Sunday, December 4, 2011

കൃത്രിമ ഭൂരിപക്ഷം സൃഷ്ടിക്കല്‍ : കുസാറ്റ് സിന്‍ഡിക്കറ്റിലെ 7 പേരെ നീക്കി

സര്‍വകലാശാല സിന്‍ഡിക്കറ്റുകളില്‍ കൃത്രിമ ഭൂരിപക്ഷം സൃഷ്ടിക്കാനുള്ള യുഡിഎഫ് നീക്കത്തിന്റെ ഭാഗമായി കുസാറ്റ് സിന്‍ഡിക്കറ്റില്‍നിന്ന് ഏഴുപേരെ നീക്കി. ബാലറ്റിലൂടെ തെരഞ്ഞെടുത്ത അംഗം സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്‍ , പട്ടികജാതി വിഭാഗം പ്രതിനിധി തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ളവരെയാണ് ജനാധിപത്യവിരുദ്ധമായി നീക്കിയത്. കഴിഞ്ഞദിവസം ഇറക്കിയ സര്‍വകലാശാല ഓര്‍ഡിനന്‍സിലൂടെയാണ് ഇവരെ നീക്കംചെയ്തത്. ഡോ. എം പി കണ്ണന്‍ , പ്രൊഫ. എം മുരളി, ഡോ. കെ എന്‍ മധുസൂദനന്‍ , അഡ്വ. കെ തുളസി, അഡ്വ. വി സലിം, എ എന്‍ രാജന്‍ , യൂണിവേഴ്സിറ്റി യൂണിയന്‍ ചെയര്‍മാന്‍ ആദേഷ് എന്നിവരെയാണ് ഒഴിവാക്കിയത്.

ട്രേഡ്യൂണിയന്‍ കോണ്‍സ്റ്റിറ്റ്യൂന്‍സിയില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടയാളാണ് എഐടിയുസി നേതാവ് എ എന്‍ രാജന്‍ . വമ്പിച്ച ഭൂരിപക്ഷത്തോടെ ചെയര്‍മാന്‍സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട സെനറ്റ് അംഗംകൂടിയായ ആദേഷിനെ മാറ്റി സെനറ്റിലെ കെഎസ്യു അംഗത്തെ കൊണ്ടുവരാനാണ് നീക്കം. 1967ല്‍ കേരള സര്‍വകലാശാലയില്‍നിന്ന് ബിഎസ്സി കെമിസ്ട്രിയില്‍ ഒന്നാംറാങ്ക് നേടിയ വ്യക്തിയാണ് ഡോ. എം പി കണ്ണന്‍ . വിദ്യാഭ്യാസരംഗത്ത് തുടര്‍ന്നും നിരവധി പുരസ്കാരങ്ങള്‍ നേടിയ കണ്ണന്‍ പട്ടികജാതി വിഭാഗത്തില്‍നിന്നുള്ള പ്രതിനിധിയായാണ് സിന്‍ഡിക്കറ്റിലെത്തിയത്. എന്നാല്‍ എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചാണ് സിന്‍ഡിക്കറ്റംഗങ്ങളെ പുറത്താക്കിയത്. എന്നാല്‍ ഇവര്‍ക്ക് പകരം ആളുകളെ നിര്‍ദേശിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. ഘടകകക്ഷികള്‍ക്കിടയിലെ തര്‍ക്കംമൂലം സിന്‍ഡിക്കറ്റ് വീതംവയ്ക്കല്‍ എങ്ങുമെത്താത്ത അവസ്ഥയിലാണ്. കളമശേരി മുനിസിപ്പല്‍ ചെയര്‍മാന്‍ ജമാല്‍ മണക്കാടന്‍ സിന്‍ഡിക്കറ്റില്‍ കയറിപ്പറ്റാനുള്ള തീവ്രശ്രമത്തിലാണ്. എന്നാല്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ പ്രതിനിധിയെ ഉള്‍പ്പെടുത്തണമെന്ന് ലീഗ് നേതൃത്വം ആവശ്യപ്പെട്ടതോടെയാണ് തര്‍ക്കം രൂക്ഷമായത്.

deshabhimani 041211

1 comment:

  1. സര്‍വകലാശാല സിന്‍ഡിക്കറ്റുകളില്‍ കൃത്രിമ ഭൂരിപക്ഷം സൃഷ്ടിക്കാനുള്ള യുഡിഎഫ് നീക്കത്തിന്റെ ഭാഗമായി കുസാറ്റ് സിന്‍ഡിക്കറ്റില്‍നിന്ന് ഏഴുപേരെ നീക്കി. ബാലറ്റിലൂടെ തെരഞ്ഞെടുത്ത അംഗം സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്‍ , പട്ടികജാതി വിഭാഗം പ്രതിനിധി തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ളവരെയാണ് ജനാധിപത്യവിരുദ്ധമായി നീക്കിയത്. കഴിഞ്ഞദിവസം ഇറക്കിയ സര്‍വകലാശാല ഓര്‍ഡിനന്‍സിലൂടെയാണ് ഇവരെ നീക്കംചെയ്തത്. ഡോ. എം പി കണ്ണന്‍ , പ്രൊഫ. എം മുരളി, ഡോ. കെ എന്‍ മധുസൂദനന്‍ , അഡ്വ. കെ തുളസി, അഡ്വ. വി സലിം, എ എന്‍ രാജന്‍ , യൂണിവേഴ്സിറ്റി യൂണിയന്‍ ചെയര്‍മാന്‍ ആദേഷ് എന്നിവരെയാണ് ഒഴിവാക്കിയത്.

    ReplyDelete