നിയമസഭാ സെക്രട്ടറി തലയെണ്ണി തീര്‍ന്നപ്പോള്‍ 68 പേരേയുള്ളൂ. അഹമ്മദ് കബീര്‍ എവിടെയെന്ന് സ്പീക്കര്‍ അരിശം കൊണ്ടു. ഒന്നുകൂടി എണ്ണാമെന്നായി സെക്രട്ടറി. ഉമ്മന്‍ചാണ്ടി ഒന്ന്, പി കെ കുഞ്ഞാലിക്കുട്ടി രണ്ട്... വീണ്ടും ആദ്യം മുതല്‍ എണ്ണാന്‍ തുടങ്ങി. ഒടുവില്‍ 68ലെത്തി. സി പി മുഹമ്മദിനെയും അഹമ്മദ് കബീറിനെയും വീണ്ടും തെരഞ്ഞുപിടിച്ചു. അങ്ങ് ദൂരെ നിഴല്‍പോലെ ഇവര്‍ . ധനവിനിയോഗ ബില്ലിന്റെ വീഡിയോപരിശോധന സ്പീക്കറെയും നിയമസഭാ ഉദ്യോഗസ്ഥരെയും പുലിവാല് പിടിപ്പിച്ചു. വൈകിട്ട് നാലിന് ആരംഭിച്ച പരിശോധന തീരാന്‍ അരമണിക്കൂറിലേറെ സമയമെടുത്തു. പിന്നെ തലയെണ്ണല്‍ . ഓരോരുത്തരും വോട്ട് ചെയ്യുന്നത് കാണാന്‍ കണ്ണുമിഴിച്ചവര്‍ അവസാനം നിരാശരായി. നിയമസഭാനടപടികള്‍ തലങ്ങും വിലങ്ങും ക്യാമറ വച്ച് ഒപ്പിയെടുത്തിട്ടുണ്ടെങ്കിലും വോട്ടുചെയ്യുന്ന ദൃശ്യങ്ങള്‍ ക്യാമറക്കണ്ണില്‍പ്പെട്ടില്ല. ബഹളം, നടുത്തളത്തിലിറങ്ങല്‍ , മുദ്രാവാക്യംവിളി എന്നിവയൊക്കെ കാണാന്‍ കഴിഞ്ഞെങ്കിലും വോട്ട് ചെയ്യുന്ന ദൃശ്യം മാത്രം ഇല്ല. മുന്‍നിരയില്‍ ഇരുന്നവരെ മാത്രമേ വ്യക്തമായി കാണാന്‍ കഴിഞ്ഞുള്ളൂ. വീഡിയോദൃശ്യങ്ങള്‍ സ്പീക്കറും മറ്റും കണ്ട് ഉറപ്പുവരുത്തിയ ശേഷമാണ് പരസ്യപ്രദര്‍ശനം ഒരുക്കിയതെന്ന് വ്യക്തം.
പരിശോധന കഴിഞ്ഞപാടെ വിതരണംചെയ്ത കുറിപ്പില്‍ ഓരോ മിനിറ്റിലും നടന്ന ദൃശ്യങ്ങളുടെ വിവരണമുണ്ടായിരുന്നു. ചീഫ് വിപ്പ് പിസി ജോര്‍ജ് ആണ് ഇത് വിതരണം ചെയ്തത്. വീഡിയോ നേരത്തേ കണ്ടിരുന്നോ? വാര്‍ത്താലേഖകര്‍ ചോദിച്ചു. കണ്ടു... കണ്ടില്ല... സ്പീക്കര്‍ കണ്ടു... നിയമസഭയുടെ ഈശ്വരന്‍ സ്പീക്കറാണ്. കുറിപ്പ് ആരുടേതാണ്-സ്പീക്കറുടെ. താങ്കള്‍ വിതരണം ചെയ്തതെന്തിന്? അതുപിന്നെ..." ഇങ്ങനെ പോയി ചീഫ് വിപ്പിന്റെ തപ്പിക്കളി.
മുഖ്യമന്ത്രി വിജിലന്‍സ് ഒഴിഞ്ഞിട്ടും ഡയറക്ടര്‍ക്ക് ഇളക്കമില്ല
പാമൊലിന്‍ കേസില്‍ കോടതി പരാമര്‍ശത്തെതുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിജിലന്‍സ് വകുപ്പ് ഒഴിഞ്ഞെങ്കിലും ഉമ്മന്‍ചാണ്ടിയെ നിരപരാധിയാക്കി വ്യാജറിപ്പോര്‍ട്ട് നല്‍കിയ വിജിലന്‍സ് ഡയറക്ടര്‍ ഡെസ്മണ്ട് നാറ്റോ തല്‍സ്ഥാനത്ത് തുടരുന്നു.
