‍) ഇന്ത്യ പണം നല്‍കിയത്. ബിജിആര്‍ അമേരിക്കന്‍ കോണ്‍ഗ്രസിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തല്‍. 2005 മുതല്‍ ഇന്ത്യ 24.1 ലക്ഷം ഡോളര്‍ (ഉദ്ദേശം 12 കോടി രൂപ) നല്‍കിയതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

    ReplyDelete
  2. ന്യുക്ലിയാര്‍ ഡീലില്‍ ബി.ജി.ആറിന്റെ പങ്കിനെ പറ്റി അവരുടെ തന്നെ വെബ് സൈറ്റില്‍ http://www.bgrdc.com/clients-success.html

    ബുഷ് കാലഘട്ടത്തില്‍ വൈറ്റ് ഹൌസിന്റെ പിന്നാമ്പിറം ലോബിയിങ്ങ് ഗ്രൂപ്പുകളുടെ കയ്യിലായിരുന്നു എന്നും തന്റെ ഭരണകാലത്ത് അത് നടക്കില്ല എന്നും ഒബാമ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണല്ലോ....

    ReplyDelete