Saturday, September 29, 2012

ഹസ്സന് കൂട്ട് സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യപ്പെട്ടയാള്‍


ജനശ്രീ മിഷന്റെ പേരില്‍ തട്ടിപ്പ് നടത്താന്‍ കോണ്‍ഗ്രസ് നേതാവ് എം എം ഹസ്സന് കൂട്ട് കോടികളുടെ വെട്ടിപ്പുകേസില്‍ സിബിഐ അന്വേഷണത്തിന് വിജിലന്‍സ് ശുപാര്‍ശചെയ്ത ആള്‍. അംഗീകാരമില്ലാത്ത പാരാമെഡിക്കല്‍ സ്ഥാപനങ്ങള്‍ തുടങ്ങി തട്ടിപ്പ് നടത്തിയതിന് സിബിഐ അന്വേഷണത്തിന് ശുപാര്‍ശചെയ്ത ഭാരത് സേവക് സമാജ്, ജന്‍സന്‍സ്ഥാന്‍ മിഷന്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ ചെയര്‍മാന്‍ ബി എസ് ബാലചന്ദ്രനാണ് ഹസ്സന്റെ മുഖ്യസഹായി. ജനശ്രീ മൈക്രോഫിന്‍ ലിമിറ്റഡ് ഡയറക്ടറായ ഇയാള്‍ കണ്‍വീനറായാണ് 2006ല്‍ ജനശ്രീ തട്ടിക്കൂട്ടിയത്.

വ്യാജ കോഴ്സുകള്‍, കുറ്റിമുല്ല കൃഷി, സ്വയംസഹായസംഘങ്ങള്‍ തുടങ്ങിയവയുടെ പേരില്‍ ദേശസാല്‍കൃത ബാങ്കുകളില്‍നിന്നുള്‍പ്പെടെ വായ്പയെടുത്ത് കബളിപ്പിച്ചതടക്കം സംസ്ഥാനത്ത് അങ്ങോളമിങ്ങോളം നിരവധി പരാതികളും കേസുകളും ബാലചന്ദ്രനെതിരെ നിലവിലുണ്ട്. വനിതാ സ്വയംതൊഴിലിന് എന്ന പേരില്‍ ഒരുകോടി രൂപ അപഹരിച്ചതിന് ബാലചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ യുടിഐ ബാങ്ക് അധികൃതര്‍ കോട്ടയത്ത് കേസ് ഫയല്‍ചെയ്തു. തിരുവനന്തപുരം എച്ച്ഡിഎഫ്സി ബാങ്കില്‍നിന്ന് മൂന്നുകോടി രൂപയും വായ്പയെടുത്തു. മാധ്യമങ്ങളില്‍ ഇതേക്കുറിച്ച് നിരവധി വാര്‍ത്ത വന്നിരുന്നു. ഇയാളെ ഉപയോഗിച്ച് ഹസ്സന്‍ ജനശ്രീ തുടങ്ങിയതിനെതിരെ കോണ്‍ഗ്രസ് അനുഭാവികളായ ഒരുസംഘം സ്ത്രീകള്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, കേന്ദ്രമന്ത്രി എ കെ ആന്റണി, അന്ന് പ്രതിപക്ഷനേതാവായിരുന്ന ഉമ്മന്‍ചാണ്ടി എന്നിവര്‍ക്ക് നല്‍കിയ പരാതിയുടെ പകര്‍പ്പ് "ദേശാഭിമാനി"ക്ക് ലഭിച്ചു. ഭാരത് സേവക് സമാജ്(ബിഎസ്എസ്) നടത്തുന്ന വ്യാജ കോഴ്സുകള്‍ക്കെതിരെ ഉയര്‍ന്ന പരാതികള്‍ അന്വേഷിച്ചശേഷമാണ് സിബിഐ അന്വേഷണത്തിന് ശുപാര്‍ശചെയ്തത്. കുടിവെള്ളക്ഷാമം പരിഹരിക്കുന്ന പദ്ധതിയില്‍ കോഴിക്കോട്ടേക്ക് മൂന്നരക്കോടിയും തിരുവനന്തപുരം ജില്ലയില്‍ രാജീവ്ഗാന്ധി വാട്ടര്‍ പ്രോജക്ട് എന്ന പേരില്‍ ഏഴരക്കോടിയും തട്ടിയെടുത്തെന്ന പരാതിയും സ്ഥാപനത്തിന്റെ പേരിലുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെയും നബാര്‍ഡ് ഉള്‍പ്പെടെയുള്ള ഏജന്‍സികളുടെയും സഹായം കൈപ്പറ്റിയതിനാലാണ് സിബിഐക്ക് ശുപാര്‍ശചെയ്തത്. 2005ല്‍ യുഡിഎഫ് ഭരണത്തിലായിരുന്നു ഇത്. എന്നാല്‍, തുടര്‍നടപടി ഉണ്ടായില്ല.

