Sunday, January 6, 2013
ഇറ്റാലിയന്‍ സൈനികര്‍ തിരിച്ചെത്തിയത് വീണ്ടും ജാമ്യത്തില്‍ പോകാന്‍
മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന കേസില്‍ പ്രതികളായ ഇറ്റാലിയന്‍ സൈനികര്‍ "നല്ലപിള്ള" ചമഞ്ഞ് തിരിച്ചെത്തിയത് വീണ്ടും ജാമ്യത്തിലിറങ്ങി നാട്ടിലേക്ക് പോകാനെന്ന് സൂചന. വിചാരണവേളയില്‍ ഹാജരാക്കാമെന്ന ഉറപ്പിന്മേല്‍ ഇവരെ ഇറ്റലിയിലേക്ക് കൊണ്ടുപോകാനാണ് നീക്കം. ഇതിന് കോടതിയുടെ വിശ്വാസം നേടിയെടുക്കാനാണ് സൈനികരെ നേരത്തെ എത്തിച്ചതെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഒത്താശ ഇതിനുപിന്നിലുണ്ടെന്നും കരുതുന്നു. ഇറ്റാലിയന്‍ സൈനികരായ ലസ്തോറെ മസ്സി മിലാനോ, സാല്‍വത്തോറെ ജിറോണ്‍ എന്നിവരാണ് ബന്ധുക്കള്‍ക്കൊപ്പം ക്രിസ്മസ് ആഘോഷിക്കാന്‍ പോയത്.
കേന്ദ്രസര്‍ക്കാരിന്റെ അനുകൂല നിലപാടിനെത്തുടര്‍ന്നാണ് കോടതി ഇത്അനുവദിച്ചത്. ജനുവരി 10ന് പകല്‍ മൂന്നിനുമുമ്പ് തിരിച്ചെത്തണമെന്നും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ജനുവരി നാലിനുതന്നെ സൈനികര്‍ തിരിച്ചെത്തി. മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്നത് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ അല്ലെന്നും കടല്‍ക്കൊള്ളക്കാരെന്നു ധരിച്ചാണ് വെടിയുതിര്‍ത്തതെന്നും സൈനികര്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതുമൂലം കേസ് നിലനില്‍ക്കുന്നതല്ലെന്നും എഫ്ഐആര്‍ റദ്ദാക്കണമെന്നുമാണ് ഇവരുടെ ആവശ്യം. ഇതിന്റെ വിധിയും കൊല്ലം കോടതിയിലെ വിചാരണയും നീണ്ടുപോകാനിടയുണ്ട്. ഇത് കണക്കിലെടുത്താണ് സൈനികരെ വിചാരണയ്ക്കായി കോടതിയില്‍ ഹാജരാക്കാമെന്ന ഉറപ്പില്‍ വീണ്ടും ഇറ്റലിയിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം. ക്രിസ്മസ് ആഘോഷത്തിന് സ്വദേശത്തുപോകാന്‍ സൈനികര്‍ക്ക് അനുമതി നല്‍കിയപ്പോള്‍ ഇറ്റലിയിലെ ഇവരുടെ നീക്കങ്ങളും വിശദാംശങ്ങളും ഫോണ്‍ നമ്പരും കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ക്ക് നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇത് നല്‍കിയതായി വെളിപ്പെടുത്താന്‍ പൊലീസ് തയ്യാറാകുന്നില്ല. നല്‍കിയിട്ടില്ലെങ്കില്‍ ഇത് ജാമ്യവ്യവസ്ഥയുടെ ലംഘനവുമാണ്.
(അഞ്ജുനാഥ്)
deshabhimani 060113
Labels:
വാര്‍ത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment