പൊന്നാനി: "പുലിയാട പുലിയാട മെസി എന്നാല്‍ പുലിയാട" ഈ വരികള്‍ മെസിയെന്ന ലോകോത്തര ഫുട്ബോളര്‍ അരങ്ങു തകര്‍ത്ത് രണ്ട് ഗോളുകളടിച്ച് മുള്ളറുടെ ലോക റെക്കോര്‍ഡ് മറികടന്നതോടെ മുഴങ്ങിക്കേട്ട തീരദേശത്തെ ആഹ്ലാദഗാനം. ലോകമെമ്പാടുമുള്ള മെസി ഫാന്‍സ് കാത്തിരുന്ന നിമിഷം തിങ്കളാഴ്ച പുലര്‍ച്ചയോടെ സംജാതമായപ്പോള്‍ മലപ്പുറത്തെ തീരദേശവും ഫുട്ബോള്‍ തിമിര്‍പ്പിലാറാടി. നാല്‍പ്പതു വര്‍ഷം പഴക്കമുള്ള മുള്ളറുടെ റെക്കോര്‍ഡ് തകര്‍ത്ത മെസിയോടുള്ള ആരാധനയും സന്തോഷവും ലാറ്റിനമേരിക്കന്‍ ഫുട്ബോളിനെയും അര്‍ജന്റീനയെയും സ്നേഹിക്കുന്ന തീരദേശത്തെ ഫുട്ബോള്‍പ്രേമികള്‍ തിങ്കളാഴ്ച മധുരം വിതരണം ചെയ്ത് ആഘോഷിച്ചു.
തീരപ്രദേശമായ പാലപ്പെട്ടിയിലെ "പട്ടാക്ക് ഫ്രണ്ട്സ്" ക്ലബ്ബിലെ മെസി ആരാധകര്‍ ആരാധനമൂത്ത് എഴുതി പാടി ചിട്ടപ്പെടുത്തിയ "പുലിയാട പുലിയാട മെസി എന്നാല്‍ പുലിയാട" എന്ന് തുടങ്ങുന്ന ഗാനം മെസി റെക്കോര്‍ഡ് തുരിത്തിയതിനുശേഷം തിങ്കളാഴ്ച പുറത്തിറക്കി. മെസി ആരാധകനായ അക്ബര്‍, കെ ശിഹാബ്, ശിഹാബ് പാലപ്പെട്ടി എന്നിവരെഴുതിയ ഗാനം പാടയത് ശിഹാബ് പാലപ്പെട്ടി. മെസിയുടെ കളിക്കളത്തിലെ രംഗങ്ങള്‍ കൂട്ടിയിണക്കിയാണ് വീഡിയോ. വെറും കളിയല്ല "പട്ടാക്ക് ഫ്രണ്ട്സ്" ക്ലബ്ബിന്റെ പ്രവര്‍ത്തകരായ മെസി ഫാന്‍സിനുള്ളത്. സന്നദ്ധ സേവനത്തിന് പുറമെ വിവാഹ-ചികിത്സ ധനസഹായങ്ങളും ഏത് സമയത്ത് വിളിച്ചാലും ഇടപെടുന്ന രക്തദാനസേനയെയും ഇവര്‍ ഒരുക്കിയിട്ടുണ്ട്. കലണ്ടര്‍ വര്‍ഷത്തില്‍ ബാക്കിയുള്ള കളികളില്‍ പരിക്ക് മാറ്റി നിര്‍ത്തിയാല്‍ മെസി 90 ഗോളുകള്‍ക്ക് മുകളിലേക്ക് കടക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.
deshabhimani 111212
No comments:
Post a Comment