Saturday, January 5, 2013
പീഡനത്തില്‍ നിന്നും ഉയിര്‍കൊണ്ടത് ലോകസംഘടന
തിരുവനന്തപുരം: അഞ്ചു വയസുമുതല്‍ പിതാവിനാല്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമത്തിനെതിരെ പ്രതികരിക്കുന്ന ലോകസംഘടനയ്ക്ക് രൂപംനല്‍കിയ നൊമ്പരപ്പെടുന്ന അനുഭവ കഥകേട്ട് കഴിഞ്ഞ ദിവസം നടന്ന വനിതാ കൂട്ടായ്മ തരിച്ചിരുന്നു. ഒണ്‍ ബില്യണ്‍ റൈസിംഗ് (ഒ ബി ആര്‍) എന്ന പ്രസ്ഥാനത്തിലൂടെ ഈവ് എന്‍സ്‌ലെര്‍ എന്ന വനിത ഇന്ന് 182 രാജ്യങ്ങളില്‍ ശ്രദ്ധേയയാണ്.
നീറുന്ന തിക്താനുഭവങ്ങളാണ് ഇവരെ സ്ത്രീകളോടുള്ള അതിക്രണങ്ങള്‍ക്കെതിരെ പോരാടാന്‍ നിര്‍ബന്ധിതയാക്കിയത്. ലോകത്തില്‍ ഇത്രയുമധികം രാജ്യത്ത് സഞ്ചരിച്ച് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ പോരാടുകയാണ് ഈ ധീരവനിത.
അതിക്രമങ്ങള്‍ക്കെതിരെ ഫെബ്രുവരി 14ന് നടക്കുന്ന 100 കോടി സ്ത്രീകളുടെ മഹാസംഗമത്തിന് മുന്നോടിയായി തലസ്ഥാന നഗരിയില്‍ നടന്ന സംവാദത്തിലാണ് ഈവ് എന്‍സ്‌ലെര്‍ തന്റെ ജീവിതാനുഭവം സഹജീവികളോട് പങ്കുവച്ചത്. പത്ത് വയസെത്തിയപ്പോള്‍ പിതാവിന്റെ സ്‌നേഹപ്രകടനത്തില്‍ അസ്വാഭാവികത തോന്നി. 15 വയസെത്തിയപ്പോള്‍ പ്രതിഷേധിച്ചു. മാതാവിനെ അറിയിച്ചു. കലാലയ ജീവിതകാലത്ത് തന്റെ ബാല്യകാല അനുഭവങ്ങള്‍ മനസിനെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു. പഠനകാലത്തുതന്നെ അതിക്രമത്തിനെതിരെ പോരാടണമെന്നുറച്ചു. സ്വാനുഭവങ്ങള്‍ പങ്ക് വയ്ക്കുമ്പോള്‍ ഇടയ്ക്ക് ഈവിന്റെ കണ്ഠമിടറി. സദസ്സിലിരുന്ന പലരുടേയും കണ്ണുകള്‍ ഈറനണിയുകയും ചെയ്തു.
നാടകത്തിലൂടെയാണ് ആദ്യം ഈവ് എന്‍സ്‌ലെര്‍ തന്റെ തിക്താനുഭവം ലോകത്തിനോട് വിളിച്ചുപറഞ്ഞത്. വജൈന മേണോലോഗ്‌സ് എന്ന നാടകം 48 ഭാഷകളില്‍ വിവര്‍ത്തനം ചെയ്തു. 140 രാജ്യങ്ങളില്‍ അരങ്ങേറി. പിന്നെ ഒന്‍പത് നാടകങ്ങളും ആറ് പുസ്തകങ്ങളും എഴുതി. നാല് സിനിമകള്‍ ഈ ചരിത്രസൃഷ്ടാവായ വനിത സംവിധാനം ചെയ്തു.
2012 ലാണ് ഇവര്‍ ഒ ബി ആര്‍ ആരംഭിച്ചത്. ഫെബ്രുവരിയില്‍ ലിംഗനീതി ആഗ്രഹിക്കുന്നവരുടെ വന്‍സംഗമം സംഘടിപ്പിക്കുകയും ചെയ്യുന്നു. ഉണരുക,പ്രതിഷേധിക്കുക, നൃത്തം ചെയ്യുക എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് അരിക്രമങ്ങള്‍ക്കെതിരെ 100 കോടി സ്ത്രീകളുടെ മഹാസംഗമം നടക്കുക.
കേരളത്തിലെ സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങളോട് എങ്ങനെ പ്രതികരിക്കാം, അടുത്ത ചുവട് എന്ത് എന്ന വിഷയത്തിലാണ് ഇന്നലെ സംവാദം നടന്നത്. ഡോ. ഐറിസ്, ആര്‍ പാര്‍വതി ദേവി എന്നിവരായിരുന്നു മോഡറേറ്റര്‍മാര്‍.ദേശീയ മഹിളാ ഫെഡറേഷന്‍ സെക്രട്ടറി(എന്‍ എഫ് ഐ ഡബഌയു) ആനിരാജ, സി കെ ജാനു, രേഖാരാജ്, സെലിന പ്രക്കാനം എന്നിവര്‍ ദളിത് വിഭാഗത്തിലെ സ്ത്രീകള്‍ അനുഭവിക്കുന്ന പീഡനത്തെക്കുറിച്ചാണ് സംസാരിച്ചത്. ഡല്‍ഹിയില്‍ നടന്നതിനെക്കാള്‍ ക്രൂരമായ അതിക്രമം കേരളത്തിലെ ആദിവാസി കേന്ദ്രങ്ങളില്‍ നടക്കുന്നതെന്ന് അവര്‍ പറഞ്ഞു. കൊടിയുടെയോ ജാതിയുടേയോ നിറം നോക്കാതെ സ്ത്രീകള്‍ ഒന്നിക്കേണ്ട സമയം എത്തിയിരിക്കുന്നതായി അവര്‍ പറഞ്ഞു.
janayugom
Labels:
രാഷ്ട്രീയം,
സ്ത്രീ,
സ്ത്രീസംഘടന
Subscribe to:
Post Comments (Atom)
No comments:
Post a Comment