Sunday, December 9, 2012

പ്രതികള്‍ ലീഗുകാരെന്നു പറയാന്‍ മാതൃഭൂമിക്ക് മടി


സിപിഐ എം പ്രവര്‍ത്തകന്‍ പാതായ്ക്കര നെല്ലിക്കുന്നത്ത് സുബ്രഹ്മണ്യനെ (39) കുത്തിക്കൊന്ന കേസില്‍ കഠിനതടവിന് ശിക്ഷിച്ചവരുടെ രാഷ്ട്രീയം പറയാതെ മാതൃഭൂമിയുടെ യുഡിഎഫ് ദാസ്യവൃത്തി. സജീവ ലീഗ് പ്രവര്‍ത്തകരായ എരവിമംഗലം പാതായ്ക്കര ഇച്ചാണിക്കാട്ട് കളത്തില്‍ കുഞ്ഞിമുഹമ്മദെന്ന കുഞ്ഞീതു, പാതായ്ക്കര കുന്നപ്പള്ളി അലി, കള്ളിപ്പറമ്പില്‍ അലി എന്നിവരുടെ രാഷ്ട്രീയം മറച്ചുവച്ചാണ് മാതൃഭൂമി അവതരിപ്പിച്ചത്. നാടിനെ ഞെട്ടിച്ച രാഷ്ട്രീയ കൊലപാതകത്തിലെ പ്രതികള്‍ക്ക് വെള്ളിയാഴ്ചയാണ് മഞ്ചേരി മൂന്നാം അതിവേഗ കോടതി ജഡ്ജി വി ദിലീപ് ശിക്ഷ വിധിച്ചത്. ഒന്നാം പ്രതി കുഞ്ഞിമുഹമ്മദിന് ജീവപര്യന്തം തടവും 1,25,000 രൂപ പിഴയുമാണ് ശിക്ഷ. രണ്ടാംപ്രതി അലി, കെ അലി എന്നിവര്‍ക്ക് ആറ് വര്‍ഷം വീതം തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ.

ലീഗ് പ്രവര്‍ത്തകരായിട്ടും മാതൃഭൂമി ഇവരെ യുഡിഎഫ് പ്രവര്‍ത്തകര്‍ എന്നുമാത്രമാണ് വിശേഷിപ്പിക്കുന്നത്. മലയാള മനോരമപോലും പ്രതികള്‍ ലീഗുകാരാണെന്ന് വാര്‍ത്തയില്‍ പറയുമ്പോഴാണ് മാതൃഭൂമിയുടെ മൗനം. കൊലപാതകവുമായി ബന്ധപ്പെട്ട സംഭവങ്ങളും പത്രം വളച്ചൊടിച്ചാണ് അവതരിപ്പിച്ചത്. പ്രതികള്‍ ലീഗുകാരാണെന്ന് വായനക്കാരന് സംശയം പോലും തോന്നാതിരിക്കാന്‍ യുഡിഎഫ്-എല്‍ഡിഎഫ് സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് കൊലപാതകമെന്ന നുണയും പത്രം പടച്ചുവിട്ടു. പ്രതികള്‍ ലീഗ് പ്രവര്‍ത്തകരാണെന്ന് പറയാതെ തലക്കെട്ട് നല്‍കുന്നതില്‍ എല്ലാ പത്രങ്ങളും മത്സരിച്ചു. മിക്കപത്രങ്ങളും വാര്‍ത്ത ഉള്‍പ്പേജിലേക്ക് മുക്കി. ചില പത്രങ്ങള്‍ വാര്‍ത്ത നല്‍കിയതുമില്ല.

deshabhimani 091212

2 comments:

