Monday, December 10, 2012
കുത്തകകള്‍ക്കും ഭൂമാഫിയകള്‍ക്കും കൃഷി ഭൂമി കൈമാറാനുള്ള നീക്കം ചെറുക്കണം
വ്യവസായത്തിന്റെ പേരു പറഞ്ഞ് ഭൂപരിഷ്കരണ നയങ്ങള്‍ അട്ടിമറിക്കാനാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ശ്രമിക്കുന്നതെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. കുത്തകകള്‍ക്കും ഭൂമാഫിയകള്‍ക്കും കൃഷി ഭൂമി കൈമാറാനുള്ള നയത്തെ ചെറുത്ത് തോല്‍പ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജനുവരി ഒന്നിന് ആരംഭിക്കുന്ന ഭൂസമരത്തിന്റെ പ്രചാരണാര്‍ഥമുള്ള തെക്കന്‍ മേഖലാ ജാഥയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോള ഉദാര വല്‍ക്കരണ നയങ്ങളുടെ ചുവട് പിടിച്ച് ഭൂപരിഷ്കരണ നയങ്ങളില്‍ വെള്ളം ചേര്‍ക്കുന്ന നയസമീപനമാണ് കേന്ദ്ര സംസ്ഥന സര്‍ക്കാറുകള്‍ക്കുള്ളത്.
കേരളം പശ്ചിമബംഗാള്‍ തൃപുര സംസ്ഥാനങ്ങളിലാണ് ഭൂപരിഷ്കരണ നയങ്ങള്‍ ഏറെ മുന്നോട്ടുപോയത്. ഈ സംസ്ഥാനങ്ങളില്‍ ഇടതുപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ സംസ്ഥാനം ഭരിച്ച ഗവണ്‍മെന്റുകളാണ് ഇതിന് കാരണം. രണ്ട് വര്‍ഷം മുന്‍പ് കര്‍ണ്ണാടകയില്‍ വ്യാവസായിക ആവശ്യത്തിനെന്ന പേരില്‍ ഭൂപരിഷ്കരണ നിയമങ്ങളില്‍ ഇളവ് ചെയ്തു. മഹാരാഷ്ട്രയിലും സമാനമായ സാഹചര്യമുണ്ടായി.
കേരളത്തില്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാറും ഭൂപരിഷ്കരണ നയങ്ങള്‍ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങളുമായാണ് മുന്നോട്ടുപോകുന്നത്. തോട്ടഭൂമിയുടെ 5% ടൂറിസത്തിനും മറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാം എന്ന തീരുമാനം ഇതിന് തെളിവാണ്. ഈ തീരുമാനത്തിലൂടെ ആയിരക്കണക്കിന് ഏക്കര്‍ ഭൂമിയാണ് റിയല്‍എസ്റ്റേറ്റ് മാഫിയയുടെ കയ്യിലെത്തുക. ഇത് വലിയതോതിലുള്ള പ്രത്യാഘാതമുണ്ടാക്കും. കേരളത്തില്‍ പൊതുവില്‍ ഭൂമി കുറവാണ്. എന്നാല്‍ ഭൂരഹിതര്‍ കൂടുതലുമാണ്. സര്‍ക്കാറിന്റെ പുതിയ നയത്തിലൂടെ പാവപ്പെട്ട ഭൂരഹിതര്‍ക്ക് ഭൂമി ലഭിക്കാനുള്ള സാധ്യത ഇല്ലാതാകുകയാണ്.
2008ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം യുഡിഎഫ് സര്‍ക്കാര്‍ അട്ടിമറിക്കുകയാണ്. നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്തിയതിന് നിയമസാധ്യത കൊണ്ടുവരാനാണ് ശ്രമം. ഇത്തരത്തില്‍ വന്‍ തോതില്‍ കൃഷിഭൂമി ഭൂമാഫിയയ്ക്ക് കൈമാറാനുള്ള ശ്രമത്തെ ചെറുത്ത് തോല്‍പ്പിക്കണം. ഭൂപരിഷ്കരണ നയങ്ങളെ സംരക്ഷിക്കാനുള്ള പോരാട്ടം ശക്തമാക്കുക എന്നതായിരിക്കണം ഓരോരുത്തരുടെയും കടമയെന്നും കാരാട്ട് പറഞ്ഞു.
1972ല്‍ എകെജിയുടെ നേതൃത്വത്തില്‍ കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് നടത്തിയ മിച്ചഭൂമി ജാഥ ചരിത്രപ്രസിദ്ധമാണ്. ജനുവരി ഒന്ന് മുതല്‍ കേരളത്തില്‍ ആരംഭിക്കുന്ന ഭൂസമരത്തിന്റെ പ്രചരണത്തിനായി നടത്തുന്ന ഈ ജാഥയും ചരിത്രത്തിലിടം പിടിക്കും. ജാഥയിലൂടെ ഉയര്‍ത്തുന്ന മുദ്രാവാക്യം ജനങ്ങള്‍ ഏറ്റെടുക്കുമെന്നും കാരാട്ട് പറഞ്ഞു. കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‍ എംഎല്‍എയാണ് തെക്കന്‍മേഖലാ ജാഥയുടെ ക്യാപ്റ്റന്‍. ബി രാഘവന്‍, ജോര്‍ജ് മാത്യു, കെ സി വിക്രമന്‍, കെ സോമപ്രസാദ്, ബി വിദ്യാധരന്‍കാണി എന്നിവരാണ് ജാഥാംഗങ്ങള്‍.
deshabhimani
Labels:
രാഷ്ട്രീയം
Subscribe to:
Post Comments (Atom)

ReplyDelete