നിയമസഭാതെരഞ്ഞെടുപ്പ് ഫലം വന്ന ദിവസം ഉച്ചയ്ക്ക് ശേഷമാണ് വിജിലന്‍സ് ഡയറക്ടറുടെ താല്‍ക്കാലിക ചുമതലയുള്ള ഡെസ്മണ്ട് നാറ്റോ ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കി റിപ്പോര്‍ട്ട് നല്‍കിയത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ ഉടന്‍ ഡെസ്മണ്ട് നാറ്റോയെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചു. ഡെസ്മണ്ട് നാറ്റോയുടെ റിപ്പോര്‍ട്ട് തള്ളിയ വിജിലന്‍സ് കോടതി ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിച്ച് മൂന്ന് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ട സാഹചര്യത്തില്‍ അതേ ഡയറക്ടറുടെ കീഴില്‍ വീണ്ടും നടക്കുന്ന അന്വേഷണം പ്രഹസനമാകുമെന്ന് ഉറപ്പ്.
14 പേജുള്ള റിപ്പോര്‍ട്ടാണ് വിജിലന്‍സ് ആദ്യം തയ്യാറാക്കിയത്. അതില്‍ നാലാംപ്രതിയാണ് ഉമ്മന്‍ചാണ്ടി. ഈ റിപ്പോര്‍ട്ട് പിന്നീട് ഒമ്പത് പേജായി ചുരുക്കി. ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കി കേസ് ഡയറിയും തിരുത്തി. യുഡിഎഫിന്റെ തെരഞ്ഞെടുപ്പു വിജയം ഉറപ്പാക്കിയശേഷമാണ് ഡെസ്മണ്ട് നാറ്റോ ഇത് ചെയ്തത്. വിനീതവിധേയനായ ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി കേസ് അന്വേഷണം സ്വതന്ത്രമായി നടക്കുമെന്ന് അവകാശപ്പെടുന്നു. വിജിലന്‍സ് ഒഴിഞ്ഞെങ്കിലും ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്ന ആഭ്യന്തര, പൊതുഭരണ വകുപ്പുകള്‍ മുഖ്യമന്ത്രിയുടെ കൈയിലാണ്. കൂടാതെ വിജിലന്‍സ് ലഭിച്ച മന്ത്രി മുഖ്യമന്ത്രിയുടെ വിശ്വസ്തനും വിധേയനും.
ഇടപെടരുതെന്ന് വിജി. ഡയറക്ടര്‍ ; എസ്പിക്ക് ഐപിഎസ് വാഗ്ദാനം
പാമൊലിന്‍ കേസ് അന്വേഷണത്തില്‍ ഇടപെടരുതെന്ന് വിജിലന്‍സ് എഡിജിപിയെയും ഐജിയെയും ഡയറക്ടര്‍ ഡസ്മണ്ട് നെറ്റോ വിലക്കി. എഡിജിപി എന്‍ ശങ്കര്‍റെഡ്ഡി, കേസിന്റെ തുടക്കംമുതല്‍ അന്വേഷണസംഘത്തിലുള്ള ഐജി എ സുരേന്ദ്രന്‍ എന്നിവരെ വിലക്കിയ വിവരമാണ് പുറത്തുവന്നത്. കേസ് സംബന്ധിച്ച ഒരു ഫയലും ഇവര്‍ക്കു നല്‍കരുതെന്ന് അന്വേഷണസംഘത്തിന് കര്‍ശന നിര്‍ദേശവും നല്‍കിയിരുന്നു. ഇതിനിടെ, ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കി തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച സ്പെഷ്യല്‍ സെല്‍ എസ്പി വി എന്‍ ശശിധരനെ ഐപിഎസ് പദവി നല്‍കുന്നതിനുള്ള അന്തിമ പട്ടികയില്‍ ഉള്‍പ്പെടുത്തി. ഈ വര്‍ഷം സെപ്തംബറില്‍ വിരമിക്കുന്ന ഡയറക്ടര്‍ക്ക് ഉന്നത പദവിയും വാഗ്ദാനംചെയ്തു.