  1. ലീഗ് പ്രവര്‍ത്തകരായിട്ടും മാതൃഭൂമി ഇവരെ യുഡിഎഫ് പ്രവര്‍ത്തകര്‍ എന്നുമാത്രമാണ് വിശേഷിപ്പിക്കുന്നത്. മലയാള മനോരമപോലും പ്രതികള്‍ ലീഗുകാരാണെന്ന് വാര്‍ത്തയില്‍ പറയുമ്പോഴാണ് മാതൃഭൂമിയുടെ മൗനം. കൊലപാതകവുമായി ബന്ധപ്പെട്ട സംഭവങ്ങളും പത്രം വളച്ചൊടിച്ചാണ് അവതരിപ്പിച്ചത്. പ്രതികള്‍ ലീഗുകാരാണെന്ന് വായനക്കാരന് സംശയം പോലും തോന്നാതിരിക്കാന്‍ യുഡിഎഫ്-എല്‍ഡിഎഫ് സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് കൊലപാതകമെന്ന നുണയും പത്രം പടച്ചുവിട്ടു. പ്രതികള്‍ ലീഗ് പ്രവര്‍ത്തകരാണെന്ന് പറയാതെ തലക്കെട്ട് നല്‍കുന്നതില്‍ എല്ലാ പത്രങ്ങളും മത്സരിച്ചു. മിക്കപത്രങ്ങളും വാര്‍ത്ത ഉള്‍പ്പേജിലേക്ക് മുക്കി. ചില പത്രങ്ങള്‍ വാര്‍ത്ത നല്‍കിയതുമില്ല.

    ReplyDelete
  2. അക്രമം നടത്തിയത് ലീഗ് ക്രിമിനലുകള്‍; സിപിഐ എം കാരിപറമ്പ് ബ്രാഞ്ച് ഓഫീസിന് തീയിട്ടു

    അരീക്കോട്: സിപിഐ എം കാരിപറമ്പ് ബ്രാഞ്ച് ഓഫീസായ സ. കുഞ്ഞാലി മന്ദിരം ലീഗ് ക്രിമിനല്‍ സംഘം തീയിട്ടുനശിപ്പിച്ചു. ശനിയാഴ്ച പകല്‍ മൂന്നിനാണ് സംഭവം. ബൈക്കിലെത്തിയ സംഘം പാര്‍ടി ഓഫീസിലേക്ക് തീപ്പന്തമെറിയുകയായിരുന്നു. ഓഫീസിന്റെ മുന്‍വശം പൂര്‍ണമായും കത്തി. സമീപത്തുണ്ടായിരുന്ന മുഹ്സിന്‍ വൈദ്യരുടെ കടയ്ക്കും തീപ്പിടിച്ചു. കാരിപറമ്പില്‍ സിപിഐ എം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് പ്രദേശത്ത് ലീഗ് ഗുണ്ടകളുടെ അക്രമത്തിന് അറുതിയായിരുന്നു. ഇതില്‍ രോഷംപൂണ്ട് സിപിഐ എമ്മിന്റെ പ്രചാരണ ബോര്‍ഡുകള്‍ തകര്‍ത്തിരുന്നു. പാര്‍ടിക്ക് പുതിയ ഏരിയാ കമ്മിറ്റിയുടെ രൂപീകരണം നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് ലീഗ് അക്രമം. മുസ്ലിംലീഗിന്റെ ഉന്നതര്‍ക്ക് സംഭവത്തില്‍ വ്യക്തമായ പങ്കുണ്ടെന്ന് സിപിഐ എം അരീക്കോട് ലോക്കല്‍ കമ്മിറ്റി ആരോപിച്ചു. അക്രമികള്‍ക്ക് സംരക്ഷണം നല്‍കുമെന്ന ഏറനാട് എംഎല്‍എ പി കെ ബഷീറിന്റെ പ്രസംഗവും പ്രചോദനമായി. അക്രമിസംഘത്തിനെതിരെ നടപടി ആവശ്യപ്പെട്ട് സിപിഐ എം അരീക്കോട് ലോക്കല്‍ കമ്മിറ്റി അരീക്കോട് പൊലീസില്‍ പരാതി നല്‍കി. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എ വിജയരാഘവന്‍, ജില്ലാ സെക്രട്ടറി പി പി വാസുദേവന്‍, ഏരിയാ സെക്രട്ടറി അഡ്വ. കിഴിശേരി പ്രഭാകരന്‍, എന്‍ കെ ഷൗക്കത്തലി, സി വി നായര്‍ എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.

    ReplyDelete