Wednesday, February 1, 2012

മാറാട് കേസ്: ബിജെപി രണ്ടുതട്ടില്‍

മാറാട് കൂട്ടക്കൊല കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയ സംഭവത്തില്‍ ബിജെപി നേതൃത്വം രണ്ടുതട്ടില്‍ . അന്വേഷണസംഘത്തലവനായ പ്രദീപ്കുമാറിനെ മാറ്റിയത് ലീഗിന്റെ പങ്ക് മറച്ച് അന്വേഷണം അട്ടിമറിക്കാനാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ അഭിപ്രായപ്പെട്ടപ്പോള്‍ പദവിമാറ്റം കേസന്വേഷണത്തെ ബാധിക്കില്ലെന്നായിരുന്നു കേന്ദ്ര നിര്‍വാഹകസമിതി അംഗം ശ്രീധരന്‍പിള്ളയുടെ അഭിപ്രായം.

കേസില്‍ പ്രമുഖ ലീഗ് നേതാക്കള്‍ക്കുള്ള പങ്കും തീവ്രവാദ-വിദേശബന്ധവും ഗൂഢാലോചനയും പുറത്തുവരുമെന്നുള്ള ഭയമാണ് എസ്പിയെ മാറ്റാന്‍ യുഡിഎഫ് സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. ഈ നടപടിക്കെതിരെ പാര്‍ടി രംഗത്തെത്തിയപ്പോഴാണ് മുതിര്‍ന്ന നേതാവായ ശ്രീധരന്‍പിള്ള പാര്‍ടി നിലപാടിനെ എതിര്‍ത്തത്. ഒന്നരവര്‍ഷമായിട്ടും കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് എസ്പി സി എം പ്രദീപ്കുമാറിന് ഒരാളെപോലും ചോദ്യം ചെയ്യാനായിട്ടില്ലെന്ന് ശ്രീധരന്‍പിള്ള കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എഫ്ഐആറില്‍ പറഞ്ഞ പ്രതികളെയോ തീവ്രവാദി സംഘടനാ പ്രവര്‍ത്തകരെ അറസ്റ്റുചെയ്യുകയോ ചോദ്യം ചെയ്യുകയോ ഉണ്ടായിട്ടില്ല. മാറാട്കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് നീതി ലഭിക്കണമെങ്കില്‍ സിബിഐയോ കേന്ദ്രഏജന്‍സിയോ കേസ് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേസന്വേഷണത്തില്‍ നിന്നും മാറ്റിയ ഉദ്യോഗസ്ഥന് അന്വേഷണം പൂര്‍ത്തീകരിക്കാന്‍ അവസരം നല്‍കണമെന്നും ആഭ്യന്തരവകുപ്പിന്റെ നടപടി പുനഃപരിശോധിക്കണമെന്നും പാര്‍ടി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പ്രശ്നത്തില്‍ ബിജെപി എഡിജിപി ഓഫീസ് മാര്‍ച്ച് നടത്താനിരിക്കെയാണ് പിള്ളയുടെ മറുവാദം. ഇത് ബിജെപിയെ വെട്ടിലാക്കിയിരിക്കയാണ്.

deshabhimani 010212

1 comment:

  1. മാറാട് കൂട്ടക്കൊല കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയ സംഭവത്തില്‍ ബിജെപി നേതൃത്വം രണ്ടുതട്ടില്‍ . അന്വേഷണസംഘത്തലവനായ പ്രദീപ്കുമാറിനെ മാറ്റിയത് ലീഗിന്റെ പങ്ക് മറച്ച് അന്വേഷണം അട്ടിമറിക്കാനാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ അഭിപ്രായപ്പെട്ടപ്പോള്‍ പദവിമാറ്റം കേസന്വേഷണത്തെ ബാധിക്കില്ലെന്നായിരുന്നു കേന്ദ്ര നിര്‍വാഹകസമിതി അംഗം ശ്രീധരന്‍പിള്ളയുടെ അഭിപ്രായം.

    ReplyDelete