വികസനസന്ദേശ പദയാത്രയില്‍ സംസാരിച്ച് മടങ്ങിയ എംപിയോട് ഗതാഗതതടസ്സം നീക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട കെഎസ്ആര്‍ടിസി ഡ്രൈവറെ ബസ് വഴിയില്‍ തടഞ്ഞ് യൂത്ത് ഫ്രണ്ട് എം പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തു. യൂത്ത്ഫ്രണ്ട് അതിക്രമത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തതോടെ സര്‍വീസ് മുടങ്ങി യാത്രക്കാര്‍ പെരുവഴിലായി. പാലാ സ്റ്റേഷനില്‍നിന്ന് വിട്ടയച്ചതിനെ തുടര്‍ന്ന് യാത്രക്കാരുമായി കോട്ടയത്തെത്തിയ ബസ് ഡ്രൈവറെ വീണ്ടും കസ്റ്റഡിയില്‍ എടുത്തതോടെ സര്‍വീസ് പൂര്‍ണമായി മുടങ്ങി. ഈരാറ്റുപേട്ട കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഡ്രൈവര്‍ തിടനാട് സ്വദേശി എ സി തോമസിനെയാണ് ജില്ലാ പൊലീസ് ചീഫിന്റെ നിര്‍ദേശപ്രകാരം കസ്റ്റഡിയിലെടുത്തത്.
കോട്ടയത്തുനിന്ന് ഈരാറ്റുപേട്ടയിലേക്ക് വരും വഴി പകല്‍ ഒന്നേകാലോടെ പാലാ കൊട്ടാരമറ്റം ബസ് ടെര്‍മിനലിന് സമീപമാണ് യൂത്ത് ഫ്രണ്ടുകാര്‍ ബസ് ആദ്യം തടഞ്ഞത്. മന്ത്രി കെ എം മാണിയുടെ പിഎ സിബി മാത്യുവിന്റെ നേതൃത്വത്തില്‍ യൂത്ത് ഫ്രണ്ട് നേതാക്കള്‍ കാത്തുനിന്നാണ് ബസ്തടഞ്ഞത്. ഡ്രൈവറുടെ കാലില്‍ പിടിച്ച് വലിച്ച് പുറത്തിറക്കി ആക്രമിക്കുന്നതിനിടെ സ്ഥലത്തെത്തിയ പാലാ എസ്ഐ ജോയി മാത്യുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പിന്നീട് യൂത്ത് ഫ്രണ്ടുകാര്‍ ബസിന് മുന്നില്‍ യോഗം നടത്തി പിരിഞ്ഞു. ഡ്രൈവറെ കസ്റ്റഡിയിലെടുത്തതറിഞ്ഞ് കെഎസ്ആര്‍ടിസി അധികൃതര്‍ സ്റ്റേഷനിലെത്തിയപ്പോള്‍ കേസ്് ഒന്നുമില്ലെന്നും ആക്രമണത്തില്‍നിന്ന് രക്ഷിക്കാന്‍ ഡ്രൈവറെ കൂട്ടിക്കൊണ്ടു പോന്നതാണെന്നും അറിയിച്ച പൊലീസ് ഇദ്ദേഹത്തെ വിട്ടയച്ചു. ഇതിനുശേഷം വീണ്ടും യാത്രക്കാരുമായി ബസ് കോട്ടയത്ത് എത്തിയപ്പോഴാണ് വെസ്റ്റ് പൊലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.
വികസന സന്ദേശ പദയാത്രയുടെ കോട്ടയത്തെ സ്വീകരണ പരിപാടിക്കിടെ ഡ്രൈവര്‍ ജോസ് കെ മാണി എംപിയെ അസഭ്യം വിളിച്ചുവെന്ന് ആരോപിച്ചായിരുന്നു പാലയിലെ യൂത്ത് ഫ്രണ്ട് അതിക്രമം. ഗാന്ധി സ്ക്വയറില്‍ നടത്തിയ സ്വീകരണ പരിപാടിക്കിടെ ഗതാഗതം സ്തംഭിച്ചിരുന്നു. യോഗം കഴിഞ്ഞ് എതിര്‍വശത്തെ റോഡരുകില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലേക്ക് വഴിയില്‍ കുടുങ്ങിയ വാഹനങ്ങള്‍ക്കിടിയിലൂടെ നീങ്ങിയ നാട്ടുകാരനായ എംപിയെ കണ്ടപ്പോള്‍ സാര്‍ , ഗതാഗത തടസ്സം നീക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ഡ്രൈവര്‍ അഭ്യര്‍ഥിക്കുകയായിരുന്നു. യൂത്ത് ഫ്രണ്ടുകാര്‍ ഡ്രൈവറെ ആക്രമിക്കുന്നത് കണ്ട് യാത്രക്കാരും പ്രതിഷേധിച്ചു.
deshabhimani 041211
വികസനസന്ദേശ പദയാത്രയില്‍ സംസാരിച്ച് മടങ്ങിയ എംപിയോട് ഗതാഗതതടസ്സം നീക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട കെഎസ്ആര്‍ടിസി ഡ്രൈവറെ ബസ് വഴിയില്‍ തടഞ്ഞ് യൂത്ത് ഫ്രണ്ട് എം പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തു.
ReplyDeleteസാര്‍ , ഗതാഗത തടസ്സം നീക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ഡ്രൈവര്‍ അഭ്യര്‍ഥിക്കുകയായിരുന്നു.
ReplyDeleteuvvalle...