Friday, January 4, 2013
അതിസമ്പന്നന്മാരുടെ സ്വത്തില്‍ 24100 കോടി ഡോളര്‍ വര്‍ധന
പോയവര്‍ഷം ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്മാരുടെ സമ്പത്തിലുണ്ടായ വര്‍ധനവ് 24100 കോടി ഡോളര്‍. ഡിസംബര്‍ 31ന് ഏറ്റവും വലിയ സമ്പന്നന്മാര്‍ക്കെല്ലാം കൂടിയുണ്ടായിരുന്ന സമ്പത്ത് 1.9 ലക്ഷം കോടി ഡോളറായിരുന്നു.
ചില്ലറ വ്യാപാര മേഖലയിലും ടെലികമ്യൂണിക്കേഷന്‍സ് രംഗത്തും ശരാശരി 20 ശതമാനമാണ് നേട്ടമുണ്ടായത്. ബ്ലംബര്‍ഗ് തയാറാക്കിയിട്ടുള്ള 100 അതിസമ്പന്നന്മാരുടെ പട്ടികയിലുള്‍പ്പെട്ടവരില്‍ 16 പേര്‍ക്ക് മാത്രമാണ് നഷ്ടം സംഭവിച്ചത്. കഴിഞ്ഞ വര്‍ഷം വന്‍നേട്ടുമുണ്ടാക്കിയവര്‍ 2013 ല്‍ ലോകമെമ്പാടും പുതിയ നിക്ഷേപങ്ങള്‍ക്കു മുതിര്‍ന്നേക്കും.
കഴിഞ്ഞ വര്‍ഷം ഏറ്റവുമേറെനേട്ടമുണ്ടാക്കിയത് ഇന്‍ഡിടെക്‌സ് എസ് എ ബി എന്ന ചില്ലറ വ്യാപാര ശൃംഖലയുടെ സ്ഥാപകനായ സ്‌പെയിനിലെ അമിനികൊ ഒര്‍ടെഗയാണ്. ഈ 76 കാരന്റെ സ്വത്ത് 2220 കോടി ഡോളറില്‍ നിന്നും 5750 കോടിയായി ഉയര്‍ന്നു. ഇന്‍ഡിടെക്‌സിന്റെ വസ്ത്ര വിപണനശാഖയായ സാറായുടെ ഓഹരി വില 66.7 ശതമാനമാണ് ഉയര്‍ന്നത്.
ടെലികമ്യൂണിക്കേഷന്‍സ് രംഗത്തെ അതികായനായ മെക്‌സിക്കൊയിലെ അമേരിക്ക മൊവില്‍ എസ് എ ബി ഉടമ കാര്‍ലോസ് സ്ലിം എന്ന 72 കാരന്റെ സ്വത്ത് വര്‍ഷം മുഴുവനും വര്‍ധിച്ചുകൊണ്ടേയിരുന്നു. 1340 കോടി ഡോളറിന്റെ വര്‍ധനവാണ് സ്വത്തിലുണ്ടായത്. 21.6 ശതമാനമാണ് ഉയര്‍ച്ച.
janayugom
Subscribe to:
Post Comments (Atom)
:)
ReplyDelete