ഉമ്മന്‍ചാണ്ടിയെയും അന്നത്തെ ധനവകുപ്പ് സെക്രട്ടറി എന്‍ വി മാധവനെയും കേസില്‍ പ്രതിചേര്‍ത്ത് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ടുനല്‍കിയതിന് ശേഷമാണ് എസ്പിയെ വിലക്കിയത്. റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്നായിരുന്നു ഡയറക്ടറുടെ നിര്‍ദേശം. റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായ കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് കൈമാറി. അദ്ദേഹം വഴി ഉമ്മന്‍ചാണ്ടിക്കു ലഭിച്ചു. തുടര്‍ന്നാണ് ആദ്യറിപ്പോര്‍ട്ട് മുക്കാന്‍ അണിയറ നീക്കം നടന്നത്. ഈ എംഎല്‍എ ഇപ്പോള്‍ മന്ത്രിസഭയിലുണ്ട്. യുഡിഎഫ് അധികാരത്തില്‍ വന്നയുടന്‍ ഡസ്മണ്ട് നെറ്റോയ്ക്ക് ഡിജിപി റാങ്ക് നല്‍കി വിജിലന്‍സ് ഡയറക്ടറുടെ പൂര്‍ണ ചുമതലയും നല്‍കി. ശശിധരന്റെ പേര് ഐപിഎസിന് ശുപാര്‍ശ ചെയ്തിരുന്നെങ്കിലും കേന്ദ്രസമിതി മടക്കി അയച്ചു. രണ്ടുഘട്ടമായി നല്‍കിയ പട്ടികയില്‍ 30 പേരാണുള്ളത്. ഏഴാമത്തെ പേരായിരുന്നു ശശിധരന്റേത്. കേന്ദ്ര ആഭ്യന്തരവകുപ്പുമായി ബന്ധപ്പെട്ട് ഐപിഎസിനുള്ള തടസ്സം നീക്കാമെന്ന് ഒരുമന്ത്രി തന്നെ അറിയിച്ചിരിക്കയാണ്. ഐപിഎസ് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുന്ന സമിതിയില്‍ കേന്ദ്ര ആഭ്യന്തരവകുപ്പിന്റെയും യുപിഎസ്സിയുടെയും പ്രതിനിധികളുണ്ട്.
അതേസമയം, തുടരന്വേഷണ റിപ്പോര്‍ട്ട് തള്ളി വീണ്ടും അന്വേഷിക്കണമെന്ന വിജിലന്‍സ് പ്രത്യേക കോടതി ഉത്തരവിന്മേല്‍ ഇതുവരെ നടപടി ആരംഭിച്ചിട്ടില്ല. ഉത്തരവിന്റെ പകര്‍പ്പ് കിട്ടിയില്ലെന്നാണ് വിജിലന്‍സ് ആസ്ഥാനത്തുനിന്ന് പറയുന്നത്. മൂന്നു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ടുനല്‍കാനാണ് കോടതി നിര്‍ദേശം.
(കെ ശ്രീകണ്ഠന്‍)
രാജിക്കാര്യം കെപിസിസി ഇന്ന് ചര്‍ച്ചചെയ്യും
പാമൊലിന്‍ കേസിലെ കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ രാജിക്കാര്യം വ്യാഴാഴ്ച ചേരുന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ ചര്‍ച്ചയാകും. ഉമ്മന്‍ചാണ്ടിയുടെ രാജിക്കായി യോഗത്തില്‍ ആവശ്യം ഉയരില്ലെങ്കിലും രാജി വേണമോ വേണ്ടയോ എന്നതിനെപ്പറ്റി അഭിപ്രായങ്ങള്‍ വരും. യുഡിഎഫിന് നിയമസഭയില്‍ നേരിയ ഭൂരിപക്ഷം മാത്രമുള്ളതിനാല്‍ ഇപ്പോള്‍ രാജിപാടില്ലെന്ന് പാര്‍ടി ഹൈക്കമാന്‍ഡിന് വേണ്ടി എ കെ ആന്റണി അറിയിച്ചിട്ടുണ്ട്. അത് ചര്‍ച്ചയെ സ്വാധീനിക്കും. എങ്കിലും ഉമ്മന്‍ചാണ്ടിക്കെതിരെ അഴിമതിക്കേസില്‍ കോടതിയുടെ അവിശ്വാസം വന്നത് സംസ്ഥാനഭരണത്തെ പ്രതിസന്ധിയിലാഴ്ത്തിയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ മനസ്സിലാക്കുന്നുണ്ട്. ഇത് യുഡിഎഫ് ഭരണപ്രതിച്ഛായയെ വീണ്ടും തകര്‍ക്കുകയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഭരണത്തിലെ മേധാവിത്വം ഇടിക്കുകയും ചെയ്തിട്ടുണ്ട്. ഇത് ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. ഘടക കക്ഷികള്‍ക്ക് മുഖ്യമന്ത്രിയില്‍ കൂടുതല്‍ ആധിപത്യം സ്ഥാപിക്കാനുള്ള സാഹചര്യവും ഉണ്ടായിട്ടുണ്ട്. ഇതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ അസ്വസ്ഥരാണ്.
