Sunday, November 28, 2010

അഹമ്മദിന്റെ പ്രസ്താവന വസ്തുത മറച്ചുവച്ച്: മന്ത്രി വിജയകുമാര്‍

കൊച്ചി: കഞ്ചിക്കോട് കോച്ച്ഫാക്ടറി നിര്‍മാണം വൈകുന്നത് സംസ്ഥാനസര്‍ക്കാര്‍ മുന്നോട്ടുവച്ച നിബന്ധനകള്‍മൂലമാണെന്ന കേന്ദ്രസഹമന്ത്രി ഇ അഹമ്മദിന്റെ പ്രസ്താവന വസ്തുതകള്‍ മറച്ചുവച്ചാണെന്ന് മന്ത്രി എം വിജയകുമാര്‍ പറഞ്ഞു. പദ്ധതിക്ക് സംസ്ഥാനം ഭൂമി ഏറ്റെടുത്തു നല്‍കിയത് ഫാക്ടറി പൊതുമേഖലാ സ്ഥാപനമായതിനാലാണ്. എന്നാല്‍, സ്വകാര്യപങ്കാളിത്തത്തോടെ ബിഒടി അടിസ്ഥാനത്തില്‍ ഫാക്ടറി നിര്‍മിക്കാനാണ് റെയില്‍വേ ശ്രമിക്കുന്നത്. സ്വകാര്യമേഖലയ്ക്ക് ഫാക്ടറി വിട്ടുകൊടുക്കാനുള്ള റെയില്‍വേയുടെ തീരുമാനം സംസ്ഥാനത്തിന്റെ പക്കല്‍നിന്ന് ഭൂമി ഏറ്റെടുക്കുമ്പോഴുണ്ടായിരുന്ന നിലപാടില്‍നിന്നുള്ള നയപരമായ വ്യതിയാനമാണ്. ഇത്തരം പദ്ധതി നടപ്പാക്കുമ്പോള്‍ സൌജന്യമായി വിട്ടുകൊടുത്ത ഭൂമിക്കുപകരം അര്‍ഹമായ ഓഹരി നല്‍കണമെന്നതുമാത്രമാണ് സംസ്ഥാനത്തിന്റെ നിബന്ധന. വസ്തുതകള്‍ മറച്ചുവച്ചാണ് മന്ത്രി ഇ അഹമ്മദ് സംസ്ഥാനത്തെ കുറ്റപ്പെടുത്തുന്നത്. ഫാക്ടറി പൊതുമേഖലയില്‍ നിലനിര്‍ത്തണമെന്നും എം വിജയകുമാര്‍ ആവശ്യപ്പെട്ടു.

തൃക്കാക്കര ജില്ലാ പഞ്ചായത്ത് ഹാളില്‍ റോഡുകളുടെ അവലോകനയോഗത്തിനെത്തിയ മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു.

deshabhimani 281110

1 comment:

  1. കഞ്ചിക്കോട് കോച്ച്ഫാക്ടറി നിര്‍മാണം വൈകുന്നത് സംസ്ഥാനസര്‍ക്കാര്‍ മുന്നോട്ടുവച്ച നിബന്ധനകള്‍മൂലമാണെന്ന കേന്ദ്രസഹമന്ത്രി ഇ അഹമ്മദിന്റെ പ്രസ്താവന വസ്തുതകള്‍ മറച്ചുവച്ചാണെന്ന് മന്ത്രി എം വിജയകുമാര്‍ പറഞ്ഞു. പദ്ധതിക്ക് സംസ്ഥാനം ഭൂമി ഏറ്റെടുത്തു നല്‍കിയത് ഫാക്ടറി പൊതുമേഖലാ സ്ഥാപനമായതിനാലാണ്. എന്നാല്‍, സ്വകാര്യപങ്കാളിത്തത്തോടെ ബിഒടി അടിസ്ഥാനത്തില്‍ ഫാക്ടറി നിര്‍മിക്കാനാണ് റെയില്‍വേ ശ്രമിക്കുന്നത്. സ്വകാര്യമേഖലയ്ക്ക് ഫാക്ടറി വിട്ടുകൊടുക്കാനുള്ള റെയില്‍വേയുടെ തീരുമാനം സംസ്ഥാനത്തിന്റെ പക്കല്‍നിന്ന് ഭൂമി ഏറ്റെടുക്കുമ്പോഴുണ്ടായിരുന്ന നിലപാടില്‍നിന്നുള്ള നയപരമായ വ്യതിയാനമാണ്. ഇത്തരം പദ്ധതി നടപ്പാക്കുമ്പോള്‍ സൌജന്യമായി വിട്ടുകൊടുത്ത ഭൂമിക്കുപകരം അര്‍ഹമായ ഓഹരി നല്‍കണമെന്നതുമാത്രമാണ് സംസ്ഥാനത്തിന്റെ നിബന്ധന. വസ്തുതകള്‍ മറച്ചുവച്ചാണ് മന്ത്രി ഇ അഹമ്മദ് സംസ്ഥാനത്തെ കുറ്റപ്പെടുത്തുന്നത്. ഫാക്ടറി പൊതുമേഖലയില്‍ നിലനിര്‍ത്തണമെന്നും എം വിജയകുമാര്‍ ആവശ്യപ്പെട്ടു.

    ReplyDelete