Friday, January 4, 2013
വ്യോമസേനയുടെ വിമാനത്തില്‍ സോണിയ നടത്തിയത് 49 യാത്രകള്‍
കഴിഞ്ഞ 7 വര്‍ഷത്തിനുള്ളില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി ഇന്ത്യന്‍ വ്യോമസേനയുടെ വിമാനത്തില്‍ 49 തവണയാത്ര ചെയ്തു. ഇതില്‍ 23 യാത്രകള്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനൊപ്പം ആയിരുന്നു.
കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ഗാന്ധി വ്യോമസേന വിമാനങ്ങളിലും ഹെലികോപ്റ്ററുകളിലും സഞ്ചരിച്ചത് എട്ട് തവണയാണ്. വിവരാവകാശ പ്രവര്‍ത്തകന്‍ രമേഷ് വെര്‍മ വിവരാവകാശ നിയമപ്രകാരം ചോദിച്ച ചോദ്യങ്ങള്‍ക്ക് ലഭിച്ച ഉത്തരങ്ങളില്‍ നിന്നാണ് ഈ വിവരങ്ങള്‍ പുറത്തു വന്നത്.
നിയമങ്ങള്‍ അനുസരിച്ച് ഇന്ത്യന്‍ എയര്‍ ഫോഴ്‌സിന്റെ വിമാനത്തില്‍ യാത്ര ചെയ്യാന്‍ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും യോഗ്യരല്ല. ഇന്ത്യന്‍ എയര്‍ഫോഴ്‌സ് വിമാനത്തില്‍ യാത്ര ചെയ്യാന്‍ യോഗ്യരായ പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, പ്രതിരോധ മന്ത്രി തുടങ്ങിയവര്‍ക്കൊപ്പം മാത്രമെ യാത്ര ചെയ്യാന്‍ പാടുള്ളൂ.
അനൗദ്യോഗിക ആവശ്യത്തിന് പ്രധാനമന്ത്രിക്കുമാത്രമേ വ്യോമസേനാ വിമാനത്തില്‍ യാത്രക്ക് അര്‍ഹതയുള്ളു. മറ്റ് ക്യാബിനറ്റ് മന്ത്രമാര്‍ക്ക് പ്രധാനമന്ത്രിയുടെ അനുമതിയോടെ യാത്രചെയ്യാം.
49 യാത്രകള്‍ നടത്തിയതില്‍ ആറ് ബില്ലുകള്‍ മാത്രമെ സോണിയ ഗാന്ധി അടച്ചിട്ടുള്ളൂ. കര്‍ണാടക സര്‍ക്കാര്‍ നടത്തിയ യാത്രകളില്‍ 1.7 കോടി രൂപ വ്യോമസേനയ്ക്ക് നല്‍കാനുണ്ട്
janayugom 040113
Subscribe to:
Post Comments (Atom)
No comments:
Post a Comment