രാജിക്കായി പ്രതിപക്ഷപ്രക്ഷോഭം ശക്തിപ്പെട്ട് നാട്ടില്‍ പുതിയ അന്തരീക്ഷം ഉണ്ടാകുമോ, മൂന്നുമാസത്തിനുള്ളില്‍ കോടതിയില്‍നിന്ന് പുതിയ പരാമര്‍ശങ്ങള്‍ വരുമോ തുടങ്ങിയ ആശങ്കകള്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അലട്ടുന്നുണ്ട്. അമേരിക്കയില്‍നിന്ന് രാഹുല്‍ തിരിച്ചുവരുമ്പോള്‍ കേരള സ്ഥിതിഗതിയെപ്പറ്റി സംസ്ഥാനനേതാക്കളുമായി പ്രത്യേക ചര്‍ച്ചയുണ്ടാകും. ഉമ്മന്‍ചാണ്ടി മാറിയാല്‍ മുഖ്യമന്ത്രിയാകാന്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല കച്ചമുറുക്കിയിട്ടുണ്ട്.
deshabhimani 110811
നിയമസഭാ സെക്രട്ടറി തലയെണ്ണി തീര്‍ന്നപ്പോള്‍ 68 പേരേയുള്ളൂ. അഹമ്മദ് കബീര്‍ എവിടെയെന്ന് സ്പീക്കര്‍ അരിശം കൊണ്ടു. ഒന്നുകൂടി എണ്ണാമെന്നായി സെക്രട്ടറി. ഉമ്മന്‍ചാണ്ടി ഒന്ന്, പി കെ കുഞ്ഞാലിക്കുട്ടി രണ്ട്... വീണ്ടും ആദ്യം മുതല്‍ എണ്ണാന്‍ തുടങ്ങി. ഒടുവില്‍ 68ലെത്തി. സി പി മുഹമ്മദിനെയും അഹമ്മദ് കബീറിനെയും വീണ്ടും തെരഞ്ഞുപിടിച്ചു. അങ്ങ് ദൂരെ നിഴല്‍പോലെ ഇവര്‍ . ധനവിനിയോഗ ബില്ലിന്റെ വീഡിയോപരിശോധന സ്പീക്കറെയും നിയമസഭാ ഉദ്യോഗസ്ഥരെയും പുലിവാല് പിടിപ്പിച്ചു. വൈകിട്ട് നാലിന് ആരംഭിച്ച പരിശോധന തീരാന്‍ അരമണിക്കൂറിലേറെ സമയമെടുത്തു. പിന്നെ തലയെണ്ണല്‍ . ഓരോരുത്തരും വോട്ട് ചെയ്യുന്നത് കാണാന്‍ കണ്ണുമിഴിച്ചവര്‍ അവസാനം നിരാശരായി. നിയമസഭാനടപടികള്‍ തലങ്ങും വിലങ്ങും ക്യാമറ വച്ച് ഒപ്പിയെടുത്തിട്ടുണ്ടെങ്കിലും വോട്ടുചെയ്യുന്ന ദൃശ്യങ്ങള്‍ ക്യാമറക്കണ്ണില്‍പ്പെട്ടില്ല. ബഹളം, നടുത്തളത്തിലിറങ്ങല്‍ , മുദ്രാവാക്യംവിളി എന്നിവയൊക്കെ കാണാന്‍ കഴിഞ്ഞെങ്കിലും വോട്ട് ചെയ്യുന്ന ദൃശ്യം മാത്രം ഇല്ല. മുന്‍നിരയില്‍ ഇരുന്നവരെ മാത്രമേ വ്യക്തമായി കാണാന്‍ കഴിഞ്ഞുള്ളൂ. വീഡിയോദൃശ്യങ്ങള്‍ സ്പീക്കറും മറ്റും കണ്ട് ഉറപ്പുവരുത്തിയ ശേഷമാണ് പരസ്യപ്രദര്‍ശനം ഒരുക്കിയതെന്ന് വ്യക്തം.
ReplyDelete