കോര്‍പറേറ്റുകള്‍ക്ക് 2010-11ല്‍ കേന്ദ്രസര്‍ക്കാര്‍ 57,912 കോടി രൂപയുടെ നികുതിയിളവ് നല്‍കിയെന്ന് ധനസഹമന്ത്രി എസ് എസ് പളനിമാണിക്യം പി രാജീവിനെ അറിയിച്ചു. 2009-10ല്‍ 72,881 കോടിയുടെയും 2008-09ല്‍ 66,902 കോടി രൂപയുടെയും ഇളവ് അനുവദിച്ചു. പൊതുസ്വകാര്യ പങ്കാളിത്തത്തിലുള്ള പദ്ധതികള്‍ നിയമപ്രകാരം സിഎജിയുടെ പരിശോധനയ്ക്ക് വിധേയമാണെന്ന് ധനസഹമന്ത്രി നമോ നാരായണ്‍ മീണ കെ എന്‍ ബാലഗോപാലിനെ അറിയിച്ചു. 2011-12ലെ ജിഡിപി 88,55,797 കോടി രൂപയാണെന്ന് നമോ നാരായണ്‍ മീണ സി പി നാരായണനെ അറിയിച്ചു. മൊത്ത നികുതിവരുമാനം 8,90,622 കോടി രൂപയാണ്. എഫ്എസിടിക്ക് സ്ഥിരം ചെയര്‍മാനെ നിയമിക്കുമെന്ന് സ്റ്റാറ്റിസ്റ്റിക്സ് പദ്ധതി നിര്‍വഹണമന്ത്രി ശ്രീകാന്ത്കുമാര്‍ ജെന കെ പി ധനപാലനെ അറിയിച്ചു. പൊതുസംരംഭക തെരഞ്ഞെടുപ്പ് ബോര്‍ഡ് ചെയര്‍മാന്‍- മാനേജിങ് ഡയറക്ടര്‍ സ്ഥാനത്തേക്ക് ഉചിതനായ വ്യക്തിയെ കണ്ടെത്തിയെന്ന് മന്ത്രി അറിയിച്ചു. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ സംസ്ഥാനത്ത് 2012-13ല്‍ ശാരീരിക വൈകല്യമുള്ള 1553 പേര്‍ക്ക് ജോലി ലഭിച്ചതായി ഗ്രാമവികസന സഹമന്ത്രി പ്രദീപ് ജയിന്‍ ആദിത്യ എം കെ രാഘവനെ അറിയിച്ചു.
deshabhimani 141212
No comments:
Post a Comment