കാസര്‍കോട്: സ്റ്റോക്ഹോം കണ്‍വന്‍ഷനില്‍ എന്‍ഡോസള്‍ഫാനെതിരെ പ്രചാരണം നടത്തിയ ഡോ. മുഹമ്മദ് അഷീലിനെ അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ സ്ഥാനത്തുനിന്ന് നീക്കാന്‍ ദേശീയ ഗ്രാമീണ ആരോഗ്യമിഷന്‍(എന്‍ആര്‍എച്ച്എം) ഡയറക്ടറുടെ ഉത്തരവ്. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തെതുടര്‍ന്നാണ് മികച്ച സേവനം കാഴ്ചവെക്കുന്ന യുവ ഡോക്ടറെ മാറ്റുന്നത്.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് എന്‍ആര്‍എച്ച്എം എന്‍ഡോസള്‍ഫാനുവേണ്ടി പ്രത്യേകപദ്ധതിക്ക് രൂപംനല്‍കിയത്. കേന്ദ്ര ഫണ്ടുപയോഗിച്ചുള്ള പദ്ധതിയുടെ നടത്തിപ്പിന് ഡോക്ടര്‍മാരുള്‍പ്പെടെയുള്ള പ്രത്യേകസംഘത്തെയും നിയമിച്ചു. ചുരുങ്ങിയ കാലത്തിനുള്ളില്‍ ഡോ. അഷീല്‍ എന്‍ഡോസള്‍ഫാന്റെ ദൂഷ്യങ്ങള്‍ വിശദമായി പഠിച്ചു. എന്‍ഡോസള്‍ഫാനുമായി ബന്ധപ്പെട്ട ആയിരത്തഞ്ഞൂറോളം പ്രബന്ധങ്ങള്‍ സംഘടിപ്പിച്ചു. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള 315 പഠന റിപ്പോര്‍ട്ടും ശേഖരിച്ചു. ഏപ്രിലില്‍ ജനീവയില്‍ ചേര്‍ന്ന സ്റ്റോക്ഹോം കണ്‍വന്‍ഷനില്‍ ഈ റിപ്പോര്‍ട്ടുകളെല്ലാം അഷീലും കേരളത്തില്‍നിന്നുള്ള സ്വതന്ത്രപ്രതിനിധി സി ജയകുമാറും പ്രദര്‍ശിപ്പിച്ചിരുന്നു. അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തു നടന്ന കൂട്ട ഉപവാസത്തിന്റെ ദൃശ്യങ്ങളും സമ്മേളന നഗരിയില്‍ പ്രദര്‍ശിപ്പിച്ചു. ഇത് കേന്ദ്രസര്‍ക്കാരിന് മാനക്കേടുണ്ടാക്കിയെന്നും കേന്ദ്രഫണ്ട് ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന മിഷനില്‍ ഇയാള്‍ യോഗ്യനല്ലെന്നുമാണ് കേന്ദ്രഭരണക്കാരുടെയും കോണ്‍ഗ്രസ് നേതാക്കളുടെയം വാദം.
അഷീല്‍ സംഘടിപ്പിച്ച പഠന റിപ്പോര്‍ട്ടുകള്‍ സുപ്രീംകോടതിയില്‍ ഡിവൈഎഫ്ഐ നല്‍കിയ ഹര്‍ജിക്ക് ബലം നല്‍കിയതും ഇവരെ ചൊടിപ്പിച്ചു. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രി അടൂര്‍ പ്രകാശും നേരിട്ട് ഇടപെട്ടാണ് അഷീലിനെ മാറ്റുന്നത്. ഉത്തരവ് തയ്യാറായെങ്കിലും അഷീലിനു കൈമാറിയിട്ടില്ല. എന്‍ഡോസള്‍ഫാന്‍ രോഗികളെ കണ്ടെത്താനുള്ള മെഡിക്കല്‍ ക്യാമ്പ് 13 മുതല്‍ 17 വരെ നടക്കുന്നതിനാലാണിത്. മാറ്റാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ക്യാമ്പ് കഴിഞ്ഞാല്‍ ഉത്തരവ് തരുമെന്നും അഷീലിനെ ഫോണില്‍ അറിയിച്ചതായാണ് വിവരം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടത്തിയ മെഡിക്കല്‍ ക്യാമ്പിനും 4,276 രോഗികളുടെ ലിസ്റ്റ് ഉണ്ടാക്കുന്നതിനും പ്രധാന പങ്കുവഹിച്ചത് അഷീലും അന്ന് ഡിഎംഒയുടെ ചുമതലയുണ്ടായിരുന്ന ജോസ് ജി ഡിക്രൂസുമാണ്. ഡിക്രൂസിനെ നേരത്തെ വയനാട്ടിലേക്കു മാറ്റി.
deshabhimani 110811
സ്റ്റോക്ഹോം കണ്‍വന്‍ഷനില്‍ എന്‍ഡോസള്‍ഫാനെതിരെ പ്രചാരണം നടത്തിയ ഡോ. മുഹമ്മദ് അഷീലിനെ അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ സ്ഥാനത്തുനിന്ന് നീക്കാന്‍ ദേശീയ ഗ്രാമീണ ആരോഗ്യമിഷന്‍(എന്‍ആര്‍എച്ച്എം) ഡയറക്ടറുടെ ഉത്തരവ്. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തെതുടര്‍ന്നാണ് മികച്ച സേവനം കാഴ്ചവെക്കുന്ന യുവ ഡോക്ടറെ മാറ്റുന്നത്.
ReplyDelete