പിന്നീട് വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് കത്തയച്ചെങ്കിലും കേന്ദ്രത്തില്‍ രാഷ്ട്രീയസമ്മര്‍ദം ചെലുത്തി അത് മുക്കി. ഇതിനിടയിലാണ് ബാലചന്ദ്രന്‍ ഹസ്സനുവേണ്ടി ജനശ്രീ മിഷന്റെ "പദ്ധതി"കള്‍ക്ക് രൂപംനല്‍കിയത്. ജനശ്രീ മിഷന്റെ "സ്ഥാപക കണ്‍വീനര്‍"കൂടിയായ ബാലചന്ദ്രന്റെ കവടിയാറിലെ അമ്പലമുക്ക് ജങ്ഷനിലെ ടിസി 4-432 വീട്ടിലായിരുന്നു ജനശ്രീയുടെ ഓഫീസ് ആദ്യം പ്രവര്‍ത്തിച്ചത്. ഈ വീട്ടിലാണ് ബിഎസ്എസിന്റെ ഓഫീസും. ബിഎസ്എസിന്റെ അതേമാതൃകയിലാണ് ജനശ്രീയും പ്രവര്‍ത്തിക്കുന്നത്.
(എം രഘുനാഥ്)

deshabhimani 300912

2 comments:

  1. ജനശ്രീ മിഷന്റെ പേരില്‍ തട്ടിപ്പ് നടത്താന്‍ കോണ്‍ഗ്രസ് നേതാവ് എം എം ഹസ്സന് കൂട്ട് കോടികളുടെ വെട്ടിപ്പുകേസില്‍ സിബിഐ അന്വേഷണത്തിന് വിജിലന്‍സ് ശുപാര്‍ശചെയ്ത ആള്‍. അംഗീകാരമില്ലാത്ത പാരാമെഡിക്കല്‍ സ്ഥാപനങ്ങള്‍ തുടങ്ങി തട്ടിപ്പ് നടത്തിയതിന് സിബിഐ അന്വേഷണത്തിന് ശുപാര്‍ശചെയ്ത ഭാരത് സേവക് സമാജ്, ജന്‍സന്‍സ്ഥാന്‍ മിഷന്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ ചെയര്‍മാന്‍ ബി എസ് ബാലചന്ദ്രനാണ് ഹസ്സന്റെ മുഖ്യസഹായി. ജനശ്രീ മൈക്രോഫിന്‍ ലിമിറ്റഡ് ഡയറക്ടറായ ഇയാള്‍ കണ്‍വീനറായാണ് 2006ല്‍ ജനശ്രീ തട്ടിക്കൂട്ടിയത്.

    ReplyDelete
  2. ജനശ്രീക്ക് കോണ്‍ഗ്രസുമായി ബന്ധമില്ലെന്ന് ചെന്നിത്തല. പാര്‍ട്ടിയുടെ പോഷകസംഘടനയല്ല. അതുകൊണ്ട് ജനശ്രീയെ കോണ്‍ഗ്രസിന് നിയന്ത്രിക്കാനാവില്ല. കോണ്‍ഗ്രസുകാര്‍ അതിന്റെ നേതൃത്വത്തില്‍ ഉണ്ട് കെപിസിസിയുടെ കീഴിലുള്ള സംഘടനയല്ലെന്നും അതിനെതിരെയുള്ള ആരോപണങ്ങളെക്കുറിച്ചു മറുപടി പറയേതണ്ട് കെപിസിസിയല്ലെന്നും ചെന്നിത്തല പറഞ്ഞു. ഹസനെതിരെ ഉയര്‍ന്ന ആരോപണങ്ങളെ പ്രതിരോധിക്കേണ്ട ബാധ്യത കെപിസിസിക്കില്ല. ചാനല്‍ മേധാവി എന്ന നിലയിലായിരിക്കും ഹസന്‍ വ്യവസായി എന്നു ചേര്‍ത്തതെന്നും ചെന്നിത്തല പറഞ്ഞു. കുടുംബശ്രീയാണ് സ്ത്രീകളുടെ സംഘടന. അതിന് കൂടുതല്‍ ഫണ്ട് സര്‍ക്കാര്‍ നല്‍കി ശക്തിപ്പെടുത്തേണ്ടതുണ്ട്. കള്ള് വ്യവസായം നിര്‍ത്തണമെന്ന ലീഗ് അഭിപ്രായം പ്രായോഗികമല്ല. നിരവധി കുടുംബങ്ങളും ആളുകളും അതുകൊണ്ട് ജീവിക്കുന്നു. അതു കൊണ്ട് കള്ളുവ്യവസായം നിര്‍ത്താന്‍ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു.

    ReplyDelete