Sunday, January 6, 2013

എംജി സര്‍വകലാശാലയില്‍ വിസി ചുമതലയേറ്റത് രാത്രിയില്‍

കോട്ടയം എംജി സര്‍വകലാശാലാ വൈസ് ചാന്‍സലറായി ഡോ. എ വി ജോര്‍ജ് ചുമതലയേറ്റു. വെള്ളിയാഴ്ച രാത്രി 7.15ന് കോട്ടയത്തെ സര്‍വകലാശാലാ ആസ്ഥാനത്ത് എത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. ജീവനക്കാരെല്ലാം പോയിക്കഴിഞ്ഞാണ് സര്‍വകലാശാലാ ആസ്ഥാനത്തേക്ക് വിസി എത്തിയത്. ഇദ്ദേഹം എത്തുന്ന വിവരം മാധ്യമപ്രവര്‍ത്തകരും അറിഞ്ഞില്ല. തിങ്കളാഴ്ച രാവിലെ 10.30നെ വിസി ചുമതലയില്‍ പ്രവേശിക്കൂവെന്നായിരുന്നു സര്‍വകലാശാല പബ്ലിക് റിലേഷന്‍സ് ഓഫീസറും അറിയിച്ചിരുന്നത്. എങ്കിലുംഒരു പിഎച്ച്ഡി സര്‍ട്ടിഫിക്കറ്റ് ഒപ്പിട്ടുകൊണ്ട് ചുമതലയില്‍ പ്രവേശിക്കുന്നതിനായി പരീക്ഷാവിഭാഗത്തിലെ ജീവനക്കാര്‍ നേരത്തെ എഴുതി തയ്യാറാക്കി വച്ചിരുന്നു. ഇതില്‍ ഒപ്പിട്ടാണ് അദ്ദേഹം കൃത്യനിര്‍വഹണത്തില്‍ പ്രവേശിച്ചത്. സര്‍വകലാശാലാ രജിസ്ട്രാറും സിന്‍ഡിക്കറ്റംഗം ജോര്‍ജ് വര്‍ഗീസും കോണ്‍ഗ്രസ് അനുകൂല സംഘടനാ നേതാക്കന്മാരായ മൂന്നു ജീവനക്കാരും മാത്രമാണ് ഈ സമയത്ത് സര്‍വകലാശാലയില്‍ ഉണ്ടായിരുന്നത്. ഡോ. എ വി ജോര്‍ജ് വിസി ആകാതിരിക്കാന്‍ ചരടുവലി നടത്തിയവരാണ് അദ്ദേഹത്തെ രാത്രിയില്‍ സര്‍വകലാശാലാ ആസ്ഥാനത്ത് എത്തിച്ച് ചുമതലയില്‍ പ്രവേശിപ്പിച്ചതെന്ന് പറയുന്നു. അദ്ദേഹത്തിന്റെ അടുത്തയാളുകളാണെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നുവത്രെ ഇത്. മറ്റ് സിന്‍ഡിക്കറ്റ് അംഗങ്ങളെയും മറ്റ് അധികാരികളെയും മനഃപൂര്‍വം ഒഴിവാക്കി. വെള്ളിയാഴ്ച രാവിലെയാണ് ഡോ. എ വി ജോര്‍ജ് രാജ്ഭവനിലെത്തി ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ മുന്‍പാകെ വിസിയായി ചുമതല ഏറ്റെടുത്തത്.

deshabhimani 070113

No comments:

Post a Comment